പുകയുന്ന
കാശ്മീർ താഴ്വര
കശ്മീര്‍ പ്രശ്നം വഷളാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന പാകിസ്താന്റെ കൈയില്‍ ഇന്ത്യയെ തല്ലാനുള്ള വടിയേല്പ്പിക്കുന്നനീക്കങ്ങളാണ് പലപ്പോഴും അവിടെ നടക്കുന്നത് .കശ്മീരി ജനതക്കും സുരക്ഷാ സൈന്യത്തിനുമിടയിലെ അസ്വാരസ്യം നാലാം വാരത്തിലേക്ക് കടക്കുകയാണ്. ഇരുപത് ദിവസത്തിലധികമായി കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയും ജനജീവിതം ദുസ്സഹമായി തുടരുകയും ചെയ്യുന്നു. കശ്മീര്‍ താഴ്വര സമാധാനത്തിലേക്കു വരാൻ ഇനിയും സമയമെടുക്കും .
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്ഹാന് വാനിയെ സൈന്യം വധിച്ചതിനെ തുടര്ന്നാണ് കശ്മീര്‍ ഒരിക്കല്‍കൂടി അശാന്തിയുടെ താഴ്വരയായി മാറിയത്. സൈന്യത്തിന്റെയും പുറത്തുള്ള ഇന്ത്യന്‍ ജനതയുടെയും കണ്ണില്‍ വിഘടനവാദിയും തീവ്രവാദിയുമായ ബുര്ഹാന് കശ്മീരിനുള്ളില്‍ അവഗണിക്കാന്‍ കഴിയാത്ത ജനപിന്തുണയുണ്ടെന്ന് മൂന്നാഴ്ചയോളമായി തുടരുന്ന പ്രക്ഷോഭങ്ങളും സംഘര്ഷങ്ങളും വ്യക്തമാക്കുന്നു. അന്പതിലധികമാളുകള് കൊല്ലപ്പെടുകയും അറുന്നൂറോളം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്ത കശ്മീര്‍ സംഘര്‍ഷത്തിന് ഇപ്പോഴും അയവുവന്നിട്ടില്ല .
കാശ്മീർ ജനതയുടെ ആകുലതകൾ അകറ്റാതെ,ജനത്തെ വിശ്വാസത്തിലെടുക്കാതെ കർശന സൈനിക ഇടപെടലിലൂടെ അവിടെ സമാധാനം ഉണ്ടാക്കാൻ കഴിയില്ല .അടിച്ചമർത്തൽ കൂടുതൽ ദിവസം നീണ്ടുനിൽക്കില്ല . കശ്മീരി ജനതയെ ഒറ്റപ്പെടുത്താൻ മാത്രം ഉതകുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണം .സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ അതിക്രമങ്ങളാണ് പ്രശ്നങ്ങൾക്കു പലപ്പോഴും തുടക്കം . കാശ്മീർ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആർജ്ജവമുള്ള ഭരണകൂടമാണ് കശ്മീരിൽ ഉണ്ടാകേണ്ടത്. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് ഭരണകൂടങ്ങൾ തൊടുന്നത്. അതിനിടയിലെ ജനതയെപ്പറ്റി അവരുടെ ആവശ്യങ്ങളെപ്പറ്റി തികഞ്ഞ അവഗണന സ്വീകരിക്കുന്നിടത്തോളം കാലം കശ്മീർ താഴ്വര പുകഞ്ഞുകൊണ്ടിരിക്കും.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment