Pages

Tuesday, August 30, 2016

YOGESHWAR DUTT’S 2012 OLYMPIC BRONZE TO BE CHANGED TO SILVER

YOGESHWAR DUTT’S 2012 OLYMPIC BRONZE TO BE CHANGED TO SILVER
യോഗേശ്വറിന്റെ ലണ്ടന് ഒളിംപിക്സ്
വെങ്കല മെഡല് വെള്ളിയായി
Indian freestyle wrestler Yogeshwar Dutt's bronze medal from the 2012 London Olympics in the 60 kg category will be changed to silver after reports confirmed that the silver medallist from the Summer Games in London, deceased Besik Kudukhov of Russia, had used banned substances. The four-time world champion and two-time Olympic medallist Kudukhov died in a car crash in 2013 in southern Russia.Kudukhov had bagged a bronze in the 2008 Beijing Games in the 55 kg category. He had later moved up to the weight category to 60 kg.Moving up from bronze to silver, Yogeshwar Dutt will join Sushil Kumar as a silver medallist from 2012 in London.Defeating Ri Jong-Myong of North Korea, Yogeshwar had secured a bronze medal in the London Games. 
2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം നേടിയ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന്റെ മെഡല്‍ വെള്ളിയായി. അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. മല്‍സരത്തില്‍ വെള്ളി മെഡല്‍ നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് നിരോധിത മരുന്ന് ഉപയോഗിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയോഗ്യനാക്കി. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
നാലു തവണ ലോക ചാംപ്യനും രണ്ടു തവണ ഒളിംപിക് ചാംപ്യനുമായിരുന്ന കുഡുഖോവ് 2013ലുണ്ടായ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. റിയോ ഒളിംപിക്‌സിന് മുന്നോടിയായാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി വീണ്ടും പരിശോധന നടത്തിയത്. ലണ്ടന്‍ ഒളിംപിക്‌സ് സമയത്ത് ശേഖരിച്ച സാംപിളാണ് ഇതിനായി ഉപയോഗിച്ചത്. കുഡുഖോവ് ഉള്‍പ്പെടെ അഞ്ചു ഗുസ്തി താരങ്ങള്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയുടെ സുശീല്‍ കുമാറും വെള്ളി മെഡല്‍ നേടിയിരുന്നു. ഏറെ പ്രതീക്ഷയോടെ റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പോയ യോഗേശ്വര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.
Prof. John Kurakar


No comments: