Pages

Monday, September 26, 2016

INDUS WATERS TREATY- PM MODI MAY LOOK AT REVIEW( സിന്ധുനദീജല കരാർ: രക്തവും വെള്ളവും ഒന്നിച്ച് ഒഴുക്കാനാകില്ലെന്നു മോദി).

 INDUS WATERS TREATY- PM MODI MAY LOOK AT REVIEW
സിന്ധുനദീജല കരാർ: രക്തവും വെള്ളവും ഒന്നിച്ച് ഒഴുക്കാനാകില്ലെന്നു മോദി.
സിന്ധുനദീജല കരാർ പുനഃപ്പരിശോധിയ്ക്കാൻ പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗം ഇന്ന്
Prime Minister Narendra Modi appears to be pressing ahead with unconventional pressure tactics on Pakistan to isolate it internationally in the aftermath of the Uri terror attack. As the PM looks for alternate options to military action, a review of the Indus Water Treaty looks a potent weapon in his armoury.
India-Pakistan relations have taken a bitter form after the terrorist attack on the Uri base that killed 19 Indian soldiers. Pakistan’s sponsorship of terrorism has forced India into taking pressure tactics as the government reiterates strategic restraint. Meanwhile, Pakistan has washed its hands off the issue and denied having any hand in the attack and termed the attack as an act of rebellion from Kashmiri militants despite compelling evidence that it was carried out by Pakistan-based terrorist groups. 
ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള സിന്ധുനദീജലക്കരാർ പുനഃപ്പരിശോധിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ആഗോളതലത്തിൽ ഭീകരത കയറ്റിയയയ്ക്കുന്ന പാകിസ്ഥാനെതിരേ ആഞ്ഞടിച്ച പ്രധാനമന്ത്രിയുടെ കോഴിക്കോട്ടെ പ്രസംഗത്തിനു തൊട്ടു പിന്നാലെയാണ് നിർണ്ണായകമായ യോഗം വിളിച്ചു ചേർത്തിട്ടുള്ളത്.
വിദേശകാര്യമന്ത്രാലയം, ജലവിഭവവകുപ്പ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഭാരതത്തിൽ നിന്നും പാകിസ്ഥാനിലേയ്ക്കുള്ള ജലവിതരണം നിർത്തി വയ്ക്കണമെന്ന് അഭിപ്രായമുയർന്നിട്ടുണ്ട്. തുടർച്ചയായി പാകിസ്ഥാന്റെ പക്ഷത്തു നിന്നുണ്ടാകുന്ന പ്രകോപനപരമായ നീക്കങ്ങൾക്കെതിരേ ഭാരതം നയതന്ത്രതലത്തിൽ സ്വീകരിക്കുന്ന നിരവധി പ്രതിരോധമാർഗ്ഗങ്ങളിൽ ഒന്നു മാത്രമാകുമിത്.
1960ൽ ഇരുരാജ്യങ്ങളും ഒപ്പുവച്ച കരാർ പ്രകാരം ഇന്ത്യയിൽ ഉത്ഭവിച്ച് ജമ്മു കശ്മീരിലൂടെ പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു, ചെനാബ്, ഝലം നദികളിലെ വെള്ളം പാകിസ്ഥാൻ ഉപയോഗിക്കുന്നുണ്ട്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവും, പാകിസ്ഥാൻ പ്രസിഡന്റായിരുന്ന ജനറൽ അയൂബ് ഖാനും ചേർന്നായിരുന്നു നിലവിലെ ഈ കരാർ ഒപ്പിട്ടത്.എന്നാൽ ഭീകരാക്രമണങ്ങളുമായി പാകിസ്ഥാൻ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ കരാർ പുനഃപരിശോധിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഇക്കാര്യം പരിശോധിക്കാനാണ് യോഗം ചേരുക
ഉറി ഭീകരാക്രമണത്തിനുള്ള പ്രതികരണത്തോടൊപ്പം പാകിസ്താനുമായി ജലം പങ്കുവെയ്ക്കുന്ന സിന്ധുനദീജല കരാര്‍ (Indus Waters Treaty) പുന:പരിശോധിക്കാനും ഇന്ത്യ തയാറെടുക്കുന്നു. പാകിസ്താന്‌ തിരിച്ചടി നല്കുമ്പോള്അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങള്വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉന്നതഉദ്യോഗസ്ഥരുമായി ചര്ച്ച നടത്തും. ഇതില്അരനൂറ്റാണ്ടുമുമ്പ് ഒപ്പിട്ട സിന്ധുനദീജല  ഉടമ്പടിയും ഉള്പ്പെടും. പാകിസ്താന് ജലം നല്കുന്നതു നല്കുന്നതു തടയണമെന്നതുള്പ്പെടെയുള്ള നിര്ദേശങ്ങള്പ്രധാനമന്ത്രി ചര്ച്ച ചെയ്യും

1960 സെപ്തംബര്‍ 19-ന് അന്നത്തെ പ്രധാനമന്ത്രി നെഹ്രുവും പാക്കിസ്താന്പ്രസിഡണ്ട് അയൂബ് ഖാനും ഒപ്പുവെച്ച ഉടമ്പടി പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്താനുമാണ്. ജലം പങ്കുവയ്ക്കുന്നതിനായി നിരവധി വ്യവസ്ഥകളും ഉടമ്പടി നിര്ദേശിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും മറ്റും പരിഗണിച്ച് കരാര്പുതുക്കേണ്ടതാണെന്ന അഭിപ്രായം ഇപ്പോള്നിലവിലുണ്ട്. ...... കരാര്പ്രകാരം സിന്ധുനദിയിലെ 80 ശതമാനം വെള്ളവും പാകിസ്താനാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ ജലനിയന്ത്രണം ഏര്പ്പെടുത്തിയാല്പാകിസ്താനിലെ പല പ്രദേശങ്ങളിലും വരള്ചയില്അകപ്പെടും
Prof. John Kurakar

No comments: