

കഥാപാത്രങ്ങളിലൂടെ ജീവിക്കുന്നു. 'ചെമ്മീനി'ലെ ചെമ്പന്
കുഞ്ഞിനെ കൊട്ടാരക്കരയെക്കാള് മറ്റാര്ക്ക് ഇത്രയും ഭംഗിയായി പകര്ന്നാടാന്
കഴിയും.
രാജ്യത്തെ ആദ്യ ത്രി
ഡി ചിത്രമായ 'മൈഡിയര്
കുട്ടിച്ചാത്തനി'ലെ മന്ത്രവാദിയെ
മലയാള നാട് ഒരിക്കലും മറക്കില്ല.
പഴശ്ശിരാജ, വേലുത്തമ്പി ദളവ, കുഞ്ഞാലിമരക്കാര് തുടങ്ങിയ
ധീര ദേശാഭിമാനികള് ശ്രീധരന്
നായരിലൂടെ പുനര്ജനിച്ചു.
1922 സെപ്റ്റംബര് 11 നാണ് കൊട്ടാരക്കര ശ്രീധരന്
നായരുടെ ജനനം. ചലച്ചിത്ര ലോകത്ത്
കൊട്ടാരക്കര എന്നദ്ദേഹം അറിയപ്പെട്ടു.
'ശശിധരന്' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര
ലോകത്തേയ്ക്ക് പ്രവേശിച്ചു.
300 ല് അധികം
സിനിമകളില് അഭിനയിച്ചു. കേരള സര്ക്കാരിന്റെ മികച്ച
നടനുള്ള അവാര്ഡും, 1969 ല് രണ്ടാമത്തെ
നടനുള്ള പുരസ്ക്കാരവും ശ്രീധരന് നയരെ തേടിയെത്തി.
ചെമ്മീന്, കൂട്ടുകുടുംബം, സ്നേഹസീമ, പാടാത്ത പൈങ്കിളി,
രണ്ടിടങ്ങഴി, ഭക്തകുചേല, പുതിയ ആകാശം
പുതിയ ഭൂമി, വേലുത്തമ്പി ദളവ,
പഴശ്ശിരാജ, കുഞ്ഞാലി മരയ്ക്കാര്, അദ്ധ്യാപിക,
നിര്മാല്യം (1973), മൈഡിയര് കുട്ടിച്ചാത്തന് (1984) തുടങ്ങിയ
ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമാണ് .കൊട്ടാരക്കരയുടെ
കുടുംബത്തില് നിന്നും മക്കളും കൊച്ചുമക്കളും
സിനിമയിലേക്ക് കടന്നുവന്നു എന്നതും സവിശേഷതയാണ്. മക്കളായ
സായികുമാര്, ശോഭാമോഹന്, തുടങ്ങി കൊച്ചു
മകന് വിനുമോഹന്വരെ സിനിമയില്
എത്തി കഴിഞ്ഞു.
Prof. John Kurakar
No comments:
Post a Comment