Pages

Wednesday, August 31, 2016

കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം; സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു

കശ്മീര് അതിര്ത്തിയില് വീണ്ടും പാക് ആക്രമണം; സൈനിക ഓഫീസര് കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം. ഉറി സെക്ടറിലുണ്ടായ ആക്രമണത്തില്‍ കരസേനയുടെ ജൂനിയര്‍ ഓഫീസര്‍ കൊല്ലപ്പെട്ടു.
പാകിസ്താന്‍ സൈനികരല്ല ആക്രമണം നടത്തിയതെന്ന പാകിസ്താന്റെ വാദം ഇന്ത്യ നിഷേധിച്ചു. പ്രതിഷേധസൂചകമായി ശ്രീനഗര്‍ – മുസഫറാബാദ് ബസ് സര്‍വീസ് ഇന്ത്യന്‍ അധികൃതര്‍ നിര്‍ത്തിവെച്ചു.
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പാകിസ്താന്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞത് ഇന്നലെയാണ്. കഴിഞ്ഞ പന്ത്രണ്ട് ദിവസമായി അതിര്‍ത്തി ശാന്തമാണ്. ജനങ്ങള്‍ക്ക് ഭയമില്ലാതെ അവരവരുടെ വീടുകളില്‍ ഉറങ്ങാന്‍ സാധിക്കുന്നുണ്ട്. ഇത് പ്രതീക്ഷ നല്കുന്നതാണെന്ന് ട്വിറ്ററിലൂടെ ഒമര്‍ അബ്ദുള്ള പറഞ്ഞത്.ഈ വര്‍ഷം 130-ലധികം വെടിനിര്‍ത്തല്‍ കരാര്‍ലംഘനം നടന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ ഒക്ടോബര്‍ 14-ലെ വെടിവെപ്പില്‍ രണ്ട് ജവാന്മാരാണ് കൊല്ലപ്പെട്ടത്. 18 പ്രദേശവാസികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കശ്മീരില്‍ നിരോധനാജ്ഞ പിന്‍വലിച്ചതിന് പിന്നാലെ നടന്ന സംഘര്‍ഷത്തില്‍ 15 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ സോപാര്‍ മേഖലയില്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് 15 കാരന്‍ കൊല്ലപ്പെട്ടത്. 6 പേര്‍ക്ക് പരിക്കേറ്റു.ഇതോടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 69 ആയി. 53 ദിവസങ്ങള്‍ക്ക് ശേഷമാണ് കശ്മീരില്‍ കഴിഞ്ഞ ദിവസം കര്‍ഫ്യൂ പിന്‍വലിച്ചത്. നിലവില്‍ കശ്മീരിലെ എല്ലാ സ്ഥലങ്ങളില്‍ നിന്നും കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്.
കശ്മീരിലെ പല സ്ഥലങ്ങളിലും സുരക്ഷയ്ക്കായി കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. സ്‌കൂളുകളും കോളേജുകളും കടകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും ബാങ്കുകളിലേയും ഹാജര്‍ നിലയില്‍ പുരോഗതിയുണ്ട്.ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കശ്മീരില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം പെല്ലറ്റ് ആക്രമണം നടത്തിയത് വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. കശ്മീരില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.താഴ്വരയിലെ സംഘര്‍ഷം പൂര്‍ണ്ണമായും അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ വരുന്ന ഞായറാഴ്ച സര്‍വ്വകക്ഷി സംഘം കശ്മീരിലേക്ക് പോകും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ദേശീയനേതാക്കളും സംഘത്തിലുണ്ടാകും. വിവിധ കക്ഷികള്‍, വ്യക്തികള്‍ എന്നിവരുമായി സംഘാംഗങ്ങള്‍ ചര്‍ച്ച നടത്തും.

 Prof. John Kurakar


No comments: