ലോകത്ത് സമാധാനം എവിടെ?
ഇന്ന്, സെപ്തംബര്‍ 21ന്
അന്താരാഷ്ട്ര സമാധാന ദിനമായാണ് ഐക്യരാഷ്ട്ര
സഭ ആചരിക്കുന്നത്. യുദ്ധവും
ആഭ്യന്തര സംഘര്‍ഷവും കാരണം
പല രാജ്യങ്ങളും ഇന്ന്
വീര്‍പ്പുമുട്ടുകയാണ്. കുട്ടികളാണ്
ഇതിന്റെ ഭവിഷ്യത്ത് കൂടുതലും അനുഭവിക്കുന്നത്.
ശാന്തമായി ജീവിക്കാന്‍ പല രാജ്യങ്ങളിലും
ഇന്ന് എളുപ്പമല്ല. എന്നാല്‍ പത്ത് രാജ്യങ്ങള്‍
സംഘര്‍ഷ മുക്താമാണെന്നാണ്
2016ലെ ഗ്‌ളോബല്‍
പീസ് ഇന്‍ഡക്‌സ് ചൂണ്ടിക്കാണിക്കുന്നത്.
ബോട്‌സ്വാന, ചിലി,
കോസ്റ്റാറിക്ക, ജപ്പാന്‍, മൗറിഷ്യസ്, പനാമ,
ഖത്തര്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഉറുഗ്വേ,
വിയറ്റ്‌നാം എന്നിവയാണ്
ആ പത്ത് രാഷ്ട്രങ്ങള്‍.മുന്‍ വര്‍ഷങ്ങളില്‍
ബ്രസീലിന് സ്ഥാനമുണ്ടായിരുന്നുവെങ്കിലും റിയോ ഒളിമ്പിക്‌സുമായി
ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങള്‍ അവരെ പിറകോട്ടടിപ്പിച്ചു.
പശ്ചിമേഷ്യ
കൂടുതല്‍ കലുഷിതമായെന്നാണ് ഇന്‍ഡക്‌സ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതേസമയം സിറിയയാണ് സാമാധാനം നഷ്ടപ്പെട്ട
രാജ്യങ്ങളില്‍ ഏറ്റവും അവസാനം. പ്രത്യേക
മാനദണ്ഡം വെച്ചാണ് റാങ്കിങ് അളക്കുന്നത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
പീസ് ആണ് ഈ
പഠനത്തിന് നേതൃത്വം നല്‍കുന്നത്.
ലോകത്തിൽ സമാധാനത്തിനു പ്രവർത്തിക്കുന്ന
ഏറ്റവും വലിയ സംഘടനകളിൽ ഒന്നാണ് യു
.ആർ .ഐ (United
Religions Initiative ) 94 രാജ്യങ്ങളിലായി
804 സി.സി.കൾ ഈ
സംഘടനക്കുണ്ട് .സെപ്തംബര്‍ 21ന് അന്താരാഷ്ട്ര
സമാധാന ദിനമായി യു .ആർ
.ഐ ലോകം
മുഴുവനും ആചരിക്കുന്നു . സമാധാന റാലി പ്രവർത്തനങ്ങളുടെ
ഭാഗമാണ് . കരിക്കം മുതൽ
സദാനന്ദപുരംവരെ നടത്തിയ ആയിരങ്ങൾ
പങ്കെടുത്ത വർണശബളമായ റാലിയിൽ ലോകത്തിൻറെ വിവിധ
രാജ്യങ്ങളിൽ നിന്ന്
40 വിദേശ പ്രതിനിധികൾ പങ്കെടുത്തു
. സമാധാന റാലിയിൽ കരിക്കം
ഇന്റർ നാഷണൽ പബ്ലിക് സ്കൂൾ
. വിവിധ യു.ആർ
.ഐ യൂണിറ്റുകൾ ,വിവിധസംഘടനാ
ഭാരവാഹികൾ പങ്കെടുത്തു
.
പ്രൊഫ്. ജോൺ കുരാക്കാർ
ഗ്ലോബൽ കൗൺസിൽ ട്രസ്റ്റീ ,യു.ആർ.
ഐ
No comments:
Post a Comment