കൊട്ടാരക്കര ചീരങ്കാവില്‍ നാലുവയസുകാരനെ തെരുവുപട്ടി കടിച്ചു
കൊട്ടാരക്കര ചീരങ്കാവില്‍ നാലുവയസുകാരനെ തെരുവുപട്ടി കടിച്ചു. മാറനാട് പെരുമ്പള്ളില്‍ വീട്ടില്‍ അലനാണ് പട്ടിയുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റത്. വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന കുട്ടിയുടെ കീഴ്ചുണ്ട് പട്ടി കടിച്ചുമുറിച്ചു.
കൈക്കും തുടയ്ക്കും കടിയേറ്റു. രക്ഷിക്കാനെത്തിയ അമ്മ സുജയേയും പട്ടി ആക്രമിച്ചു. സുജയുടെ കൈയ്ക്കും കാലിനും കടിയേറ്റു. ഇരുവരും ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലുമെത്തി പ്രതിരോധ കുത്തിവയ്പ്പ് ഉള്‍പ്പെടെയുള്ള പ്രാഥമികചികിത്സ തേടി. അലന്റെ ചുണ്ടിലെ മുറിവ് സങ്കീര്‍ണമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജിലേക്കയച്ചു.
Prof. John Kurakar
No comments:
Post a Comment