KHASAKKINTE
ITIHASAM
ഖസാക്കിന്റെ
ഇതിഹാസകാരനെ ഓർമിക്കുമ്പോൾ
Khasakkinte Itihasam is a path-breaking
Malayalam novel written by the Indian writer O. V. Vijayan. First published in
1969 and generally referred to Khasak in literary circles, the book is regarded
as the most popular and largest selling novel in South Asia. Ravi, a student of
astrophysics and a great visionary, is a teacher in an informal education
centre in Khasak. The novel is about Ravi's journey, which starts at Swami
Bodhananda's ashram. When the bus stops at the last stop at Kooman Kavu, he
gets down. He does not feel that he is coming there for the first time. The
novel ends when Ravi's temporary stop at Kooman Kavu ends, and he is waiting
for the bus to come. It is raining and there is a smile on his face. He
provokes a snake to bite his feet, and slowly begins his next journey to other
realm. What a journey it was for Ravi and many, many young men and women who
also travelled with him searching for their 'selves'. It was through the
journey Ravi undertook that he got answers to many of the questions that
cropped up in his adolescent mind. Vijayan needed only that one book,
Khasakinte Ithihasam, to make him a legend in Malayalam literature.
O. V. Vijayan was born in Palakkad on July 2,
1930. His father O. Velukkutty was an officer in Malabar Special Police of the
erstwhile Madras Province in British India.Formal schooling began at the age of
twelve, when he joined Raja’s High School, Kottakkal in Malabar, directly in to
sixth grade. The following year, Velukkutty was transferred and Vijayan joined
the school at Koduvayur in Palakkad. He graduated from Victoria College in
Palakkad and obtained a masters degree in English literature from Presidency
College.While he lived outside Kerala for most of his adult life, spending time
in Delhi and in Hyderabad (where his wife Teresa was from), he never forgot his
beloved Palakkad, where the 'wind whistles through the passes and the
clattering black palms'. He created a magical Malabar in his works, one where
the mundane and the inspired lived side-by-side. His Vijayan-land, a state of
mind, is portrayed vividly in his work.Vijayan was unlucky not to win India's
principal literary prize, the Jnanpith, possibly because he did not endear
himself to the political powers-that-be through his trenchant cartoons
(Shankar's Weekly, The Far Eastern Economic Review, The Hindu, The Statesman).
However, in 2003, he was awarded the Padma Bhushan, India's third highest
civilian award.
മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും കോളമെഴുത്തുകാരനും പത്രപ്രവർത്തകനുമൊക്കെയായിരുന്നു ഒ.വി വിജയൻ. 1969-ൽ പ്രസിദ്ധീകൃതമായ
'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവൽ അതുവരെയുണ്ടായിരുന്ന സാഹിത്യസങ്കൽപ്പങ്ങളെ മാറ്റിമറിച്ചു. ഖസാക്കിന്റെ ഭാഷ അന്ന് വരെ മലയാളി പരിചയിച്ചിട്ടില്ലാത്ത പുതിയൊരു തരം മലയാളമായിരുന്നു. പുതുമയും പൂർണതയുമാർന്ന ബിംബങ്ങൾ ഖസാക്കിന്റെ മാത്രം മുഖമുദ്രയായിരുന്നു. ഖസാക്കിന്റെ സ്വാധീനം യുവതലമുറയുടെ അക്ഷരങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായും തെളിഞ്ഞ് കിടന്നു.
1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയനെന്ന ഒ.വി. വിജയന്റെ ജനനം. പ്രസിഡൻസി കോളജിൽ നിന്ന് ഇംഗ്ളീഷിൽ എം.എ. ജയിച്ച (1954) ശേഷം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി. പിന്നീട് അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്സ് വീക്കിലിയിലും (1958... പേട്രിയറ്റ് ദിനപത്രത്തിലും (1963) കാർട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതൽ സ്വതന്ത്ര പത്രപ്രവർത്തകനായി. ആദ്യ നോവൽ കൂടിയായ ഖസാക്കിന്റെ ഇതിഹാസം എഴുതി പന്ത്രണ്ടുവർഷത്തോളം വിജയൻ കയ്യെഴുത്തുപ്രതി പ്രസിദ്ധീകരിക്കാതെ കൊണ്ടുനടന്നു. ദില്ലിയിലെ ഇത്തരം കൂട്ടായ്മകളിൽ വിജയൻ കഥ വായിച്ചുകൊടുക്കാറുണ്ടായിരുന്നു.
പ്രമേയപരമായി ഖസാക്ക് മലയാളസാഹിത്യത്തിൽ നടത്തിയ വിപ്ലവമായിരുന്നു ഭാഷാപരമായ വിപ്ലവത്തേക്കാൾ മാരകം. പരസ്ത്രീഗമനം നടത്തുന്ന, അഗമ്യഗമനം നടത്തുന്ന, ഇരുണ്ട ഇടങ്ങൾ ഹൃദയത്തിലൊളിപ്പിച്ച, നെഗറ്റീവ് ഇമേജ് ഉള്ള നായകന്മാർ അതുവരേയ്ക്കും മലയാള സാഹിത്യത്തിന് അന്യമായിരുന്നു. അക്കാലം വരെ ആദർശധീരരായ, നന്മയുടെ വിളനിലങ്ങളായ നായകന്മാരായിരുന്നു സാഹിത്യലോകത്തിൽ പ്രധാനമായും വിരാജിച്ചിരുന്നത്. ആ ചരിത്രസന്ധിയിലേയ്ക്കാണ് രവിയെന്ന, തോന്നിയപടി ജീവിക്കുന്ന, അസന്മാർഗിയായ നായകൻ ധൈര്യപൂർവ്വം കയറിവന്നത്. ആദ്യമൊക്കെ മലയാളസാഹിത്യലോകമപ്പാടെ അന്ധാളിച്ച് പോയി. ഖസാക്കിനെ ഉൾക്കൊള്ളാൻ സാഹിത്യസമൂഹവും വായനാസമൂഹവും അൽപ്പം സമയമെടുത്തു. പക്ഷേ പിന്നീട് മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിഞ്ഞ പുതിയ തലമുറ ഖസാക്കിനെ ആവേശപൂർവ്വം സ്വീകരിച്ചു നെഞ്ചേറ്റി. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉൾക്കാഴ്ചയോടെ ദീർഘദർശനം ചെയ്ത ധർമ്മപുരാണം എന്ന നോവലും ശ്രദ്ധേയമായി. ഗുരുസാഗരം, മധുരം ഗായതി, തലമുറകൾ തുടങ്ങിയവ മറ്റു പ്രമുഖ നോവലുകളും, ഒരു കടൽതീരത്ത്, ഒരു നീണ്ടരാത്രിയുടെ ഓർമയിൽ, കാറ്റു പറഞ്ഞ കഥ തുടങ്ങിയവ പ്രമുഖ ചെറുകഥകളുമാണ്.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ(2001)പത്മഭൂഷനും (2003) തുടങ്ങി നിരവധി ബഹുമതികൾ വിജയനെ തേടിയെത്തി. 2005 മാർച്ച് 30ന് ഹൈദരാബാദിൽ വെച്ച് ഒ.വി.വിജയൻ അന്തരിച്ചു. ... മലയാളനോവൽ സാഹിത്യചരിത്രത്തിന്റെ മാസ്റ്റർപീസായി നിലകൊള്ളുന്നു.
Prof. John Kurakar
No comments:
Post a Comment