Pages

Friday, October 28, 2016

LOLOLIKKA PLANT IN KURAKAR GARDENS

LOLOLIKKA PLANT IN KURAKAR GARDENS
ലോലോലിക്ക കണ്ണിനു നല്ലത്
Lololikka is known for its sweet, sour flavor .The fruit is green and changes to a pink to shining red colour when it matures. This fruit is a high source of vitamin C




നമ്മുടെ വീട്ടുമുറ്റത്ത് സാധാരണ കാണപ്പെടുന്ന പഴമാണ് ലോലോലിക്ക. കാഴ്ച്ചയിൽ ഒരു ചുവന്ന നെല്ലിക്കയെ ഓർമിപ്പിക്കും. വിറ്റമിനുകളുടെയും ധാതുലവണങ്ങളുടെയും കലവറയാണ് ലോലോലിക്ക. ആൻ്റി ഓക്സിഡൻ്റുകളും ഇതിൽ ധാരാളമുണ്ട്. മൂപ്പെത്തിയ ലോലോലിക്ക കൊണ്ട് അച്ചാറുകൾ ഉണ്ടാക്കാം. പഴുത്തവ കൊണ്ട് വൈനും ഉണ്ടാക്കാം.. പച്ച ലോലോലിക്കയിലെ കറ നമുക്കത്ര പ്രിയമല്ലെങ്കിലും പോഷകമൂല്യം വച്ചുനോക്കുമ്പോൾ ഇതിനെ നമ്മുടെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കില്ല. വിറ്റമിൻ സി ലോലോലിക്കയിൽ വളരെ കൂടുതലുണ്ട്. ദിവസേന ലോലോലിക്ക കഴിച്ചാൽ നമ്മുടെ കണ്ണുകൾക്ക് ആരോഗ്യം ലഭിക്കും. നെല്ലിക്കയിലുള്ളതു പോലെ യൗവനം സഹായിക്കുന്ന ഘടകങ്ങളും ഇതിൽ ധാരാളമുണ്ട്. ലോലോലിക്കയുടെ ഉപയോഗം കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. ഇതിനു പുറമെ നീരു കുറയ്ക്കാൻ സഹായിക്കുന്ന മെലാട്ടോണിൻ എന്നിവയും ഇതിലുണ്ട്.ലോലോലിക്ക കാഴ്ച ശക്തി വർദ്ധിപ്പിക്കും .ആഹാരത്തിൻറെ ഭാഗമാക്കുന്നത് നല്ലതാണ് .

Prof. John Kurakar

No comments: