Pages

Wednesday, June 8, 2016

കൃഷ്ണകുമാറിനെ സ്കൂൾ മാനേജർ സസ്പെന്റ് ചെയ്തിരിക്കുന്നു.

വാളകം സ്കൂൾ അധ്യാപകാക്രമണ കേസിൽ അധ്യാപകൻകൃഷ്ണകുമാറിനെ സ്കൂൾ മാനേജർ കൂടിയായആർ ബാലകൃഷ്ണപിള്ള സസ്പെന്റ് ചെയ്തിരിക്കുന്നു.
വാളകം സ്കൂൾ അധ്യാപകാക്രമണ കേസിൽ അധ്യാപകൻ കൃഷ്ണകുമാറിനെ സ്കൂൾ മാനേജർ കൂടിയായ ആർ ബാലകൃഷ്ണപിള്ള  സസ്പെന്റ് ചെയ്തിരിക്കുന്നു. എന്തായാലും മാനേജരെ ആക്രമിച്ചുവെന്നാരോപിച്ചല്ല സസ്പെൻഷൻ. പിള്ളയുടെ രാമവിലാസം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പതിറ്റാണ്ടിലേറെയായി അധ്യാപകനായിരുന്ന കൃഷ്ണകുമാറിന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമാണത്രേ! അതിനാണ് പിരിച്ചുവിടൽ.. ഇപ്പോഴാണോ സർട്ടിഫിക്കറ്റുകൾ വ്യാജമായത് .

കൃഷ്ണകുമാറും ബാലകൃഷ്ണപിള്ളയും തമ്മിലുള്ള യുദ്ധവും കൃഷ്ണകുമാറിന് നേരിടേണ്ടി വന്ന ശാരീരിക ദുരന്തവും ഒക്കെ നിയമപ്രശ്നങ്ങളാവാം. ആര് പ്രതിയെന്നും ആർക്കാണ് ന്യായമെന്നുമൊക്കെ കോടതികൾ തീരുമാനിക്കട്ടെ എന്നുമാവാം. എന്നാൽ, നിയമപരവും സാങ്കേതികവും മാത്രമല്ലല്ലോ എല്ലാം.ഈ അധ്യാപകൻ കേരള മന:സാക്ഷിക്കു മുന്നിൽ ഇരയാണ്, നിസ്സംശയം. ജീവിക്കാനുള്ള സ്വന്തം അവകാശത്തിനു മേൽ മാരകമായ ആക്രമണം നേരിടേണ്ടി വന്നയാളാണ്. ഈ നഗ്ന യാഥാർത്ഥ്യത്തെ ഒരു സ്വാധീനം കൊണ്ടും മറച്ചു വയ്ക്കാൻ അധ്യാപകനെ ആക്രമിച്ചവർക്കോ, പിന്നിൽ പ്രവർത്തിച്ച വർക്കോ  ഇതുവരെയും, കഴിഞ്ഞിട്ടില്ല.അതുകൊണ്ടു തന്നെ, പിള്ളയുടെ തീരുമാനത്തെ സാങ്കേതികമായിക്കാണാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നൈതികബോധം അനുവദിക്കുമോ? 

Prof. John Kurakar

No comments: