Pages

Monday, October 31, 2016

8 SIMI ACTIVISTS, WHO ESCAPED FROM BHOPAL JAIL

8 SIMI ACTIVISTS, WHO ESCAPED FROM BHOPAL JAIL

ഭോപ്പാലിൽ ഗാർഡിനെ കൊന്ന് എട്ട് സിമി പ്രവർത്തകർ ജയിൽചാടി

Eight members of the Students of Islamic Movement of India (SIMI), who escaped from the Bhopal Central Jail on Monday morning, were killed in an encounter in Eintkhedi village.  “We located the 8 inmates, they fired on us, and all of them were killed in cross firing,” said Yogesh Chaudhary, IG Bhopal.
Chief Minister Shivraj Singh Chouhan congratulated the forces on successfully tracking down the escaped convicts. “Want to congratulate our forces, but we are looking at this very seriously. Prisoners escaping is a serious matter,” Chouhan said. He also briefed Union Home Minister Rajnath Singh over the incident and requested him to hand over the investigation into the jailbreak to the National Investigation Agency (NIA).“This is a serious matter therefore investigation will take place, further action will be taken based on the findings. I spoke to HM Rajnath Singh, I spoke about how NIA should carry out the investigation in the matter. HM agreed,” Chouhan said.
The activists killed a head constable and fled by scaling the high wall using a rope made from bed sheets. They tied one constable and slit the throat of head constable Ramashankar before escaping from B block of the jail, located on the outskirts of Bhopal. The activists were identified as — Amzad, Zakir Hussain Sadiq, Mohammad Salik, Mujeeb Shaikh, Mehbood Guddu, Mohammad Kalid Ahmed, Aqeel and Majid, a police official said. 
മധ്യപ്രദേശിലെ ഭോപ്പാലിൽ വിചാരണ തടവുകാരായ എട്ട് സിമി പ്രവർത്തകർ ജയിൽചാടി. ഭോപ്പാൽ സെൻട്രൽ ജയിലിൽ പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിനെ കൊലപ്പെടുത്തിയ ശേഷമായിരുന്നു പ്രതികൾ കടന്നു കളഞ്ഞത്. ഹെഡ് കോൺസ്റ്റബിൾ രമാ ശങ്കറാണ് കൊല്ലപ്പെട്ടത്.
സെൻട്രൽ ജയിലിലെ ബി ബ്ലോക്കിലായിരുന്നു എട്ടു തടവുകാരെയും പാർപ്പിച്ചിരുന്നത്. ബെഡ് ഷീറ്റ് ഉപയോഗിച്ച് ജയിലിന്‍റെ കൂറ്റൻ മതിലിൽ കയറിയാണ് തടവുകാർ രക്ഷപ്പെട്ടതെന്ന് ഭോപ്പാൽ ഡി.ഐ.ജി രമൺ സിങ് മാധ്യമങ്ങളെ അറിയിച്ചു. ദീപാവലി ആഘോഷത്തിൽ ഭോപ്പാൽ നഗരം മുങ്ങിയ ദിവസമാണ് തടവുകാർ രക്ഷപ്പെടാൻ തെരഞ്ഞെടുത്തത്.സ്റ്റീൽ പ്ലേറ്റും ഗ്ലാസും കൊണ്ട് കഴുത്തിനേറ്റ മുറിവാണ് ഗാർഡിന്‍റെ മരണത്തിന് കാരണമെന്ന് ഡി.ഐ.ജി പറഞ്ഞു. രക്ഷപ്പെട്ട തടവുകാരെ പിടികൂടാൻ പൊലീസും ജയിൽ അധികൃതരും സംയുക്ത പരിശോധന ആരംഭിച്ചു. തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ് അറിയിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയ അഞ്ച് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
2013ൽ ഏഴു സിമി പ്രവർത്തകർ ജയിൽ ചാടിയിരുന്നു. ഭോപ്പാലിൽ നിന്ന് 280 കിലോമീറ്റർ അകലെ ഖാണ്ഡ് വ ജയിലിലായിരുന്നു സംഭവം. കുളിമുറിയുടെ ഭിത്തി തകർത്തായിരുന്നു ഇത്.ഉത്തർപ്രദേശിലെ അലിഗഡിൽ 1977 ഏപ്രിലിൽ രൂപീകരിക്കപ്പെട്ട സംഘടനയാണ് സിമി. സിമിയുടെ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഭോപ്പാലിലെ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട എട്ട് സിമി ഭീകരരെ പോലീസ് വധിച്ചു. ഭോപ്പാലിന് സമീപത്തുള്ള എയിന്ത്ഖെഡി ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച രാത്രിയായിരുന്നു ഇവർ സുരക്ഷാ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജയിൽ ചാടിയത്.രമാശങ്കര്‍ എന്ന സുരക്ഷാ ഗാര്‍ഡിനെ സ്റ്റീല്‍ പാത്രത്തിന്റേയും ഗ്ലാസിന്റേയും മൂര്‍ച്ചയുള്ള അരിക് ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊലപ്പെടുത്തി. തുടർന്ന് ഇവർ മരക്കഷ്ണങ്ങള്‍ ഉപയോഗിച്ച്‌ വലിയ മതിലിന് മുകളില്‍ കയറി കൂട്ടിക്കെട്ടിയ ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ച്‌ തൂങ്ങിയിറങ്ങിയാണ് ജയിൽ ചാടിയത്.
ജയിലിലെ ബി ബ്ലോക്കിലായിരുന്നു ഭീകരരെ പാര്‍പ്പിച്ചിരുന്നത്. സ്ഫോടനക്കേസുകള്‍ അടക്കമുള്ളവയിലെ പ്രതികളാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിമി ഭീകരര്‍. ഭോപ്പാലിലെ കോടതി കെട്ടിടം ബോംബുവച്ച്‌ തകര്‍ക്കുമെന്ന് സിമി ഭീകരര്‍ കഴിഞ്ഞ ജൂലായില്‍ ഭീഷണി മുഴക്കിയിരുന്നു.2013നു ശേഷം സിമി പ്രവർത്തകർ നടത്തിയ രണ്ടാമത്തെ ഏറ്റവും വലിയ ജയിൽ ചാട്ടമായിരുന്നു ഇന്നലെ അരങ്ങേറിയത്. മധ്യപ്രദേശിലെ കട്‌വായിലെ ജയിലിൽ നിന്നും 2013ൽ ഏഴ് സിമി ഭീകരരാണ് ജയിൽ ചാടി രക്ഷപ്പെട്ടത്.




Prof. John Kurakar


No comments: