സ്ത്രീപീഡനം ഭാരതത്തിൽ
വർദ്ധിച്ചു വരികയാണ്
വിദ്യാര്ഥിനി പീഡനം, അദ്ധ്യാപക പീഡനം, ബന്ധുക്കളുടെ പീഡനം, ബസ്സിലും, കാറിലും, ട്രെയ്നിലും പീഡനം, ഹോസ്റ്റലില് പീഡനം, ഹോട്ടലില് പീഡനം, കൂട്ടബലാത്സംഗം, അന്യസംസ്ഥാന തൊഴിലാളി പീഡനം.. ഇങ്ങനെ പീഡനങ്ങളുടെ കഥകള് ഭാരതത്തിൽ നീളുന്നു . വിവിധ സ്ത്രീപീഡനങ്ങളുടെയും തട്ടിക്കൊണ്ടു പോകലിന്റെയുംഎണ്ണം വര്ധിക്കുകയാണ് .നാഷണല് ക്രൈം റെക്കോര്ഡ് ബ്യൂറോ നടത്തിയ പഠനത്തില് ഇന്ത്യയില് രണ്ടാംസ്ഥാനത്താണ് കേരളം.ഇതിനൊരുമാറ്റം അനിവാര്യമാണ് . പീഡന കഥകള് സ്നേഹത്തിന്റെയും നന്മയുടെയും വര്ണ്ണപ്പൂക്കളെ അറുത്തുമാറ്റാന്‍ പിറവിയെടുക്കുന്ന തീഷ്ണമാം രോഗാണു പോലെ ഓരോരോ ഭാഗങ്ങളായി ഇന്ന് ലോകത്തെ കീഴടക്കികൊണ്ടിരിക്കുന്നു .ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം പോലും ഇന്നു കാമഭ്രാന്തന്മാരുടെ വിളനിലയമായി അധപധിച്ചു. പൊതു ഇടങ്ങള്‍, ബസ്സുകള്‍, ട്രെയിനുകള്‍, ഓട്ടോ, ടാക്സി ഒരിടത്തും സ്ത്രീകള്‍ സുരഷിതരല്ല.സ്വന്തം വീടുകള്‍ പോലും അവര്ക്ക് ഭയപ്പെടേണ്ട ഇടമായി മാറിയിരിക്കുന്നു.
ട്രെയിനില് ഉറങ്ങിക്കിടന്ന യുവതിയെ ആറംഗസംഘം രണ്ടുദിവസം മുൻപ് തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി.പിതാവും പെണ്കുട്ടിയും നല്ല ഉറക്കത്തിലായിരുന്നു. മധുപൂര് സ്റ്റേഷന് എത്തിയപ്പോള് ആറുപേരടങ്ങിയ സംഘം ട്രെയിനിനകത്ത് കടക്കുകയും ഉറങ്ങിക്കിടന്നിരുന്ന പെണ്കുിട്ടിയെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.അജ്ഞാത സ്ഥലത്തേക്ക് പെണ്കുട്ടിയെ കൊണ്ടുപോവുകയും മൂന്നുപേര് ചേര്ന്ന് പീഡിപ്പിക്കുകയും ചെയ്തു. പിതാവ് ഉറക്കമുണര്ന്ന്പ്പോഴാണ് മകളെ കാണാതായ വിവരം അറിഞ്ഞത്. ഉടന് തന്നെ റയിവെ പൊലീസിനെ അറിയിച്ചു.പൊലീസ് നടത്തിയ അന്വേഷണത്തില് സ്റ്റേഷനു സമീപത്ത് പീഡനത്തിനു ശേഷം ഉപേക്ഷിച്ച നിലയില് പെണ്കുറട്ടിയെ കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്ക്കുി വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്നലെയുണ്ടായ മറ്റൊരു സംഭവം ഡല്ഹിയില് ജര്മ്മന് യുവതി ബലാത്സംഗത്തിനിരയായതായി പരാതി. രാത്രിയില് വഴി ചോദിച്ച് ഓട്ടോയില് കയറിയ തന്നെ, ഡ്രൈവറും സംഘവും ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയുമായാണ് ജര്മ്മന് യുവതി രംഗത്തെത്തിയത്.താമസിക്കുന്ന ഹോട്ടലില് നിന്നും പുറത്തിറങ്ങി, വഴി തെറ്റിയ താന് തിരിച്ചുപോകാനാണ് ഓട്ടോയില് കയറിയതെന്ന് യുവതി കമ്മീഷന് മൊഴി നല്കി്. എന്നാല് വെളിച്ചമില്ലാത്ത സ്ഥലത്തെത്തിച്ച് ഡ്രൈവര് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ഒരുവിധത്തില് രക്ഷപ്പെട്ട് അടുത്ത തെരുവില് എത്തിയപ്പോള്, പിന്നാലെ ഒരു സംഘവുമായി ഓട്ടോക്കാരന് എത്തുകയും എല്ലാവരും ചേര്ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു. രണ്ടുദിവസം മുൻപ് നടന്ന മറ്റൊരു സംഭവം മാനഭംഗത്തിനു ശേഷം പതിമൂന്നുകാരിയെ അയൽവാസി ചുട്ടുകൊന്നു. പഞ്ചാബിലെ ഷേര്പൂരിലാണ് സംഭവം . മാനഭംഗം ചെയ്യപ്പെട്ട വിവരം വീട്ടുകാരോടു പറയുമെന്നു പെണ്കുട്ടി ഭീഷണിപ്പെടുത്തിയപ്പോള് അയൽവാസീ മണ്ണെണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലോടെ ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ട പെണ്കുട്ടി മജിസ്ട്രേട്ടിനു മുന്പാകെ നല്കിയ മരണമൊഴിയിലാണ് ഇക്കാര്യമുള്ളത്. പെണ്കുട്ടി ഇന്നലെ രാവിലെ മരിച്ചു.വേറൊന്ന് വിദ്യാര്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില് കായികാധ്യാപകനെതിരെ കേസ്. കോഴിക്കോട് സര്ക്കാര് സ്കൂളിലെ കായികാധ്യാപകനെതിരെയാണ് കേസ് .സ്ത്രീധനത്തിന്റെ പേരിലുള്ള കേസുകളുടെ എണ്ണം ഞെട്ടിപ്പിക്കുംവിധമാണ് വര്ധിച്ചുകൊണ്ടിരിക്കുന്നത്.
ആന്ധ്രാപ്രദേശില്കഴിഞ്ഞ വർഷം 21484 സ്ത്രീകളാണ് അക്രമത്തിന്നിരയായത്. അപമാനഭയമോ ഭീഷണിയോ ഭീതിയോ കാരണമായും കേസിന്റെ പൊല്ലാപ്പുമായി മുന്നോട്ടുപോകാനുള്ള സ്വാധീനവും സാമ്പത്തികശേഷിയുമില്ലാത്തതുകൊണ്ടും മൂടിവെക്കപ്പെടുന്ന പീഡനങ്ങള് ഇതിനേക്കാള് എത്രയോ ഇരട്ടിവരും.സ്ത്രീകള്ക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്ക്കും പീഡനങ്ങള്ക്കും അറുതി വരുത്തുവാന് ധാരാളം നിയമവ്യവസ്ഥകള് ഉണ്ട്. ഇന്ത്യന് ഭരണഘടനയിലെ 14, 15, 21, 42എന്നീ വകുപ്പുകള് സ്ത്രീകളോട് യാതൊരു തരത്തിലുള്ള വിവേചനവും പാടില്ല എന്ന് കര്ശനമായി നിര്ദ്ദേശിച്ചിട്ടുണ്ട്. 1860ല് പ്രാബല്യത്തില് വന്ന ഇന്ത്യന് ശിക്ഷാ നിയമത്തിലെ 354, 509 എന്നീ വകുപ്പുകള് സ്ത്രീകള്ക്ക് മതിയായ സംരക്ഷണം ഉറപ്പ് നല്കുന്നു. 354- വകുപ്പനുസരിച്ച് ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെയോ, അങ്ങനെ സംഭവിക്കുമെന്ന് അറിഞ്ഞുകൊണ്ടോ അവരുടെ നേര്ക്ക് ബലപ്രയോഗമോ, കയ്യേറ്റമോ ചെയ്താല് രണ്ടുവര്ഷം വരെ തടവോ, പിഴയോ, രണ്ടും കൂടിയോ ശിക്ഷയായി പറഞ്ഞിട്ടുണ്ട്. ഇന്ത്യന് ശിക്ഷാനിയമത്തില് പുതിയ ചില വകുപ്പുകള് സ്ത്രീ സംരക്ഷണത്തിനായി കൂട്ടിച്ചേര്ക്കുകയുണ്ടായി. 1983 ല് 498 എ എന്ന വകുപ്പും 1986ല് 304 ബി എന്ന വകുപ്പും ഇപ്രകാരം നിയമം ഭേദഗതി ചെയ്ത് കൂട്ടിച്ചേര്ത്തതാണ്.ഇങ്ങനെ വകുപ്പുകള്ക്ക് ഒരു പഞ്ഞവുമില്ല. എന്നിട്ടും പീഡന വാര്‍ത്തകള്‍ അനുദിനം വര്ദ്ധിച്ചുവരുന്നു.സ്ത്രീപീഡനത്തിനെതിരെ സമൂഹമനസ്സാക്ഷി ഉണരട്ടെ
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment