Pages

Tuesday, August 30, 2016

AILING SON DIES ON FATHER’S SHOULDERS AFTER BEING DENIED ENTRY INTO THREE HOSPITALS

AILING SON DIES ON FATHER’S SHOULDERS AFTER BEING DENIED ENTRY INTO THREE HOSPITALS

ചികിത്സ നിഷേധിച്ചു; ആശുപത്രികള് കയറിയിറങ്ങിയ 12 വയസുകാരന് അച്ഛന്റെ ചുമലില് കിടന്നു മരിച്ചു

A few days after Dana Majhi carried his wife's body for 10 km in Odisha's Kalahandi district, an ailing 12-year-old boy passed away, on Monday, as his father carried him from hospital to hospital in Kanpur, Uttar Pradesh, according to a report by Times Now.
The father had to carry the kid from hospital to hospital and the emergency section of government-run Lala Lajpat Rai (LLR) hospital refused to admit the ailing kid. The staff didn't even provide any assistance to the father to carry the kid who eventually passed away on arrival at the nearby children's hospital. Sunil Kumar's son Ansh was suffering from fever since Sunday night. Kumar took him to various doctors in Fazalgunj, before deciding to take him to the city's biggest hospital, LLR. According to a report by Times Now, Kumar said, "I begged doctors at the emergency ward to examine my son and admit him. My kid died because he didn't get proper treatment, only junior doctors took a look at him."
Kumar had also asked for a stretcher but the hospital refused to provide him with one. According to a report father reached the children's hospital, which was some 250 metres away, the kid had passed away.Kumar said, "The doctors said that had we brought him a few minutes earlier, he could have been saved."Kumar later bundled his son and took him home without any assistance.
പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററോളം കാല്‍നടയായി നടക്കേണ്ടി വന്ന ഒഡീഷയിലെ ദന മാഞ്ചിയുടെയും മകളുടെയും ദുരവസ്ഥയ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നും മനുഷ്യത്വമില്ലായ്മയുടെ മറ്റൊരു കരളലിയിപ്പിക്കുന്ന കാഴ്ച. ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ അച്ഛന്റെ ചുമലില്‍ കിടന്ന് മരിച്ചു. കാണ്‍പൂരിലെ ഫസല്‍ഗുഞ്ചിലാണ് സംഭവം.
ഞായറാഴ്ച കടുത്ത പനി പിടിപെട്ടതോടെയായിരുന്നു അന്‍ഷിനെ അച്ഛന്‍ സുനില്‍കുമാര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇവിടെ നിന്നും വേണ്ട ചികിത്സ നല്‍കാതെ അധികൃതര്‍ അടുത്തുള്ള ലാലാ ലാജ്പത് റായ് ആശുപത്രിയില്‍ കൊണ്ടുപോവാന്‍ നിര്‍ദേശിച്ചു. കാല്‍ നടയായി ലാലാ ലജ്പത് റായ് ആശുപത്രിയില്‍ മകനെയെത്തിച്ചെങ്കിലും അടിയന്തര ചികിത്സയോ മറ്റ് സൗകര്യമോ നല്‍കാതെ ഇവിടെ നിന്നും അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.
250 മീറ്റര്‍ അകലെയുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ വേണ്ടി അന്‍ഷിന്റെ അച്ഛന്‍ സുനില്‍കുമാര്‍ ആശുപത്രി അധികൃതരോട് സ്‌ട്രെക്ചര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുപോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവിടെ നിന്നും ചുമലിലേറ്റി തന്നെ അന്‍ഷിനെ കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തും മുമ്പേ തന്നെ പനി മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. മകന്റെ ദുരവസ്ഥയില്‍ വിലപിച്ച് മൃതദേഹം ചുമലിലേറ്റി തന്നെയാണ് സുനില്‍ വീട്ടിലേക്കെത്തിച്ചതും.
Prof. John Kurakar


No comments: