Pages

Sunday, October 23, 2016

ബാങ്കുകളിൽ നിന്ന് പണം നഷ്ടപ്പെടുന്ന വാര്‍ത്തകളാണ് ദിവസവും കേൾക്കുന്നത്

ബാങ്കുകളിൽ നിന്ന് പണം നഷ്ടപ്പെടുന്ന വാര്ത്തകളാണ് ദിവസവും കേൾക്കുന്നത്

ബാങ്കുകളിൽ നിന്ന്പണം നഷ്ടപ്പെടുന്ന വാര്‍ത്തകളാണ് ദിവസവും ഭാരതത്തിൽ കേൾക്കുന്നത്. തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കാനാണ്  ബാങ്കുകളെ ഏല്‍പിക്കുന്നത്. സാധാരണക്കാർ ഇപ്പോൾ അങ്കലാപ്പിലാണ് .സുരക്ഷിതമായിരിക്കുന്നുവെന്നുകരുതിയ നിക്ഷേപം പെട്ടന്ന്  പിന്‍വലിച്ചതായി ബാങ്കില്‍ നിന്ന് സന്ദേശം വരുന്നത് ഏതൊരാളെയും അമ്പരിപ്പിക്കുന്നതാണ്.  സാധാരണക്കാരുടെ സമ്പാദ്യമായ 1.30 കോടി രൂപയുടെ തട്ടിപ്പ് നടന്നതായിട്ടാണ് അറിയുന്നത് . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ കാര്‍ഡുകളില്‍ നിന്നാണ് പണം നഷ്ടമായിട്ടുള്ളത്.
രാജ്യത്തെ 32 ലക്ഷം എ.ടി.എം ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തുകഴിഞ്ഞു. ലണ്ടനില്‍ നിന്നും ചൈനയില്‍ നിന്നും അമേരിക്കയില്‍ നിന്നും വരെ പണം പിന്‍വലിക്കപ്പെട്ടതായാണ് വിവരം.  രാജ്യത്തെ ഏറ്റവും വലിയ ദേശസാല്‍കൃതബാങ്കായ സ്റ്റേറ്റ് ബാങ്കിനാണ് ഏറ്റവും കൂടുതല്‍ പണം നഷ്‌ടമായത്‌ എന്നാണറിയുന്നത് .സാങ്കേതിക വിദ്യ സാധാരണ ജനങ്ങളുടെ  നേട്ടത്തിന് ഉതകണം .ഇപ്പോൾ ഇന്റര്‍നെറ്റ് പോലുള്ള ആത്യാധുനിക സാങ്കേതിക വിദ്യകള്‍ ജനത്തിന് ഉപയോഗത്തേക്കാളേറെ ഉപദ്രവമാകുന്നുണ്ടോ എന്ന് ചിന്തിക്കണം . ഓണ്‍ലൈന്‍ തട്ടിപ്പ് പലരൂപത്തിലും ഭാവത്തിലും കടന്നു വരികയാണ് .സാങ്കേതിക വിദ്യയിൽ ഭാരതവും കേരളവും പിന്നിലോട്ടു പോകുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു .
പല എ.ടി.എമ്മുകളിലും  കാലഹരണപ്പെട്ട യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ബാങ്കുകൾ വെറും കച്ചവട കേന്ദ്രങ്ങളായി മാറിയോ ? ഉപഭോക്താക്കള്‍ നല്‍കുന്ന ആധാര്‍ അടക്കമുള്ള രേഖകൾ സുരക്ഷിതമായി സൂക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയുന്നുണ്ടോ ? തങ്ങളുടെ ഇടപാടുകാർക്ക്  പരിശീലനം നൽകാൻ ബാങ്കുകാർ തയാറാകണം .ഉപഭോക്താക്കള്‍ തന്നെ ജാഗ്രത കാട്ടണമെന്നാണ് ബാങ്കുകാർ പറയുന്നത് .കാര്യങ്ങൾ കൈവിട്ടുപോയ്കൊണ്ടിരിക്കുകയാണ് വർദ്ധിച്ചു വരുന്ന തട്ടിപ്പിന് പരിഹാരം കാണാൻ ബാങ്കുകൾക്ക് കഴിയണം .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: