Pages

Saturday, September 17, 2016

ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന ദനമാഞ്ജിക്ക് ബഹ്റൈന് രാജാവ് വാഗ്ദാനം ചെയ്ത ഒമ്പത് ലക്ഷം ലഭിച്ചു

ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന ദനമാഞ്ജിക്ക് ബഹ്റൈന് രാജാവ് വാഗ്ദാനം ചെയ്ത ഒമ്പത് ലക്ഷം ലഭിച്ചു

ഭാര്യയുടെ മൃതദേഹവുമായി 10കിലോമീറ്ററോളം നടന്ന ഒഡീഷയിലെ ദനമാഞ്ജിക്ക് ബഹ്റൈന് രാജാവ് വാഗ്ദാനം ചെയ്തിരുന്ന ഒമ്പത് ലക്ഷം രൂപ ലഭിച്ചു. കഴിഞ്ഞ ദിവസം ബഹ്റൈന് എംബസ്സിയില് നിന്നും ദനമാഞ്ജി പണം കൈപ്പറ്റുകയും ചെയ്തു.ഭാര്യയുടെ മൃതദേഹം തോളിലേറ്റി മകള്ക്കൊപ്പം നടക്കേണ്ടി വന്ന ദനമാഞ്ജിയുടെ ദുരവസ്ഥ ലോകം മുഴുവന് വേദനയോടെയാണ് കണ്ടിരുന്നത്. ആശുപത്രി അധികൃതര് ആംബുലന്സ് നിഷേധിച്ചതോടെയാണ് മൃതദേഹവുമായി അയാള് പത്തുകിലോമീറ്ററോളം നടന്നുനീങ്ങിയത്. ഈ ദയനീയ കാഴ്ച്ച കണ്ട് മനസ്സലിഞ്ഞ ബഹ്റൈന് പ്രധാനമന്ത്രി ഖലീഫ ബിന് സല്മാന് അല് ഖലീഫ രാജകുമാരന് ദനമാഞ്ജിക്ക് പണം വാഗ്ദാനം ചെയ്യുകയായിരുന്നു. ന്യൂഡല്ഹിയിലെ ബഹ്റൈന് എംബസ്സിയിലെത്തി 8.9ലക്ഷം രൂപയുടെ ചെക്ക് ദനമാഞ്ജി ഏറ്റുവാങ്ങി. ബഹ്റൈന് എംബസ്സി വാഗ്ദാനം ചെയ്ത പണം കൈപ്പറ്റാന് ദനമാഞ്ജി വന്നത് മകള് ചാന്ദിനിക്കൊപ്പം വിമാനത്തിലായിരുന്നു. കിട്ടിയ പണം മക്കളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും വേണ്ടി ചിലവഴിക്കുമെന്ന് മാഞ്ജി പറഞ്ഞു.

ഒട്ടേറെ സഹായങ്ങളാണ് ഇതിനോടകം മാഞ്ജിയേയും കുടുംബത്തേയും തേടിയെത്തിയിരിക്കുന്നത്. അതിലൊന്നാണ് ബഹ്റൈനില് നിന്നുള്ള ഈ സഹായം. മാഞ്ജിയുടെ മൂന്ന് പെണ്മക്കള്ക്കും കാലഹന്ദി ജില്ലാ അധികൃതര് പഠനസൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്. മൂവര്ക്കും ഹോസ്്റ്റലില് നിന്ന് പഠിക്കാനാകും. കലിംഗ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല് സയന്സസ് സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ചന്ദ്രനെയും ചൊവ്വയെയും കൈപ്പിടിയിൽ ഒതുക്കിയ നമ്മുടെ ഇന്ത്യ സ്വന്തമായി റോക്കറ്റും കപ്പലും വിമാനവും അത്യാധുനിക മിസൈ ലുകളും വരെ നിർമ്മിക്കാൻ മറ്റൊരുത്തന്റെ ഔധാര്യം ആവശ്യമില്ലാത്ത നമുക്ക് ,,ധാന മാജിയുടെ ഭാര്യയുടെ മൃദദെഹം വീട്ടിലെത്തിക്കാൻ സാധിച്ചിട്ടില്ലങ്കിൽ ,അതിനർത്ഥം സാധാരണക്കാരിൽ സാധാരണക്കാരായവന്റെ പ്രശ്നങ്ങളിലെക്കു നമ്മുടെ ഭരണകൂടം ഇനിയും എത്തിനോക്കിയിട്ടില്ലാ എന്നുവേണം അനുമാനിക്കാൻ.

Prof. John Kurakar


No comments: