മലങ്കര അസോസിയേഷന് 2017 മാര്ച്ച് ഒന്നിന് കോട്ടയം എം.ഡി സെമിനാരിയില്
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഇടവകപ്രതിനിധികള്‍ സമ്മേളിക്കുന്ന മലങ്കര അസോസിയേഷന് 2017 മാര്ച്ച് ഒന്നിന് കോട്ടയം എം.ഡി സെമിനാരി അങ്കണണത്തില്‍ നടക്കും. നിലവിലെ അസോസിയേഷന്റെയും പ്രതിനികളുടെയും കാലാവധി മാര്‍ച്ച് ആറിന് അവസാനിക്കുന്നതിനാല്‍ അസോസിയേഷന്‍ കൂടുന്നത്. മലങ്കര മെത്രാപ്പോലീത്ത കൂടിയായ പരിശുദ്ധ കാതോലിക്കബാവ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയനാണ് അസോസിയേഷന്‍ വിളിച്ചു കൂട്ടുന്നത്. 2017ലെ മലങ്കര അസോസിയേഷനു മുന്നോടിയായി പരിഷ്‌കരിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നടപടി ചട്ടങ്ങള്‍ നിലവില്‍ വന്നു.
എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ ലീഗല്‍ കമ്മീഷന്‍ തയ്യാറാക്കി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്, വര്‍ക്കിംഗ് കമ്മിറ്റി തുടങ്ങിയ സമിതികളില്‍ അവതരിപ്പിച്ച് മാനേജിംഗ് കമ്മിറ്റിയില്‍ വിതരണം ചെയ്ത് അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് ഇതിന് അന്തിമരൂപം നല്‍കിയത്. 1970ല്‍ നിലവില്‍ വന്ന് 1989ല്‍ ഭേദഗതി ചെയ്തതാണ് നിലവിലുള്ള നടപടിചട്ടങ്ങള്‍. അന്ന് വിവിധ സമിതികള്‍ ചര്‍ച്ച ചെയ്ത് മാനേജിംഗ് കമ്മിറ്റി പാസാക്കി മലങ്കര മെത്രാപ്പോലീത്താ നടപ്പിലാക്കുകയായിരുന്നു.
സങ്കീര്‍ണമായ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ലളിതമാക്കിയത് ഉള്‍പ്പടെ കാലികമായ ഒട്ടേറെ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുള്ള പുതിയ നടപടിചട്ടങ്ങള്‍ പൊതുവെ സ്വീകാര്യമാണ്. ഇതോടൊം എപ്പിസ്‌കോപ്പ സ്ഥാനികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള മാനദണ്ഡങ്ങളും നടപടിക്രമവും പരിഷ്‌കരിച്ചത് മാനേജിംഗ് കമ്മിറ്റിയില്‍ വിതരണം ചെയ്തു. മേല്‍പട്ട തെരഞ്ഞെടുപ്പ് ഉടനെ നടക്കാത്തതിനാല്‍ ഇതു നടപ്പിലാക്കുന്നത് നീട്ടി വച്ചു. സ്ഥാനാര്‍ത്ഥികളുടെയും സ്‌ക്രീനിംഗ് കമ്മിറ്റിയംഗങ്ങളുടെയും പ്രായപരിധി ഏറെ ചര്‍ച്ച ചെയ്യെടാനിടയുണ്ട്.
മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് (ചെയര്‍മാന്‍), അലക്‌സിയോസ് മാര്‍ യൗസേബിയോസ്,ഡോ. സഖറിയാ മാര്‍ അപ്രേം (കണ്‍വീനര്‍), നാമനിര്‍ദേശം ചെയ്യട്ടെ ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് (വൈദിക ട്രസ്റ്റി), അഡ്വക്കേറ്റുമാരായ കെ. കെ. തോമസ്, മാത്യു കോശി കുളങ്ങര, ബിജു ഉമ്മന്‍ എന്നിവരാണ് ലീഗല്‍ കമ്മീഷന്‍ അംഗങ്ങള്‍. നടപടിചട്ട രൂപീകരണത്തിന് വര്‍ഗീസ് ജോണ്‍ തോട്ടുഴ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.1876ല്‍ മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളിയില്‍ വെച്ച് രൂപീകൃതമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ 57മത് യോഗമാണിത്.അഞ്ചു വര്‍ഷമാണ് അസോസിയേഷന്റെ കാലാവധി.
പത്തനംതിട്ടയില്‍ 2012ലാണ് അവസാനമായി മലങ്കര അസോസിയേഷന്‍ നടന്നത്.ഇടവക പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയശേഷമുള്ള ആദ്യത്തെ അസോസിയേഷന്‍ സമ്മേളനമായിരുന്നു 2012ലേത്.വൈദീകഅത്മായ ട്രസ്റ്റികളെ യോഗം തെരഞ്ഞെടുക്കും.മെത്രാപ്പോലീത്തമാരുടെ തെരഞ്ഞെടുപ്പ് ഉണ്ടായിരിക്കില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.എന്നാല്‍ ഒഴിവുകള്‍ ഉണ്ടന്നുള്ളതുകൊണ്ട് അവസാന റൗണ്ടില്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയും തള്ളി കളയാനാകില്ല.മലങ്കര അസോസിയേഷന്‍(സഭാ)സെക്രട്ടറിയെ തെരഞ്ഞെടുക്കുക പുതിയ മാനേജിംഗ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിലാണ്.
Prof. John Kurakar
No comments:
Post a Comment