Pages

Monday, June 6, 2016

WORLD’S MUSLIMS MARK BEGINNING OF REMADAN-2016(പുണ്യദിനരാത്രങ്ങളെ ധന്യമാക്കി വിശ്വാസികള്‍ റമദാന്‍ വ്രതമാരംഭിച്ചു)

WORLD’S MUSLIMS MARK BEGINNING OF REMADAN-2016
പുണ്യദിനരാത്രങ്ങളെ ധന്യമാക്കി വിശ്വാസികള്റമദാന്വ്രതമാരംഭിച്ചു
Millions of Muslims around the world are marking the start of the holy month of Ramadan on Monday, a time marked by intense prayer, dawn-to-dusk fasting and  good deeds .Religious authorities in most Middle Eastern countries announced the new moon of Ramadan was spotted on Sunday evening.Indonesia, the world's most populous Muslim country, also said Muslims there would begin fasting on Monday, as will Muslims in Singapore, Yemen, Lebanon, Syria, Qatar, Kuwait, Jordan, Egypt, the United Arab Emirates, Afghanistan and the Palestinian territories, among others.
Following these announcements, a mosque in Tampa, Florida announced to its followers that they too would celebrate the first day's fasting on Monday.The sighting of the new moon marks the beginning of the Muslim lunar month that varies between 29 and 30 days.Some countries use astronomical calculations and observatories, while others rely on the naked eye alone, leading sometimes to different starting times in the Middle East.Muslims believe Ramadan to be the month in which the first verses of the Quran, Islam's holy book, were revealed to the Prophet Muhammad more than 1,400 years ago. The faithful spend the month of Ramadan in mosques for evening prayers known as "taraweeh", while free time during the day is often spent reading the Quran and listening to religious lectures.
Each day for the month of Ramadan, Muslims abstain from eating, drinking, smoking and sex from sunrise to sunset to focus on spirituality, good deeds and charity.There are exceptions to fasting for children, the elderly, the sick, women who are pregnant, nursing or menstruating, and people travelling.Many break their fast as the Prophet Muhammad did around 1,400 years ago, with a sip of water and some dates at sunset followed by prayer.

വിശ്വാസി മനസ്സുകളില്‍ ആത്മ നിര്‍വൃതിയുടെ നാളുകള്‍ സമ്മാനിക്കുന്ന പരിശുദ്ധ റമദാന്‍ സമാഗതമായി. ലോകം മുഴുവനും ഇസ്ലാംമത വിശ്വാസികള്‍ പുണ്യദിനരാത്രങ്ങളെ ധന്യമാക്കി വ്രതമാരംഭിച്ചു. മാനവലോകത്തിന്‌ മാര്‍ഗദര്‍ശനമായി വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമാണ്‌ വിശുദ്ധ റമദാന്‍. പ്രവാചകന്‍ മുഹമ്മദ്‌ നബിക്ക്‌ ജിബ്രീല്‍ എന്ന ദൂതന്‍വഴി കാരുണ്യവാനായ ദൈവം ഇറക്കിക്കൊടുത്ത ഗ്രന്ഥമാണ്‌ ഖുര്‍ആന്‍. പ്രഭാതം മുതല്‍ പ്രദോശം വരെ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും മനസ്സും ശരീരവും പൂര്‍ണമായും നിയന്ത്രിച്ചും ദൈവ പ്രീതിക്കായി സമര്‍പ്പിക്കുന്ന ദിനങ്ങളാണ്‌ വിശ്വാസികള്‍ കാത്തിരിക്കുന്നത്‌. മനസ്സുകള്‍ സംസ്‌കരിക്കപ്പെടുമ്പോഴാണ്‌ യഥാര്‍ത്ഥ ആത്മീയത പിറവിയെടുക്കുന്നത്‌. റമളാനിന്റെ രാവുംപകലും ഒരുപോലെ പുണ്യങ്ങള്‍ കരസ്‌ഥമാക്കാനുളള സമയങ്ങളാണ്‌ വിശ്വാസികള്‍ക്ക്‌ സമ്മാനിക്കുന്നത്‌. ഖുര്‍ആന്‍ പാരായണവും പഠനവും വിവിധ ആരാധനകളും റമദാന്‍ നാളുകളെ സജീവമാക്കും. രാത്രികാലങ്ങളില്‍ പളളികള്‍ കേന്ദ്രീകരിച്ചുളള പ്രത്യേക തറാവീഹ്‌ നമസ്‌കാരങ്ങള്‍ നടക്കും. പാപമോചനത്തിന്‌ ഏറെ സാധ്യതകള്‍ കല്‍പിക്കുന്ന വിശുദ്ധദിനങ്ങളില്‍ പ്രാര്‍ഥനകള്‍കൊണ്ടും ആത്മീയ സദസ്സുകള്‍ കൊണ്ടും വിശ്വാസികള്‍ സജീവമാകും. പാവപ്പെട്ടവരെയും അനാഥകളെയും വിധവകളെയും സഹായിക്കുന്നതിലും അവരുടെ വേദനകളെ പരിഹരിക്കുന്നതിലും റമദാനില്‍ പ്രത്യേക പുണ്യവും പ്രാധാന്യവുമുണ്ട്‌.
വിഭവ സമൃദ്ധമായ ഭക്ഷണങ്ങളും വിവിധ ഇനം പലഹാരങ്ങളും ഒരുക്കുന്ന സമ്പുഷ്‌ടമായ ഇഫ്‌താര്‍ വിരുന്നും റമദാനിലെ മറ്റൊരു പ്രത്യേകതയാണ്‌. നോമ്പുകാലം വരുന്നതിന്‌ മുമ്പുതന്നെ റമളാനിനെ വരവേല്‍ക്കാനായി വീടുകള്‍ വൃത്തിയാക്കിയും മറ്റുമായി തയ്ായറെടുപ്പുകള്‍ നടത്തുന്നത്‌ മുന്‍കാലങ്ങള്‍ മുതലേ നിലനില്‍ക്കുന്ന ആചാരമാണ്‌. നരകകവാടങ്ങള്‍ കൊട്ടിയടക്കപ്പെടുകയും സ്വര്‍ഗകവാടങ്ങള്‍ മലര്‍ക്കെ തുറന്നിടുകയും ചെയ്യുന്ന പരിശുദ്ധ ദിനങ്ങളിലെ പുണ്യം പൂര്‍ണമായും കരസ്‌ഥമാക്കാനാണ്‌ ഇനി ഓരോ വിശ്വാസിയുടെയും ശ്രമം
.

Prof. John Kurakar

No comments: