Pages

Saturday, June 11, 2016

ഭാരതത്തിന്റെ പോക്ക് എങ്ങോട്ട് ?

ഭാരതത്തിന്റെ പോക്ക്

 എങ്ങോട്ട് ?
സ്വതന്ത്ര ഇന്ത്യ  കറുത്തകാലത്തിലേക്ക് നടന്നടുക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  ദാദ്രിയില്‍,  അഖ്ലാക് എന്ന ഗൃഹനാഥനെ തല്ലിക്കൊന്ന സംഭവം ഒരിക്കലും മറക്കാനാവില്ല .. ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ചായിരുന്നു അഖ്ലാക്കിനെ പട്ടാപ്പകല്‍ അടിച്ചുകൊന്നത്. സൂക്ഷിച്ചത് ബീഫ് അല്ല ആട്ടിറച്ചിയായിരുന്നു എന്ന ഫോറന്‍സിക് പരിശോധനാഫലം വരികയും ചെയ്തു .വിഎച്ച്പി നേതാവ് സ്വാധ്വി പ്രാചിയുടെ ഭീഷണിഗുരുതരമാണ് . ഇന്ത്യയെ മുസ്ളിം മുക്തമാക്കുകയാണ് അടുത്ത ലക്ഷ്യമെന്നാണ്് ഇവര്‍ വ്യക്തമാക്കിയത്. വിഷലിപ്തമായ ഈ പ്രസംഗത്തില്‍ ഗാന്ധിജിയെമുതല്‍ ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനെയും ഷാരൂഖ് ഖാനെയുംവരെ ആക്രമിച്ചു. ഗാന്ധിജി ബ്രിട്ടീഷ് ഏജന്റാണെന്നും ദേശീയ സ്വാതന്ത്യ്രസമരത്തില്‍ ഗാന്ധിജിക്ക് നിസ്സാര പങ്കുമാത്രമാണ് ഉള്ളതെന്നും പ്രാചി പറഞ്ഞു. ആമിര്‍ ഖാനും ഷാരൂഖ് ഖാനും ലൌ ജിഹാദിന്റെ പ്രചാരകരാണെന്നും പാര്‍ലമെന്റ് അംഗങ്ങളില്‍ ഒന്നോ രണ്ടോ തീവ്രവാദികളുണ്ടെന്നുമൊക്കെ പ്രാചിയുടെ പ്രസംഗത്തിലെ കണ്ടെത്തലുകളായിരുന്നു.
കന്നുകാലിക്കച്ചവടക്കാരായ രണ്ട് ചെറുപ്പക്കാരെ ജാര്‍ഖണ്ഡില്‍ സംഘപരിവാറുകാര്‍ കൊന്ന് കെട്ടിത്തൂക്കിയിട്ട് അധികകാലമായിട്ടില്ല. ഗാന്ധിഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ ഒരുക്കം കൂട്ടുന്നതും ഗോഡ്സെയെ ദേശീയനായകനായി ഉയര്‍ത്തിക്കാട്ടുന്നതും അപകടം തന്നെയാണ് .ഉത്തര്‍പ്രദേശിലും സമീപസംസ്ഥാനങ്ങളിലും വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനും അതുവഴി തെരഞ്ഞെടുപ്പുവിജയമുണ്ടാക്കാനും  ബിജെപിക്ക് സാധിച്ചു. സാധ്വി പ്രാചിയെയും സാക്ഷി മഹാരാജിനെയും യോഗി ആദിത്യനാഥിനെയും പോലുള്ളവര്‍ നടത്തുന്ന പ്രസ്താവനകള്‍ യാദൃച്ഛികമെന്നും അപഭ്രംശമെന്നും പറഞ്ഞ് തള്ളിക്കളയാനാകില്ല. ജാതിയ്ക്കുംമതത്തിനും അതീതമായി  ജനത ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ  ഭാരതം ഇരുണ്ട കാലത്തിലേക്ക് തന്നെ പോകും .


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: