PAKISTAN
DIDN’T KILL MY FATHER, WAR DID: KARGIL MARTYR’S DAUGHTER
'പാകിസ്ഥാനല്ല യുദ്ധമാണ് എന്റെ അച്ഛനെ കൊന്നത്'; സമാധാന സന്ദേശവുമായി കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ജവാന്റെ മകള്‍
MAY PEACE PREVAIL
BETWEEN
INDIA AND
PAKISTAN

രാജ്യം
യുദ്ധഭീതിയുടെ നിഴലില്‍നില്‍ക്കുമ്പോള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട
ജവാന്റെ മകള്‍ യുദ്ധ വിരുദ്ധ സന്ദേശം പ്രചരിപ്പിക്കാന്‍ തയാറാക്കിയ വീഡിയോ ചര്‍ച്ചയാകുന്നു.
പാകിസ്ഥാനല്ല യുദ്ധമാണ് തന്റെ അച്ഛനെ കൊന്നതെന്ന് കാര്‍ഗിലില്‍ കൊല്ലപ്പെട്ട
ക്യാപ്റ്റന്‍ മന്‍ദീപ് സിങിന്റെ മകള്‍ ഗുര്‍മെഹര്‍ വ്യക്തമാക്കുന്നു.
രാജ്യങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദവും വിദ്വേഷവും അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിച്ച് നേതൃത്വം കഴിവുകാട്ടണം. ഇരുരാജ്യത്തും ജീവന്‍നഷ്ടപ്പെട്ടവരുടെ എണ്ണം ഒരുപാടായി. ഇനി നിര്‍ത്താം. യുദ്ധവെറിയില്‍പ്പെട്ട് അച്ഛന്‍ നഷ്ടപ്പെട്ട ഗുര്‍മെഹര്‍മാരില്ലാത്ത ലോകമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇതാഗ്രഹിക്കുന്ന നിരവധിപ്പേര്‍ ഇവിടെ ഉണ്ടെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു. പ്ളക്കാര്‍ഡുകളില്‍ എഴുതിയ യുദ്ധവിരുദ്ധ സന്ദേശങ്ങളാണ് ഗുര്‍മെഹര്‍ പങ്കുവെച്ചത്.
യുദ്ധത്തിന്‌വേണ്ടി മുറവിളികൂട്ടുന്നവര്‍ സജീവമായ സാഹചര്യത്തില്‍ സമാധാനത്തിനുവേണ്ടിയുള്ള ഗുര്‍മെഹറിന്റെ (#ProfileForPeace) ശ്രമം വലിയ പ്രാധാന്യത്തോടെയാണ് സോഷ്യല്‍മീഡിയയും ഇതര മാധ്യമങ്ങളും ചര്‍ച്ചചെയ്യുന്നത്.

1. ഹായ്. .
2. എന്റെ പേര് ഗുര്‍മേഹര്‍ കൗര്‍. .
3.ഞാന്‍ ഭാരതത്തിലെ ജലന്തര്‍ സ്വദേശിയാണ്. .
4. ഇതാണ് എന്റെ അച്ഛന്‍. ക്യാപ്റ്റന്‍ മന്‍ദീപ് സിങ്. .
5. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. .
6. അന്നെനിക്ക് രണ്ടു വയസു മാത്രമേ ആയിട്ടുള്ളൂ. അച്ഛനെക്കുറിച്ച് വളരെക്കുറച്ച്
ഓര്‍മ്മകളേ മനസിലുള്ളൂ. .
7. അതിനേക്കാളേറെ അച്ഛനില്ലാത്തതിന്റെ വേദന എനിക്കറിയാം. .
8. അച്ഛനെ കൊന്നത് പാകിസ്ഥാനികളായതുകൊണ്ട് പാകിസ്ഥാനികളെ ഞാന്‍
എത്രത്തോളം വെറുത്തിരുന്നു എന്ന് എനിക്കോര്‍മ്മയുണ്ട്. .
9. മുസ്‌ലീങ്ങളെയും ഞാന്‍ വെറുത്തിരുന്നു. എല്ലാ മുസ്‌ലീങ്ങളും
പാകിസ്ഥാനികളാണെന്നായിരുന്നു എന്റെ ധാരണ. .
10. ആറുവയസുള്ളപ്പോള്‍ ബുര്‍ഖ ധരിച്ച ഒരു സ്ത്രീയെ ഞാന്‍ കുത്താന്‍
ശ്രമിച്ചിരുന്നു. .
11.
എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് എന്റെ അച്ഛന്റെ മരണത്തിന് അവരും ഉത്തരവാദിയാണെന്ന്
ഞാന്‍ കരുതിയിരുന്നു. .
12. എന്നെ എന്റെ അമ്മ തിരുത്തി, .
13. പാകിസ്ഥാനല്ല യുദ്ധമാണ് എന്റെ അച്ഛനെ കൊന്നതെന്ന് എനിക്കു
മനസിലാക്കി തന്നു. .
14. ആ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ ഞാന്‍ കുറച്ചുകാലമെടുത്തു. പക്ഷെ
ഇന്ന് എന്റെ വിദ്വേഷത്തെ കെടുത്താന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു. .
15. ഇത് അത്ര എളുപ്പമൊന്നുമല്ല. പക്ഷെ കഠിനവുമല്ല. .
16. എനിക്കതിനു കഴിഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും കഴിയും. .
17. ഇന്ന് അച്ഛനെപ്പോലെ ഞാനും ഒരു പോരാളിയാണ്. .
18. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ സമാധാനത്തിനുവേണ്ടി ഞാന്‍
പോരാടുന്നു. .
19. കാരണം നമുക്കിടയില്‍
യുദ്ധമില്ലാതിരുന്നെങ്കില്‍ എന്റെ അച്ഛന്‍ ഇപ്പോഴും ഇവിടെയുണ്ടാകുമായിരു
Prof. John Kurakar
No comments:
Post a Comment