Pages

Saturday, July 2, 2016

FRENCH POET YVES BONNE FOY DIED

FRENCH POET YVES BONNE FOY DIED

ഫ്രഞ്ച് കവി വെസ് ബോണിഫോയി അന്തരിച്ചു

Yves Bonnefoy, one of France's most esteemed modern poets, has died at the age of 93, French media report.His more than 100 books were translated into 30 languages.He was also a translator who was known for his French versions of the plays of William Shakespeare, and the poetry of W B Yeats, John Donne and Petrarch.His style was surrealistic to a degree, but he sought to avoid the obscurity which might isolate his readers from the everyday world.Born in 1923 in Tours, he was also an art critic who wrote on such modern masters as Pablo Picasso, Alberto Giacometti and Piet Mondrian.He also translated the works of his friend, the Greek poet George Seferis.Bonnefoy published his first volume of poetry in 1946 and first achieved wider fame seven years with his third book.He said that in his poetry he tried to seek "what is immediate in life" by staying faithful to the "truth of language"."A poet's job is to show us a tree, before our mind tells us what a tree is," he said.He taught comparative poetics at the prestigious College de France from 1981 to 1994, as well as teaching at a number of US universities.
പ്രശസ്ത ഫ്രഞ്ച് കവിയും വിവര്‍ത്തകനുമായ വെസ് ബോണിഫോയി അന്തരിച്ചു. 93 വയസ്സായിരുന്നു. ആധുനിക ഫ്രഞ്ച് കവികളില്‍ ഏറെ ആദരിക്കപ്പെട്ട ആളായിരുന്നു വെസ്.മികച്ച വിവര്‍ത്തകന്‍ കൂടിയായ വെസാണ് വില്യം ഷേക്‌സ്പിയറിന്റെ നാടകങ്ങള്‍ ഫ്രഞ്ച് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്. ലോകപ്രശസ്ത കവികളായ ഡബ്ല്യൂ.ബി യീറ്റ്‌സ്, ജോണ്‍ ഡോണെ, പെട്രാര്‍ക് എന്നിവരുടെ കവിതകളും വെസ് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. തന്റെ അടുത്ത സുഹൃത്തും ഗ്രീക്ക് കവിയുമായ ജോര്‍ജ് സെഫറീസിന്റെ കവിതകളും വിവര്‍ത്തനം ചെയ്യപ്പെട്ടവയില്‍ പെടും.
1923ല്‍ ടൂര്‍സില്‍ ജനിച്ച വെസ് മികച്ച കലാ നിരൂപകന്‍ കൂടിയായിരുന്നു. പബ്ലോ പികാസോ, അല്‍ബെര്‍ട്ടോ ഗിയമോട്ടെ, പിയറ്റ് മോണ്‍ട്രിയന്‍ തുടങ്ങിയവരുടെ കലാസൃഷ്ടികളെ കുറിച്ചും അദ്ദേഹം നിരൂപണങ്ങള്‍ എഴുതിയിട്ടുണ്ട്.1946ലാണ് ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയത്. 1981 മുതല്‍ 1994 വരെ പ്രശസ്തമായ കോളജ് ഡീ ഫ്രാന്‍സില്‍ അധ്യാപകനായിരുന്നു. നിരവധി യു.എസ് സര്‍വകലാശാലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Prof. John Kurakar


No comments: