കുറ്റകരമായ നിശബ്ദത
പ്രധാനമന്ത്രിയുടെ നീണ്ട നിശബ്ദത രാജ്യത്ത്
പല പ്രശനകളും നീണ്ടുപോകാൻ
കാരണമാകുന്നു .ഗോമാംസത്തിന്റെ പേരിൽ യുപിയിൽ ന്യൂനപക്ഷ
സമുദായാംഗമായ അഖ്ലഖ് ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോഴും
ഹൈദരാബാദിൽ ദളിത് ഗവേഷക വിദ്യാർഥി
രോഹിത് വെമുല പീഡാനുഭവങ്ങളെ തുടർന്ന്
ജീവനൊടുക്കിയപ്പോഴും ഗോരക്ഷയുടെ പേരിൽ ഗുജറാത്തിലെ
ഉനയിൽ ദളിത് യുവാക്കൾ സവർണ
ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായപ്പോഴും പ്രധാനമന്ത്രി നീണ്ട നിശബ്ദത
പാലിച്ചു. സംഭവങ്ങൾ കൈവിട്ടുപോകുമെന്നായപ്പോഴാണ് അദ്ദേഹം വാതുറക്കാൻ തയ്യാറായത്. ജൂലൈ
എട്ടുമുതൽ പിന്നിട്ട അമ്പത്തിയൊന്നു ദിവസത്തെ
കശ്മീരിലെ അസ്വസ്ഥതകൾക്കിടയിൽ എരിതീയിൽ എണ്ണപകരാൻ മാത്രം
ഉതകുന്ന വാക്കുകളാണ് നേതാക്കൾ
പറഞ്ഞിരുന്നത് ..കശ്മീർ പ്രശ്നത്തിന് പരിഹാരം
സഹാനുഭൂതിയോടും ഐക്യത്തോടും അതിനെ സമീപിക്കലാണെന്ന് പ്രധാനമന്ത്രി
മനസ്സിലാക്കാൻ സമയം ഏറെയെടുത്തു .
നീണ്ട മൗനം കാരണം എഴുപതിലധികം
മനുഷ്യ ജീവന്റെ കുരുതിക്ക് വഴിയൊരുക്കി.
കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് അന്ധരെ സൃഷ്ടിച്ചു. ആയിരങ്ങൾക്ക്
ജീവിതകാലം മുഴുവൻ പേറേണ്ട വൈകല്യങ്ങൾക്ക്
ഇടയാക്കി.ജമ്മുകശ്മീരിലെ സാമാന്യജനങ്ങളുടെ വിശ്വാസം ആർജിക്കുക എന്നതാണ്
പരമപ്രധാനം .. ഇപ്പോൾ താഴ്‌വരയിലെ കർഫ്യൂവിൽ അയവു
വരുത്തിയതായി വാർത്തയുണ്ട്. അതിർത്തിയിലും താഴ്‌വരയിലും സുരക്ഷ
ഉറപ്പുവരുത്തിക്കൊണ്ടുതന്നെ സുരക്ഷാസേനയുടെ സാന്നിധ്യം പരമാവധി കുറച്ചുകൊണ്ടുവരാൻ
കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കലായിരിക്കണം അടുത്ത
പടി. ആദ്യപടിയായി വിവേചനരഹിതമായ
പെല്ലറ്റ് പ്രയോഗം നിരുപാധികം നിരോധിക്കണം.
രാജ്യത്ത് പ്രശനങ്ങൾ ഉണ്ടാകുമ്പോൾ കാരണം
പെട്ടന്ന് പഠിക്കുകയും ബുദ്ധിപൂർവം ജനവിശ്വാസം ആർജ്ജിച്ചുകൊണ്ടുതന്നെ ഉടനെ
പരിഹരിക്കുകയും വേണം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment