നിർഭാഗ്യത്തിന്റെ പെരുമഴയിൽ സരോജയും മക്കളും പെരുവഴിയിൽ
ചാറ്റൽമഴയത്ത് വഴിവക്കിലെ ലോട്ടറിത്തട്ടിൽ അമ്മ സരോജയെ കെട്ടിപ്പിടിച്ചിരിക്കുന്ന നിഹാലും റുസൈനയും
|
പതിനാലു വയസുള്ള മകളെയും പതിനൊന്നു വയസുള്ള മകനെയും ചേർത്തുപിടിച്ച് വഴിപോക്കർക്കു മുന്നിലേക്കു ഭാഗ്യം’ നീട്ടുന്ന ഈ അമ്മയുടെ ദൗർഭാഗ്യത്തെക്കുറിച്ചു മാത്രം ആരും തിരക്കിയിട്ടില്ല. പനമ്പിള്ളിനഗർ കെ.സി.ജോസഫ് റോഡിനു സമീപത്തെ ലോട്ടറിതട്ടിൽ രാത്രി 10വരെ ഇവരെ കാണാം.
‘നന്നേ ഇരുട്ടിയിട്ടും മക്കളെയും കൂട്ടി വീട്ടിൽ പോകാത്തതെന്തേയെന്ന്’ ആരും ചോദിച്ചിട്ടില്ല. അങ്ങനെയെങ്കിൽ ആകെയുള്ള സമ്പാദ്യമായ മക്കളുടെ പാഠപുസ്തകങ്ങളും യൂണിഫോമും ലോട്ടറിത്തട്ടിനു കീഴെ അടുക്കിവച്ചു കണ്ണീർവാർക്കുന്ന ഈ കുടുംബചിത്രം ഈ പെരുമഴക്കാലത്ത് ഉണ്ടാകുമായിരുന്നില്ല. ചാറ്റൽമഴയുള്ള നഗരസന്ധ്യയിൽ ലോട്ടറിത്തട്ടിനോടു ചേർന്നുള്ള തെരുവുവിളക്കിനു കീഴിലിരുന്നു പഠിക്കുകയാണ് എട്ടാംക്ലാസുകാരി റുസൈനയും അനുജൻ ആറാം ക്ലാസുകാരൻ നിഹാലും. ‘ഹോംവർക്ക്’ ചെയ്യാൻ വീടല്ല, െതരുവാണ് ആശ്രയം... അതും മഴയൊഴിഞ്ഞ നേരം നോക്കണം. സ്കൂൾ വിട്ടുവന്നാൽ റുസൈനയ്ക്ക് വസ്ത്രം മാറാനൊരു മറ പോലുമില്ല. അതിനു പിറ്റേന്നു പുലർച്ചവരെ കാത്തിരിക്കണം. മഴ ആർത്തലച്ചു പെയ്യുമ്പോൾ തട്ടിൻകീഴിലെ ഇത്തിരിസ്ഥലത്ത് അമ്മ സരോജയെ (48) കെട്ടിപ്പിടിച്ചിരിക്കും ഈ കുഞ്ഞുങ്ങൾ...
ഫോൺ: 9895435287...http://localnews.manoramaonline.com/ernakulam/features/erankulam-saroja.html
Prof. John Kurakar
No comments:
Post a Comment