Pages

Friday, October 28, 2016

യാഗത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം

ജയയുടെ രോഗമുക്തിക്കായി നടത്തിയ യാഗത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം
ജയലളിതയുടെ ആരോഗ്യത്തിനും രോഗമുക്തിക്കും വേണ്ടി ക്ഷേത്രപരിസരത്ത് സംഘടിപ്പിച്ച യാഗത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം. എംഎല്‍എ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ആമ്പൂര്‍ എംഎല്‍എ ആര്‍. ബാലസുബ്രഹ്മണിക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

വാടാച്ചേരി ശക്തി മാരിയമ്മന്‍ ക്ഷേത്രത്തിലാണ് ജയയുടെ രോഗമുക്തിയ്ക്കായി യാഗം നടത്തിയത്. ചടങ്ങുകള്‍ക്കിടെ ശക്തമായ പുക പരിസരത്ത് വ്യാപിച്ചപ്പോള്‍ ക്ഷേത്രപരിസരത്തെ ആല്‍മരത്തില്‍ കൂടുകൂട്ടിയ തേനീച്ചക്കൂട്ടം ഇളകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആചാര്യന്മാരും നൂറുകണക്കിന് പാര്‍ട്ടിപ്രവര്‍ത്തകരും ചിതറി ഓടി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറിയതിനാല്‍ എംഎല്‍എ ജയന്തിക്ക് കുത്തേറ്റില്ല.ബാലസുബ്രഹ്മണിയും ജയന്തിയുമായിരുന്നു യാഗം സംഘടിപ്പിച്ചത്.
Prof. John Kurakar

No comments: