Pages

Sunday, July 17, 2016

THREE WOMEN ARRESTED IN ROAD RAGE INCIDENT

THREE WOMEN ARRESTED
 IN ROAD RAGE INCIDENT
കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കു പോയ ദമ്പതിമാരെ കയ്യേറ്റം ചെയ്ത യുവതികള്അറസ്റ്റില്
The city police on Saturday took three women into custody after they were found to be involved in what was described by the police as an incident of road rage.The arrested persons, Sreela, 30, from Kottayam; Santa, 26, from Kochi, and Ajitha, 25, from Thrissur, were reportedly riding a scooter when they intercepted a car and thrashed a woman who was in the car with her husband and an 18-day-old baby. Apparently, the three women were enraged by the car being stopped abruptly during the evening peak-hour crawl.
The incident took place around 5.30 p.m, and it caused a brief traffic jam on the Vyttila-Kadavanthra stretch. The police intervened after a complaint by the driver of the car, whose family members were attacked. The police said the trio claimed they were TV artistes. The police have registered cases against them for assault, physical threat, and use of abusive language.
കാര്‍ യാത്രക്കാരനായ അഭിഭാഷകനെയും കുടുംബത്തെയും മര്‍ദ്ദിച്ച സ്‌കൂട്ടര്‍ യാത്രക്കാരികളായ യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം കൊച്ചി കടവന്ത്രയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.കൈക്കുഞ്ഞുമായി ആശുപത്രിയില്‍ പോയ ദമ്പതിമാരെയാണ് സ്‌കൂട്ടര്‍ യാത്രക്കാരികളായ മൂന്നു യുവതികള്‍ ചേര്‍ന്നു മര്‍ദ്ദിച്ചത്. ഹൈക്കോടതി അഭിഭാഷകനും വൈറ്റില സ്വദേശിയുമായ പ്രജിത്തിനും ഭാര്യയ്ക്കും നേരെയാണ് സ്‌കൂട്ടര്‍ യാത്രികരായ അജിത, ശ്രീല,സാന്ദ്ര എന്നിവര്‍ മര്‍ദ്ദിച്ചത്. ഇവരില്‍ നിന്നും മൂന്ന കുപ്പി ബിയര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
എറണാകുളം കതൃക്കടവ് പമ്പ് ജംഗ്ഷനു സമീപമാണ് ഇന്നലെ വൈകുന്നേരത്തേടൊ സംഭവം നടന്നത്. യാത്രയ്ക്കിടെ മുന്നില്‍ പോയ ഓട്ടോറിക്ഷ ബ്രേക്ക് ഇട്ടതിനെ തുടര്‍ന്ന പ്രജിത്തും കാര്‍ ബ്രേക്കിട്ടു. കാറിനു പിന്നിലെ സ്‌കൂട്ടറിലായിരുന്നു യുവതികള്‍ സഞ്ചരിച്ചിരുന്നത്. ഇതിന്റെ പേരില്‍ ഇവര്‍ മൂവരും പ്രജിത്തിനെ അസഭ്യം പറയുകയും ഭാര്യ ശ്രീജയെ മര്‍ദ്ദിക്കുകയും ചെയ്തു.
പ്രശ്‌നം വഷളായതോടെ ഗതാഗതക്കുരുക്കും ജംഗ്ഷനിലുണ്ടായി. നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടപ്പോള്‍ തങ്ങള്‍ അമ്മ താരസംഘടനയിലെ അംഗങ്ങളാണെന്നും വിവരമറിയുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രജിത്തും ഭാര്യയും നല്‍കിയ പരാതിയില്‍ പറയുന്നു.കടവന്ത്ര എസ്.ഐ ടി. ഷാജിയും സംഘവും ഉടന്‍ സ്ഥലത്തെത്തി മൂവരേയും കസ്റ്റഡിയിലെടുത്തു. പ്രാഥമിക പരിശോധനയില്‍ ഇവര്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും വിശദ പരിശോധനയ്ക്കായി ജനറല്‍ ആസ്​പത്രിയിലേക്ക് കൊണ്ടുപോയി. സെന്‍ട്രല്‍ എ.സി.പി കെ.വി. വിജയന്‍, സി.ഐ വിജയകുമാര്‍ എന്നിവര്‍ സ്റ്റേഷനിലെത്തി മൂവരെയും ചോദ്യം ചെയ്തു.സംഭവത്തില് കടവന്ത്ര കുമാരനാശാന് നഗര് സെന്റ് സെബാസ്റ്റിയന് റോഡ് ഗാലക്സി വിന്സ്റ്ററില് സാന്ദ്ര ശേഖര് (26), തൃശൂര് മുളങ്കുന്നത്തുകാവ് നങ്ങേത്തില് എം. അജിത (25), കോട്ടയം അയ്യര്കുളങ്ങര വല്ലകം മഠത്തില്പറമ്പില് ശ്രീല പത്മനാഭന് (30) എന്നിവരെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തു.

Prof. John Kurakar



No comments: