Pages

Thursday, June 30, 2016

TRIBUTE PAID TO RENOWNED ARTIST K.G SUBRAMANYAN

TRIBUTE PAID TO RENOWNED ARTIST K.G SUBRAMANYAN

ചിത്രകാരൻ കെ ജി സുബ്രഹ്മണ്യൻ അന്തരിച്ചു

Renowned artist and Padma Vibhushan awardee KG Subramanyan died on Wednesday in Vadodara, reported India Today. The 92-year-old was a pioneer in the modern art form ranging from paintings to pottery. He was based out of Baroda. His terracotta art, toy-making and designing is known across the world.Subramanyan was born in Kerala and was involved in socialist and Gandhian activism. He was also imprisoned for a short while during the Quit India movement. He studied art at Kala Bhavan in Santiniketan under the guidance of Nandalal Bose and Ramkinkar Baij in the 1940s. Besides being an artist of international fame, he was also an art historian and taught at the Fine Arts department of Baroda's MS University as well as Kala Bhavan. He retired from Kala Bhavan in 1981.
പ്രശസ്ത ചിത്രകാരൻ കെ ജി സുബ്രഹ്മണ്യൻ (92) അന്തരിച്ചു. ബുധനാഴ്ച വൈകിട്ട്‌ അഞ്ച്‌ മണിയോടെ ബറോഡയിൽ മകളുടെ വസതിയിലായിരുന്നു അന്ത്യം.ചിത്രകാരനായും ശിൽപിയായും കലാ അധ്യാപകനായും പതിറ്റാണ്ടുകളോളം സജീവമായിരുന്നു. രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്‌. കാളിദാസ സമ്മാൻ, സംസ്ഥാന സർക്കാരിന്റെ രാജാ രവിവർമ്മ പുരസ്ക്കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്‌.
1924 ൽ കേരളത്തിലെ മയ്യഴിയിൽ ജനിച്ച സുബ്രഹ്മണ്യൻ മദ്രാസ്‌ പ്രസിഡൻസി കോളജിൽ പഠിക്കവെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്‌ ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്‌. സമരത്തിൽ പങ്കെടുത്തതിനാൽ കോളേജിൽ നിന്ന്‌ പുറത്തായ അദ്ദേഹം പിന്നീട്‌ പ്രശസ്ത ചിത്രകാരൻമാരായ നന്ദലാൽ ബോസ്‌, ബേനോഡ്‌ ബിഹാരി മുഖർജി, രാമകിങ്കർ ബാജി എന്നിവരുടെ കീഴിൽ ചിത്രരചന അഭ്യസിക്കുകയായിരുന്നു. ബ്രിട്ടീഷ്‌ കൗൺസിൽ സ്കോളർഷിപ്പിൽ ലണ്ടനിലെ പ്രശസ്തമായ സ്ലേഡ്‌ സ്കൂൾ ഒഫ്‌ ആർട്ട്സിലും പഠിച്ചിട്ടുണ്ട്‌.
ഇന്ത്യൻ ചിത്രകലയെ പരമ്പരാഗത ശൈലിയിൽ നിന്ന്‌ ആധുനിക വഴികളിലേയ്ക്ക്‌ മാറ്റിയെടുക്കുന്നതിൽ നിർണായക പങ്ക്‌ വഹിക്കാൻ സുബ്രഹ്മണ്യന്‌ കഴിഞ്ഞു. ഇന്ത്യയിലും വിദേശത്തു നിന്നുമായി നിരവധി പുരസ്ക്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്‌. ശാന്തിനികേതൻ കലാഭവൻ പ്രിൻസിപ്പൽ ആയിരുന്നു.

ഓൾ ഇന്ത്യ ബോർഡ്‌ ഓഫ്‌ ടെക്നിക്കൽ സ്റ്റഡീസ്‌ ഇൻ അപ്ലൈഡ്‌ ആർട്ട്സ്്‌, ഗുജറാത്ത്‌ ലളിതകലാ അക്കാദമി, ക്രാഫ്റ്റ്സ്‌ കൗൺസിൽ ഓഫ്‌ ഇന്ത്യ, ഓൾ ഇന്ത്യ ഹാൻഡിക്രാഫ്റ്റ്സ്‌ ബോർഡ്‌, വേൾഡ്‌ ക്രാഫ്റ്റ്്‌ കൗൺസിൽ, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡിസൈൻ എന്നിവയിൽ അംഗമായിരുന്നു. വെൻ ഗോഡ്‌ സ്ട്ട്‌ മെയ്ഡ്‌ ദി ആനിമൽസ്‌ ഹി മെയ്ഡ്‌ ദെം ഓൾ അലൈക്ക്‌, ദി ബട്ടർഫ്ലൈ ആൻഡ്‌ ദി ക്രിക്കറ്റ്‌, എ സമ്മറി സ്റ്റോറി, അവർ ഫ്രണ്ട്സ്‌ ദി ഓഗേഴ്സ്‌, ദി ടെയ്‌ല്‌ ഓഫ്‌ ദി ടോക്കിങ്‌ ഫെയിസ്‌ എന്നിവയാണ്‌ രചിച്ച പ്രധാന പുസ്തകങ്ങൾ.
Prof. John Kurakar


No comments: