Pages

Wednesday, June 1, 2016

VIJAY SHEKHAR SHARMA (സ്വന്തം വിധി മാറ്റിയെഴുതാന്‍ എല്ലാവര്‍ക്കും സാധിക്കും )

VIJAY SHEKHAR SHARMA
വിജയ് ശേഖര്ശര്മ്മ.
സ്വന്തം വിധി മാറ്റിയെഴുതാന്എല്ലാവര്ക്കും സാധിക്കും
Vijay Shekhar Sharma is an Indian entrepreneur and founder of Paytm. Sharma was born in Aligarh, UP in a modest family. Sharma cites Alibaba's founder Jack Ma and Masayoshi Son of Softbank as his inspirations.
എൻജിനീയറിംഗ് കഴിഞ്ഞ് ജോലിയില്ലാതിരുന്ന കാലത്ത് ഭക്ഷണത്തിനു പോലും പണമില്ലാതെ പട്ടിണികിടന്നിട്ടുണ്ട്. പഠനസമയത്തും അതിനുശേഷവും ഒരുപാടു വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഒരിക്കലും പരാജയം സമ്മതിക്കാന്‍ തയ്യാറല്ലായിരുന്നു. ഹിന്ദി മീഡിയത്തില്‍ നിന്നുവന്ന എനിക്ക് ഇംഗ്ലീഷിലുള്ള എൻജിനീയറിംഗ് പഠനം വലിയ ബുദ്ധിമുട്ടായിരുന്നു. ഇംഗ്ലീഷ് ക്ലാസ്സുകള്‍ മനസ്സിലാകാതിരുന്ന ഞാന്‍ പരീക്ഷകളില്‍ വിജയിക്കുമോ എന്നുപോലും ആശങ്കപ്പെട്ടു. അക്കാലത്ത് കോളെജ് കാമ്പസില്‍ നിന്നും 14 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഭക്ഷണം കഴിച്ചിരുന്നത്. പഠനം കഴിഞ്ഞ് തൊഴില്‍രഹിതനായി ഇരിക്കുമ്പോള്‍ വീട്ടുകാര്‍ വിവാഹത്തിനായി നിര്‍ബന്ധിച്ചു. വരുമാനമാര്‍ഗമില്ലാത്ത എന്റെ മാനസികാവസ്ഥ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാതെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം പറയുന്നത് ഇന്നത്തെ ഒരു കോടീശ്വരനാണ്. ഇന്ത്യ കണ്ട മികച്ച സ്റ്റാർട്ടപ്പ് Paytm സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ. Paytm എന്ന ആശയം പങ്കുവെച്ചപ്പോള്‍ അതൊരു മണ്ടത്തരമാണെന്നു പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഏറെയുണ്ടായിരുന്നു. ഈ ആശയം വിജയിക്കുമായിരുന്നുവെങ്കില്‍ വളരെ നേരത്തതന്നെ ആരെങ്കിലും ഇത് പരീക്ഷിക്കുമായിരുന്നില്ലെ എന്നാണ് അവർ ചോദിച്ചതെന്നും വിജയ് പറയുന്നു.
ഹോട്ട്‌മെയില്‍ സ്ഥാപകന്‍ സബീര്‍ ഭാട്ടിയയെപ്പോലെ ആകാന്‍ കൊതിച്ചു നടന്ന യൗവനത്തുടക്കം. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഇകൊമേഴ്‌സ് സ്ഥാപനമായ Paytmന്റെ തലവനാണ് വിജയ്‍. മൂന്നു ബില്ല്യന്‍ ഡോളര്‍ വരുമാനമുള്ള സംരഭത്തിന്റെ പിന്നില്‍ അദ്ദേഹത്തിന് പറയാനുള്ളത് കഠിന പരിശ്രമത്തിന്റെ കഥ മാത്രമാണ്. ഉത്തര്‍പ്രദേശിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നു സ്വപ്നങ്ങളുടെയും ദൃഢനിശ്ചയത്തിന്റെയും മാത്രം കരുത്തില്‍ മുളച്ചു പൊങ്ങി വന്ന വിജയ് ശേഖര്‍ ശര്‍മ യുവാക്കള്‍ക്ക് എന്നുമൊരു പ്രചോദനമാണ്. അലിഗഡിലെ ഒരു മിഡില്‍ ക്ലാസ് കുടുംബത്തിലായിരുന്നു വിജയ് ജനിച്ചത്. അച്ഛന്‍ സ്‌കൂള്‍ അധ്യാപകന്‍. അമ്മ സാധാരണ വീട്ടമ്മ. കൂടെ രണ്ടു മൂത്ത സഹോദരിമാരും ഇളയ ഒരു അനിയനും. എൻജിനീയറിംഗ് എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കി പതിനായിരം രൂപ എങ്കിലും വരുമാനമുള്ള ഒരു ജോലി സമ്പാദിക്കുക എന്നതായിരുന്നു കൊച്ചു വിജയ് അന്ന് കണ്ട ഏറ്റവും വലിയ സ്വപ്നം.... സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ജീനിയസായിരുന്നു വിജയ്. പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയ വിജയ് പതിനഞ്ചു വയസുള്ളപ്പോള്‍ പ്ലസ്ടു പൂര്‍ത്തിയാക്കി. പിന്നെ എൻജിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ നേടി... അലിഗഡ് പോലൊരു ചെറിയ സ്ഥലത്ത് നിന്നും ഡല്‍ഹിയുടെ മെട്രോ അന്തരീക്ഷത്തിലേയ്ക്ക് വന്നപ്പോള്‍ കാര്യങ്ങളില്‍ ബുദ്ധിമുട്ടായിരുന്നു എന്ന് വിജയ് പറയുന്നു. ഒന്നാമത്തെ കാര്യം ഇംഗ്ലീഷ് ഭാഷ ശരിയായി ഉപയോഗിക്കാന്‍ അറിഞ്ഞുകൂടാ എന്നതായിരുന്നു....

ഒരിക്കല്‍ ഒരു മാഗസിനില്‍ സിലിക്കന്‍വാലിയെ കുറിച്ച് വന്ന ലേഖനമാണ് വിജയിന്റെ ചിന്തകളെ മാറ്റി മറിച്ചത് ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിന് പകരം സ്വന്തമായി തനിക്ക് എന്തുകൊണ്ട് ഒരു സംരംഭം തുടങ്ങിക്കൂടാ എന്ന ചിന്ത അന്ന് മുതലാണ് കൂടെക്കൂടിയത്. പിന്നീടങ്ങോട്ട് കോളേജിലെ കംപ്യൂട്ടര്‍ സെന്ററില്‍ ഇരുന്നു പരീക്ഷണങ്ങള്‍ ആയിരുന്നു. സബീര്‍ ഭാട്ടിയയെപ്പോലെ താനും എന്നെങ്കിലും വിജയകരമായ ഒരു സംരഭത്തിന്റെ തലവനാവുന്നത് സ്വപ്നം കണ്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് അവിടെ നിന്നാണ്. സ്മാര്‍ട്ട്ഫോണുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലഘട്ടം വന്നതോടെ വിജയിന്റെ ഭാഗ്യവും തെളിഞ്ഞു. ഇനിയുള്ള കാലം സ്മാര്‍ട്ട്ഫോണുകളുടെതാണെന്ന് തിരിച്ചറിഞ്ഞ വിജയ് അങ്ങനെയാണ് Paytm തുടങ്ങിയത്.  ആ തീരുമാനംlതെറ്റായിരുന്നില്ലെന്നു പില്‍ക്കാലം തെളിയിച്ചു. നൂറു മില്ല്യനിലധികം ഉപഭോക്താക്കളുമായി അതിവേഗം ബഹുദൂരം മുന്നേറുകയാണ് 'Pay Through Mobile' എന്ന ആശയവുമായി വന്ന Paytm ഇന്ന്. ഏറ്റവും അവസാനത്തെ റിപ്പോർട്ട് പ്രകാരം Paytm കമ്പനിയുടെ മൊത്ത വരുമാനം 336 കോടി രൂപയാണ്. സ്വന്തം വിധി മാറ്റിയെഴുതാന്‍ എല്ലാവര്‍ക്കും സാധിക്കും എന്നാണു വിജയ് ശേഖര്‍ ശര്‍മ പറയുന്നത്.

Prof.John Kurakar

No comments: