Pages

Friday, October 7, 2016

ചതുരപ്പയര്‍

ചതുരപ്പയര്

മണ്ണിനും മനുഷ്യനും ചതുരപ്പയര്‍ അടുക്കളത്തോട്ടങ്ങള്‍ക്ക് അലങ്കാരവും അഴകു മാണ് ചതുരപ്പയര്‍. മനുഷ്യ ശരീരത്തിനും മനസിനും ഉണര്‍വും മണ്ണിന് ആരോഗ്യവും പ്രദാനം ചെയ്യുന്ന ഒന്നുകൂടിയാണിത്. അടുക്കളത്തോട്ടത്തിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണിത്.നല്ല നീര്‍വാര്‍ച്ചയുള്ള എല്ലാത്തരം മണ്ണിലും ചതുരപ്പയര്‍ കൃഷി ചെയ്യാം. കാലിത്തീറ്റയായും ആവരണവിളയായും കൃഷി ചെയ്യുന്നവരുമുണ്ട്. വളക്കൂറ് തീരെക്കുറവുള്ള മണ്ണില്‍ ചതുരപ്പയര്‍ വിളയിച്ചെടുത്താല്‍ മണ്ണില്‍ നൈട്രജന്റെ അളവ് കൂട്ടാന്‍ സാധിക്കും.
കൃഷിരീതി
ഏകദേശം 45 സെന്റീമീറ്റര്‍ വീതിയിലും 30 സെന്റീമീറ്റര്‍ ഉയരത്തിലും എടുത്ത വാരങ്ങളില്‍ വിത്തു വിതയ്ക്കാം. ഒരു ചുവട്ടില്‍ മൂന്നു വിത്തുകള്‍ ധാരാളം. വിത്തിട്ട് പത്തു ദിവസം കഴിഞ്ഞു മാത്രമേ മുളയ്ക്കു. ആദ്യ ഒരു മാസം വളരെ പതുക്കെയായിരിക്കും ചെടിയുടെ വളര്‍ച്ച. അതിനുശേഷം വേഗത്തില്‍ വളരാന്‍ തുടങ്ങും. അടിവളമായി സെന്റൊന്നിന് 80 കിലോഗ്രാം കാലിവളം നല്‍കാം. ചെടി പടര്‍ന്നു കയറാന്‍ താങ്ങോ പന്തലോ ആവശ്യമാണ്. വിത്തിട്ട് 70–75 ദിവസത്തിനുള്ളില്‍ കറിക്കു യോജിച്ച ഇളംകായ്കള്‍ വിളവെടുപ്പു പരുവമെത്തും. മൂന്നാഴ്ച മൂപ്പായാല്‍ നാരുകള്‍ വര്‍ധിച്ച് ഭക്ഷ്യയോഗ്യമല്ലാതാവുന്നു. ഒരു ചെടിയില്‍ നിന്നു മാത്രം ശരാശരി 30–35 കായ്കള്‍ ലഭിക്കും.
ചുതുരപ്പയറിന്റെ എല്ലാഭാഗങ്ങളും കറിക്കായി എടുക്കാം. ഇളം കായ്കള്‍, വിത്തുകള്‍, ഇലകള്‍, പൂക്കള്‍ തുടങ്ങിയവയെല്ലാം പച്ചക്കറിയായി ഉപയോഗിക്കാം. ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഈ വിള സ്വന്തം അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയെടുക്കാം.
Prof. John Kurakar


No comments: