ബന്ധുജന വിവാദനിയമനം.ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മേൽ കരിനിഴൽവീഴ്ത്തി
അഞ്ച് വർഷക്കാലത്തെ യു
.ഡി എഫ് ഭരണത്തിനു ശേഷം അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി
സർക്കാർ ബന്ധുജന വിവാദനിയമനത്തിൽ
കുടുങ്ങി കിടക്കുകയാണ് . ഏതാനം
ദിവസങ്ങളിലായി മുഖ്യധാരാ
ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ അഴിമതി
കഥ നിറയുകയാണ്
.വിവാദങ്ങളിൽ ഉൾപ്പെട്ട മന്ത്രിയും നേതാക്കളും
വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ വീഴ്ചകൾ തിരുത്താനും ജനത്തെ
ബോധ്യപ്പെടുത്താനും തയാറാകണം .. വ്യവസായ വകുപ്പിന്റെ കീഴിലുള്ള
സ്ഥാപനത്തിന്റെ തലപ്പത്ത് നടന്ന വിവാദനിയമനം
റദ്ദാക്കിയെങ്കിലും അതിന്റെയും മറ്റുചില നിയമനങ്ങളുടെയും
പേരിൽ കോൺഗ്രസും ബിജെപിയുമടക്കം പ്രതിപക്ഷം
വിജിലൻസ് അന്വേഷണം ആവശ്യപ്പെടുകയും നിയമനടപടികളിലേയ്ക്ക്
നീങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.കാര്യങ്ങൾ നിയമത്തിന്റെ
വഴികളിലൂടെ നീങ്ങട്ടെ .
ഇടതുപക്ഷ
ജനാധിപത്യ മുന്നണിയുടെയും മന്ത്രിസഭയുടെയും പ്രതിഛായക്ക് കോട്ടം സംഭവിച്ചിരിക്കുകയാണ് . ബൂർഷ്വാ
പാർലമെന്ററി ജനാധിപത്യത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും ഇന്നത്തെ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ്
പാർട്ടികളും അതിന്റെ പ്രവർത്തകരും നേതാക്കളും
ഇതര പാർട്ടികളിലേതിൽ നിന്ന് വിഭിന്നരല്ലെന്ന്
വീണ്ടും വീണ്ടും അവർ തെളിയിക്കുകയാണ്
.ഇടതുപക്ഷ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസവും പ്രതീക്ഷയും ജനങ്ങൾ കൈവിടാൻ
ഇടയാകരുത് . കഴിഞ്ഞ അഞ്ച്
വർഷം അഴിമതിയെ കുറിച്ച് വാതോരാതെ
സംസാരിച്ച ഇടതുപക്ഷ
ജനാധിപത്യ മുന്നണി അധികാരത്തിൽ എത്തിയപ്പോൾ
കാര്യങ്ങളൊക്കെ സുതാര്യമായി നടക്കുമെന്ന് പ്രതീക്ഷിച്ചു .
ഇപ്പോഴത്തെ
നിയമനവിവാദം ഇടതുപക്ഷ അനുഭാവികളിൽ സൃഷ്ടിച്ച
വ്യാപക പ്രതിഷേധവും അവയുടെ തത്സമയ പ്രതികരണവും
ആർക്കാണ് അവഗണിക്കാനാവുക? അഴിമതിക്കെതിരായ എൽഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ് മുന്നണിയെ
അധികാരത്തിലെത്തിച്ചത്. സ്വജനപക്ഷപാതം
നിസംശയം അഴിമതിയാണ്. ഒരു വ്യാഖ്യാനംകൊണ്ടും
അതിന്റെ മുഖം മിനുക്കാനാവില്ല. ഉന്നത
യോഗ്യത നേടിയവരും തൊഴിൽരഹിതരുമായ വൻപടയുടെ
മുന്നിൽ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും
അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്. എതിരാളികളുടെ
അഴിമതിക്കഥകളും അവർ നേരിടുന്ന
നടപടികളും നിരത്തിവച്ച് സ്വന്തം നടപടികളെ ന്യായീകരിക്കാനുള്ള
ശ്രമങ്ങൾ ജനത്തിന്റെ മുമ്പിലും നിമയത്തിന്റെ
മുമ്പിലും വിലപ്പോവില്ല. അഴിമതിക്കാരേ നിയമത്തിൻറെ മുന്നില് കോണ്ടുവരണം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment