റെയില്‍വേ പാതകളുടെ സുരക്ഷിതത്വം
അധികാരികൾ ഉറപ്പുവരുത്തണം
ലക്ഷക്കണക്കിന്യാത്രക്കാർ ദിവസേന സഞ്ചരിക്കുന്ന റെയില്വേപാതകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ അധികാരികൾ ജാഗ്രത കാണിക്കണം .സ്വന്തം ജോലിയില്‍ വരുത്തുന്ന വീഴ്ചകള്‍ കാരണം ഉണ്ടാവുന്ന ദുരന്തങ്ങളുടെ ആഴവും വ്യാപ്തിയും എല്ലാവരും പല തവണ മനസ്സിലാക്കിയിട്ടുള്ളതാണ് . എന്നിട്ടും ചില റെയില്വേ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥക്ക് എന്തുമാത്രം വിലയാണ് കൊടുക്കേണ്ടി വരുന്നത്. കറുകുറ്റി അപകടം വലിയ ദുരന്തമാവാതിരുന്നത് ഭാഗ്യത്തിനാണ്. ലോക്കോ പൈലറ്റുമാര്‍ ജാഗ്രത പുലര്ത്തിയെങ്കിലും തൊട്ടടുത്ത ട്രാക്കിലൂടെ മറ്റൊരു ട്രെയിന്‍ വരാനുള്ള സമയമായിരുന്നു അതെന്നോര്ക്കണം. ആ ട്രെയിന്‍ അതേസമയം കടന്നുവന്നിരുന്നെങ്കിലുണ്ടാവുന്ന ദുരന്തം ആലോചിക്കാനാവില്ല.
തകരാറിലായ പാളം വേണ്ട വിധത്തില്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടത്തിന് കാരണമായതെന്ന റെയില്വേ റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നതാണ് .
നമ്മുടെറെയില്വേ പാതകളുടെ സുരക്ഷിതത്വം സംബന്ധിച്ച് ചര്ച്ചകളും ആലോചനകളുമെല്ലാംപലപ്പോഴും നടക്കാറുള്ളതാണ് . റെയില്‍ പാതകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ ധാരാളമുണ്ട്. പക്ഷേ അവരുടെ കാര്യക്ഷമതയും ജോലി ഭാരവും മറ്റും നിരീക്ഷിക്കാൻ സംവിധാനമുണ്ടോ ? നീരീക്ഷിക്കപെടുന്നുണ്ടോ?ദിവസേന ധാരാളം ട്രെയിനുകള്‍ കടന്നുപോകുന്ന ട്രാക്കില്‍ ഓരോ തീവണ്ടി പോകുന്നതിന് മുമ്പും ശേഷവും ട്രാക്കുകള്‍ വ്യക്തമായി പരിശോധിക്കപ്പെടാറുണ്ടെന്നാണ് റെയില്വേ വ്യക്തമാക്കാറ്. പക്ഷേ ഈ ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ എത്ര കാര്യ പ്രാപ്തിയോടെ ജോലി ചയ്യുന്നു എന്ന് നീരിക്ഷിക്കാന്‍ വ്യക്തമായ മാര്ഗങ്ങളില്ല. പലപ്പോഴും ട്രെയിനുകള്‍ അപകടമില്ലാതെ കടന്നുപോകുന്നത് ഭാഗ്യം കൊണ്ടാണ് .ചിലപ്പോഴെല്ലാം ദൈവദൂതനെ പോലെ ചിലര്‍ പ്രത്യക്ഷപ്പെടുന്നത് കൊണ്ടാണ് ട്രാക്കിലെ വിള്ളലുകള്‍ പോലും കണ്ടെത്താറ്. രാത്രി കാലങ്ങളില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ സുരക്ഷയില്‍ ഉദ്യോഗസ്ഥര്‍ ചെയ്യാറുള്ളത് ട്രെയിനുകള്‍ സ്റ്റേഷനുകളിലെത്തിയാല്‍ ബോഗികളുടെ അടിയില്‍ ടോര്‍ച്ച് അടിച്ചു നോക്കലാണ്.
കറുകുറ്റിയില്‍ ട്രാക്കില്‍ വിള്ളലുണ്ടായിരുന്നു. വിള്ളലുണ്ടായ ഭാഗം സാധാരണ വെല്ഡ് ചെയ്ത് പിടിപ്പിക്കാറാണ് പതിവ്. പക്ഷേ ഇതിന് പകരം രണ്ട് വശങ്ങളിലും സ്റ്റീല്‍ പ്ലേറ്റ് നട്ടും ബോള്ട്ടും ഉപയോഗിച്ച് മുറുക്കുകയാണ് ചെയ്തത്. ഇത്തരം എളുപ്പവഴികളാണ് പലപ്പോഴും അപകടം വിളിച്ചു വരുത്തുന്നത് .കടമയും ജാഗ്രതയും കാണിക്കാത്ത ജീവനക്കാർ റയിൽവേയുടെ ശാപമാണ് .ട്രെയിന്‍ അപകടങ്ങള്‍ കുറയ്ക്കാനായി നല്ല റയില്പാതകളാണ് വേണ്ടതെന്ന് വേണ്ടത് .യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടേ മതിയാകൂ. ലോകോത്തര നിലവാരത്തിലേക്കുയര്ത്തുമെന്ന് പ്രഖ്യാപിച്ച തുകൊണ്ടു മാത്രമായില്ല .പല പ്രധാന റെയില്വേ സ്റ്റേഷനുകളിൽ . എസ്കലേറ്ററുകള്‍ സ്ഥാപിച്ചെന്നല്ലാതെ കാര്യമായി ഒന്നും നടന്നില്ല. ചിലയിടത്ത് ശൗചാലയങ്ങള്‍ പോലുമില്ല .രാത്രികാലങ്ങളില്‍ വന്നിറങ്ങുന്ന വനിതാ യാത്രക്കാരുടെ ജീവന് ഇപ്പോഴും ഭീഷണിയിലാണ്. പല സ്റ്റേഷനുകളിലും മതിയായ രീതിയിൽ വെളിച്ചമില്ല . രാത്രികാല യാത്രക്കാർക്ക് സ്റ്റേഷൻ തിരിച്ചറിയാൻ പോലും കഴിയുന്നില്ല . ട്രെയിനിൽ എല്ലാ കംപാർട്മെന്റുകളിലും സ്റ്റേഷൻ എഴുതി കാണിക്കാനുള്ള സംവിധാനവും സാങ്കേതിക വിദ്യയും ഉടനുണ്ടാകണം .കറുകുറ്റി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റെയില്‍ പാതകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ നിര്‍ബന്ധമാണ്. കേരളത്തിൽ സുരക്ഷാ പരിശോധനകൾ ഫലപ്രദമായി നടക്കുന്നില്ല. റെയില്വേ പാതകളുടെ സുരക്ഷിതത്വം അധികാരികൾ ഉറപ്പുവരുത്തണം.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment