Pages

Saturday, October 22, 2016

എന്തിനാണവർ അച്ഛനെ കൊന്നത്? ഉത്തരമില്ലാത്ത ചോദ്യം

എന്തിനാണവർ അച്ഛനെ കൊന്നത്? ഉത്തരമില്ലാത്ത ചോദ്യം

കണ്ണൂർ  ഇന്ന് കൊലപാതകങ്ങളുടെ തലസ്ഥാന നഗരമായി മാറിക്കഴിഞ്ഞു .. 1980ല്‍ തുടങ്ങി ഇരുന്നൂറോളം നൂറ്റി തൊണ്ണൂറോളം മനുഷ്യര്‍ അവിടെ വെട്ടേറ്റും ബോംബേറില്‍ ശരീരം ചിതറിയും മരണമടഞ്ഞു. അവരില്‍ അത്രയും യുവാക്കളായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം നാല്‍പത്തിയഞ്ചോളം പേര്‍ കൊല ചെയ്യപ്പെട്ടു. ഇവരെ സിപിഎമ്മുകാരെന്നും ആര്‍എസ്എസുകാരെന്നും ഒക്കെ നമുക്ക് പറയാം .
ഒരു കൊലപാതകത്തില്‍ നിന്നു മറ്റൊരു കൊലപാതകമുണ്ടാകുന്നു. നമ്മുടെ എത്ര സഹോദരിമാര്‍ യൗവനത്തില്‍ തന്നെ വിധവകളായി? എത്ര കുഞ്ഞുങ്ങള്‍ക്ക് അച്ഛനില്ലാതായി?ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേരളത്തില്‍ വലിയ പ്രതീക്ഷകളായിരുന്നു .. പുതിയ കേരളം എല്ലാവരും സ്വപ്നം കാണുന്നു. പക്ഷെ പ്രതീക്ഷകൾ തകരുകയാണോ ? കൊലപാതകം വീണ്ടും വീണ്ടും അരങ്ങേറുന്നു .പാർട്ടിക്കാർ തോറ്റുകൊടുക്കാൻ തയാറല്ല . ആരും ജയിക്കുന്നതുമില്ല .കണ്ണൂരിൻറെ കരച്ചിൽ അവസാനിക്കുന്നതുമില്ല എന്തിനാണവർ അച്ഛനെ കൊന്നത്? അവർക്കതു പറഞ്ഞുതീർക്കാമായിരുന്നില്ലേ?’ – പയ്യന്നൂരിൽ ഈയിടെ വെട്ടേറ്റു മരിച്ച രാഷ്ട്രീയ പ്രവർത്തകന്റെ വിധവയോടു പതിമൂന്നുകാരനായ മകൻ ചോദിച്ച ഈ ചോദ്യം കേരളം മുഴുവൻ കേൾക്കേണ്ടതാണ്.
 നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങൾ മറുപടി പറയേണ്ടതുമാണ്. കണ്ണൂരിന്റെ സങ്കടത്തിന്റെ ആഴം. പുതിയ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ കഴിയാതെ, പ്രാകൃതമായ അക്രമവഴിയിലേക്കു നീങ്ങിയ രാഷ്ട്രീയ കക്ഷികൾ കണ്ണൂരിനുണ്ടാക്കിയ മുറിവുകളുടെ വേദന കേരളമാകെ പങ്കിടുകയാണ്. രാഷ്ട്രീയ അക്രമങ്ങളാൽ നിരാലംബമായ കുടുംബങ്ങളും അകാലവൈധവ്യം അടിച്ചേൽപിക്കപ്പെട്ട ഭാര്യമാരും അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളും ഇനി ഇവിടെയുണ്ടായിക്കൂടാ എന്ന് പറയാൻ നേതാക്കൾക്ക് കഴിയുമോ ?

പ്രൊഫ്. ജോൺ കുരാക്കാർ



No comments: