Pages

Wednesday, July 13, 2016

EVIDENCE OF THE CROSSING OF THE RED SEA (മോശ തുറന്ന ജലപാത സത്യം)

ചെങ്കടല്പിളര്ന്ന മഹാത്ഭുതത്തിന് ശാസ്ത്രീയ തെളിവുകള്‍ !മോശ തുറന്ന ജലപാത സത്യം ?

Confirmation of the actual Exodus route has come from divers finding coral-encrusted bones and chariot remains in the Gulf of Aqaba.ONE of the most dramatic records of Divine intervention in history is the account of the Hebrews' exodus from Egypt. The subsequent drowning of the entire Egyptian army in the Red Sea was not an insignificant event, and confirmation of this event is compelling evidence that the Biblical narrative is truly authentic. Over the years, many divers have searched the Gulf of Suez in vain for artifacts to verify the Biblical account. But carefully following the Biblical and historical records of the Exodus brings you to Nuweiba, a large beach in the Gulf of Aqaba, as Ron Wyatt discovered in 1978. 

Repeated dives in depths ranging from 60 to 200 feet deep (18m to 60m), over a stretch of almost 2.5 km, has shown that the chariot parts are scattered across the sea bed. Artifacts found include wheels, chariot bodies as well as human and horse bones. Divers have located wreckage on the Saudi coastline opposite Nuweiba as well. Since 1987, Ron Wyatt found three 4-spoke gilded chariot wheels. Coral does not grow on gold, hence the shape has remained very distinct, although the wood inside the gold veneer has disintegrated making them too fragile to move.
പുരാതനമായ കാര്യങ്ങളെ നമ്മുടെ ബുദ്ധിക്കു നിരക്കുന്ന നിലയില് വ്യാഖ്യാനിക്കാനാണ് നമുക്കു താല്പര്യം. വലിയ അത്ഭുതങ്ങളെ ലഘൂകരിച്ചു കാണാനും അവയെ സാമാന്യബുദ്ധി കൊണ്ട് അളക്കാനും എപ്പോഴും നമ്മുടെയുള്ളിലെ യുക്തിവാദി താല്പര്യപ്പെട്ടു കൊണ്ടിരിക്കും.
ബൈബിളിലെ എല്ലാ അത്ഭുതങ്ങള്ക്ക് ആധുനിക കാലത്തെ ബൈബിള് പണ്ഡിതന്മാര് യുക്തിസഹമായ വ്യാഖ്യാനങ്ങള് നല്കി വരാറുണ്ട് ഇസ്രായേല്ക്കാര് മോശയുടെ കാലത്ത് കടന്ന ചെങ്കടല് യഥാര്ത്ഥത്തില് സീ ഓഫ് റീഡസ് (SEA OF REEDS) ആയിരുന്നു എന്നൊരു വ്യാഖ്യാനം നിലവിലുണ്ട്. എന്നാല് ഇസ്രായേല്ക്കാര് മോശയുടെ നേതൃത്വത്തില് കടന്നു പോയി എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് 1978 ല് ഒരു ശാസ്ത്രീയഗവേഷണം നടത്തിയ റോണ് വ്യാറ്റിന്റെ നേതൃത്വത്തിലുള്ളസംഘം കണ്ടെത്തിയത് വിസ്മയകരമായ വെളിപ്പെടുത്തലുകളാണ്. ആ ഗവേഷണ ഫലങ്ങളുടെ ഒരു ചെറുവിവരണം 
ഗൂഗിള് എര്ത്ത് വഴി അന്വേഷിച്ചാല് നുവേയ്ബ എന്ന ബീച്ച് കണ്ടെത്താന് കഴിയും. ഇത് നവേയ്ബ അല് മുസ്സയിനായുടെ ചുരുക്കപ്പേരാണ്. ഈ വാക്ക് പരിഭാഷപ്പെടുത്തിയാല് കിട്ടുന്ന അര്ത്ഥം മോശ തുറന്ന ജലപാത എന്നാണ്. ഇവിടെയാണ് ദൈവം ചെങ്കടല് പിളര്ന്നത്. ഇവിടെ 3000 വര്ഷം പഴക്കമുള്ള ഹെബ്രായ ഡിസൈനിലുള്ള ചുവന്ന ഗ്രാനൈറ്റ് തൂണ് ഇപ്പോഴും കാണാം. ഇത് പുറപ്പാട് അനുഭവത്തിലെ ചെങ്കടല് കടക്കുന്ന സ്ഥലത്തെ അടയാളപ്പെടുത്താനായി സ്ഥാപിച്ചതാണ്.
ഇതിനെ കുറിച്ച് ഏശയ്യ 19.19 ല് പരാമര്ശിക്കുന്നുണ്ട്.
ഈ സ്തൂപത്തില് പുറപ്പാടിനെ സൂചിപ്പിക്കുന്ന വാക്കുകളായ ഫറവോ, മിസ്രായിം (ഈജിപ്ത്) മോശ, മരണം, ജലം, യഹോവ, സോളമന്, ഏദോം എന്നീ വാക്കുകള് ആലേഖനം ചെയ്തിരിക്കുന്നു.
1978 ല് ഈ കടലിന്റെ ആഴത്തിലേക്ക് ഡൈവ് ചെയ്തിറങ്ങി ഗവേഷണം നടത്തിയ സംഘം ഫറവോയുടെ സൈന്യത്തിന്റേതെന്നു ശാസ്ത്രീയമായി തെളിയിക്കാവുന്നപലവിധ ആയുധങ്ങളുടെ അവശിഷ്ടങ്ങള് കടലിന്റെ അടിത്തട്ടില് നിന്നും കണ്ടെടുത്തു.
അതില് പ്രധാനമായത് മനുഷ്യനിര്മിതമായ രഥചക്രങ്ങളുടെ അവശിഷ്ടങ്ങളായിരുന്നു. കടലിന്റെ അടിത്തട്ടില് പവിഴപ്പുറ്റുകള് പടര്ന്നു കയറി കിടന്ന നിലയിലാണ് അവ കണ്ടെത്തിയത്. ആറും നാലും ആരക്കാലുകളുള്ള രഥക്രങ്ങളുടെ അവശിഷ്ടങ്ങളാണ് അവയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു.

ഇത്തരം രഥചക്രങ്ങള് ചെങ്കടല് പിളരുന്ന കാലത്ത് ഈജിപ്തില് ഉപയോഗിക്കപ്പെട്ടിരുന്നവയാണ്. മാത്രമല്ല ഒരു ആരക്കാല് നഷ്ടപ്പെട്ട നിലയില് എട്ട് ആരക്കാലുകളുള്ള ഒരു രഥചക്രവും അവിടെ നിന്നും കിട്ടി. ഇത്തരം രഥങ്ങള് ഈജിപ്തിലെ പതിനെട്ടാം രാജവംശത്തിന്റെ കാലത്തു മാത്രം,അതായത് പുറപ്പാട് കാലഘട്ടത്തില്, ഈജിപ്തില് ഉപയോഗിച്ചിരുന്നവയാണ്.അതൊടൊപ്പം കാലപ്പഴക്കം കൊണ്ടു ചുരങ്ങിയ നിലയില് കുതിരകളുടെ കുളമ്പുകളും കണ്ടെത്തി. ആയിരത്താണ്ടുകള് പഴക്കമുള്ള മനുഷ്യരുടെ അസ്ഥികളും അതിലുണ്ടായിരുന്നു. ഇവയെല്ലാം ശാസ്ത്രീയമായ ഗവേഷണങ്ങള് നടത്തി അവയുടെ കാലപ്പഴക്കം കൃത്യമായി നിര്ണയിച്ചതാണ്. ഇതെല്ലാം ചേര്ത്തു വായിക്കുമ്പോള് ചില അത്ഭുതങ്ങളുടെ പ്രകാശം പരക്കുന്നു, ബുദ്ധിക്കു വിരുദ്ധമായതല്ല, ബുദ്ധിയെ പ്രകാശിപ്പിക്കുന്ന വെളിച്ചം!
Prof. John Kurakar

No comments: