Pages

Friday, June 10, 2016

WHY HAS NO ACTION BEEN AGAINST SADHVI PRACHI.

സ്വാധി പ്രാചിക്കെതിരെ നടപടിയെടുക്കാന്‍ നരേന്ദ്രമോഡി തയ്യാറാകണം:

കോടിയേരി



ഇന്ത്യ മുസ്ളീം മുക്തമാക്കണമെന്ന വിഎച്ച്പി നേതാവ് സ്വാധി പ്രാചിയുടെ  പരാമര്‍ശത്തിനെതിരെ നടപടി എടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപെട്ടു.സ്വാധി പ്രാചിയുടെ പ്രഖ്യാപനം ആര്‍എസ്എസിന്റെ അജണ്ടയാണ്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച യോഗത്തിലാണ് വര്‍ഗീയ വിഷം തുളുമ്പുന്ന ഇത്തരം ഒരു പ്രസംഗം അവര്‍ നടത്തിയത്. ഈ സമീപനത്തെ അപലപിക്കാനോ തള്ളിപ്പറയാനോ ബിജെപിയുടെ ഒരു നേതാവുപോലും ഇതുവരെ തയ്യാറായിട്ടില്ലെന്നും കോടിയേരി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കോടിയേരിയുടെ പ്രതികരണം.  

ബോളിവുഡ് താരങ്ങളായ അമീര്‍ഖാനും ഷാരൂക്ഖാനും എതിരെ ഇവര്‍ നടത്തിയ പരാമര്‍ശങ്ങളും അത്യന്തം അപലപനീയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇത്തരം സംഭവങ്ങള്‍ കണ്ടില്ല എന്ന് നടിക്കുകയാണ്. സാമുദായിക കലാപത്തിനു ഇടയാക്കുന്ന പ്രസംഗം നടത്തിയ സ്വാധിപ്രാചിക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിച്ച് മതനിരപേക്ഷ രാഷ്ട്രമാണ് ഇന്ത്യ എന്ന് തെളിയിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്. സ്വാധി പ്രാചിയുടെ നിലപാടിനെതിരെ മതനിരപേക്ഷ ജനവിഭാഗങ്ങളും ജനാധിപത്യവാദികളും ശക്തമായി പ്രതികരിക്കണമെന്നും കോടിയേരി പറഞ്ഞു.
Prof. John Kurakar

No comments: