Pages

Friday, June 10, 2016

TRIBUTE PAID TO T.S JOHN, FORMER SPEAKER OF KERALA

T.S JOHN, FORMER SPEAKER PASSES AWAY
മുന്സ്പീക്കര്ടി.എസ്‌. ജോണ്അന്തരിച്ചു
Former Speaker and Minister T.S. John passed away at a private hospital at Cherthala on Thursday morning. The 76-year-old founder leader of the Kerala Congress had been reportedly ailing for some time.Mr. John became a political activist during his student days at SB College, Changanassery. An advocate by profession, he represented the Kallooppara Assembly constituency four times. He was Speaker of the Assembly during 1976-77 and Minister for Food and Civil Supplies in the A.K. Antony-led Ministry in 1978. He became Minister in the succeeding Ministry led by P.K. Vasudevan Nair.Born at Kaviyoor in Thiruvalla in 1939, Mr. John became part of the Kerala Congress led by P.J. Joseph when the party split. Later, he became chairman of the Kerala Congress (Secular) led by P.C. George. In the latest round of Assembly elections, he moved away from the party and supported the UDF.
മുന്‍ നിയമസഭാ സ്‌പീക്കറും മുന്‍ മന്ത്രിയുമായ കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ അഡ്വ. ടി.എസ്‌. ജോണ്‍ (77) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്‌ച വൈകിട്ടു മൂന്നിന്‌ കല്ലൂപ്പാറ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയപള്ളി സെമിത്തേരിയില്‍ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
പ്രോസ്‌റ്റേറ്റ്‌ കാന്‍സര്‍ ബാധിച്ച്‌ ചികില്‍സയിലായിരുന്നു. ഇന്നലെ രാവിലെ ഏഴരയ്‌ക്ക്‌ കൊച്ചി പനമ്പിള്ളിനഗറിലെ ഫ്‌ളാറ്റില്‍ നിന്നു ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെ ഹൃദയാഘാതമുണ്ടായി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: പരേതയായ ഏലിക്കുട്ടി (റിട്ട. അധ്യാപിക) കോട്ടയം മാന്തുരുത്തി പ്ലാത്താനത്ത്‌ കുടുംബാംഗമാണ്‌. മകന്‍: ജോസുകുട്ടി ജോണ്‍.
1939 ഒക്‌ടോബര്‍ 21-ന്‌ കല്ലൂപ്പാറ തെക്കേമുറിയില്‍ മത്തായി-ശോശാമ്മ ദമ്പതികളുടെ മകനായിട്ടാണ്‌ ജനനം. ഇരു മുന്നണികളില്‍ നിന്നുമായി കല്ലൂപ്പാറ നിയോജക മണ്ഡലത്തില്‍ ഏഴു തവണ ജനവിധി തേടി. നാലു തവണ വിജയിച്ചു. 1976-ല്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ നിയമസഭാ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ടി.എസ്‌. ജോണിന്‌ 36 വയസ്‌. 1978 ഒക്‌ടോബറില്‍ എ.കെ. ആന്റണിയുടെയും നവംബറില്‍ പി.കെ. വാസുദേവന്‍ നായരുടെയും മന്ത്രിസഭകളില്‍ ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായി. തുടക്കം മുതല്‍ കേരളാ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ടി.എസ്‌. ജോണ്‍ പാര്‍ട്ടിയിലെ പിളര്‍പ്പുകളോടെ ഗ്രൂപ്പും മുന്നണിയും മാറി. 2003-ല്‍ പി.സി. ജോര്‍ജ്‌ രൂപീകരിച്ച കേരളാ കോണ്‍ഗ്രസ്‌ സെക്യുലറിന്റെ ചെയര്‍മാനായി. ജോര്‍ജ്‌ കേരളാ കോണ്‍ഗ്രസ്‌ എമ്മില്‍ ലയിച്ചപ്പോള്‍ ഉന്നതാധികാര സമിതി അംഗമായി. പി.സി. ജോര്‍ജ്‌ പാര്‍ട്ടി വിട്ടപ്പോള്‍ ഒപ്പം പോയി കേരളാ കോണ്‍ഗ്രസ്‌ സെക്യുലര്‍ പുനരുജ്‌ജീവിപ്പിച്ചു. പിന്നീട്‌ ജോര്‍ജുമായി അകന്ന്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ കേരളാ കോണ്‍ഗ്രസ്‌ എമ്മിലേക്കു മടങ്ങി. െഹെക്കോടതി അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

Prof. John Kurakar


No comments: