FATHER TO CARRY HIS AILING DAUGHTER TO HOSPITAL THROUGH
DEEP WATERS
മകളുടെ ജീവന് രക്ഷിക്കാന്‍ കുത്തിയൊഴുകുന്ന പുഴയിലേക്ക് ഇറങ്ങി നടന്ന അച്ഛന്
A man from Kudumsare village in Chintapalli
Mandal, Andhra Pradesh, carried his six-month-old daughter across deep water
and walked for five kilometres to the nearest health centre because of rain
that lashed various parts of the state.
Pangi Satibabu, a 30-year-old resident of Kumudsare, was worried
as his daughter’s fever had not subsided over the past few days. Despite all the warnings and risks, Satibabu waded
through deep waters and carried his daughter as all the roads connecting his
village to other parts of the village were flooded due to heavy rains. The
child is said to be out of danger. The villagers suffer from health care
and education as 30 to 40 percent of the villages in the Agency area of
Visakhapatnam do not have road connectivity. The situation is worse in tribal
areas. Although the Visakhapatnam District has a population of
42,88,113, the Agency area consist of 17 mandals and constitute 2,400 tribal
villages, as per the 2011 Census. According to the protocol, there should be one Primary Health
Center for every 30,000 people.The Agency area located in the Eastern Ghats is
a home to many tribal communities and 90% of the population in the area belongs
to tribal people including vulnerable groups.
There is a dire need of roads before the State constructs an elementary school or a healthcare centre.
There is a dire need of roads before the State constructs an elementary school or a healthcare centre.
ഉണ്ണിക്കണ്ണനെ കുട്ടയില്‍ കിടത്തി തലയില്‍ വെച്ച് കുത്തിയൊഴുകുന്ന യമുനാ നദിയിലൂടെ നടന്ന് ദ്വാരകയിലേക്ക് കൊണ്ടു പോയ നന്ദഗോപരുടെ കഥ നാമെല്ലാം കേട്ടിട്ടുള്ളതാണ്. ഇതാ കഥയെ വെല്ലുന്ന ഒരു ജീവിത കാഴ്ച. ആന്ധ്രയിലെ ചിന്താപളളിയിലെ കുദുംസാരെ ഗ്രാമത്തിലാണ് ഒരച്ഛന് തന്റെ മകളുടെ ജീവന് രക്ഷിക്കാനായി തോളറ്റം വെള്ളമുള്ള നദിയിലൂടെ ഇറങ്ങി നടന്നത്. ആന്ധ്രയില്‍ പലയിടത്തായി കനത്ത മഴ പെയ്യുകയാണ്. മഴയില്‍ ഒറ്റപ്പെട്ട് പോയ ഗ്രാമത്തില്‍ നിന്നും അകലെയുള്ള ആശുപത്രിയിലേക്ക് മകളെ എത്തിക്കാനാണ് പാങി സതിബാബു നദിയ്ക്ക് കുറുകെ നടന്നത്.
സാഹസികമായി നദി മുറിച്ച് കടന്ന് അഞ്ച് കിലോ മീറ്റര്‍ നടന്നാണ് ആറ് മാസം മാത്രം പ്രായമുള്ള കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മഴ നിര്ത്താതെ പെയ്യുന്നതിനാല്‍ അയല്‍ഗ്രാമങ്ങളുമായി കുദുംസാരെയെ ബന്ധിപ്പിക്കുന്ന റോഡുകളൊക്കെ വെള്ളത്തിനടിയിലാണ്. ദിവസങ്ങളോളമായി കുട്ടി പനി പിടിച്ച് കിടക്കുകയായിരുന്നു. കലി തുള്ളി പെയ്യുന്ന മഴയില്‍ പുറത്തിറങ്ങുന്നതിലെ അപകടത ചൂണ്ടിക്കാണിച്ച കുടുംബാംഗങ്ങളുടെ അപായസൂചനയെ മറികടന്നാണ് സതിബാബു കുട്ടിയെ തക്ക സമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ കുട്ടിയെ രക്ഷിക്കാനായി. ബാഹുബലി ചിത്രത്തിലെ രംഗത്തെ അനുസ്മരിക്കുന്ന നദിയിലൂടെ കുട്ടിയെ തലയുടെ മുകളില്‍ ഉയര്‍ത്തി പിടിച്ച് നദിയിലൂടെ നടക്കുന്ന സതിബാബൂവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
മഴമൂലം വിശാഖ പട്ടണത്തിന്റെ സമീപ ഗ്രാമങ്ങളുള്പ്പടെയുള്ള ഭാഗങ്ങള്‍ തുരുത്തുകളായി മാറിയിരിക്കുകയാണ്. റോഡ് ഗതാഗതം നിലച്ചതോടെ ആവശ്യമായ വൈദ്യ സഹായം പോലും എത്തിക്കാന്‍ കഴിയുന്നില്ലെന്ന്് സാമൂഹ്യ പ്രവര്ത്തകനായ ശ്രീനിവാസ് ഗഞ്ജിവാരുപ്പു പറയുന്നു. കൂടുതലും കൂടുതലും ആദിവാസി കുടുംബങ്ങളാണ് തുരുത്തുകളില്‍ കുടുങ്ങി കിടക്കുന്നത്.
Prof. John Kurakar
No comments:
Post a Comment