ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏതാണ്ട് 4000 വർഷം പഴക്കമുള്ള വൃക്ഷമാണ് മാവ്.
ഇന്ത്യ ഇന്നത്തെ രൂപത്തിൽ ഒരു
രാജ്യമാകുന്നതിന്
മുമ്പുതന്നെ ഇവിടെ വസിച്ചിരുന്ന മുണ്ട
ഭാഷ സംസാരിച്ചിരുന്ന ഗോത്രവർഗക്കാർ മാവ്
വ്യാപകമായി നട്ടുവളർത്തിയിരുന്നു.
പല വിദേശ സഞ്ചാരികളുടെയും യാത്രാരേഖകളിൽ മാവിനെ
കുറിച്ച് മധുരം കിനിയുന്ന വിവിധ
തരം മാങ്ങകളെ കുറിച്ച് ധാരാളം
പരാമർശങ്ങളുണ്ട്.
ഇന്ത്യയുടെ വടക്കുകിഴക്കായി ഇന്ന് സ്ഥിതിചെയ്യുന്ന മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നാണ് തെക്കേ ഇന്ത്യയിലേയ്ക്ക് മാവ് കടന്നുവരുന്നത്. അന്നീരാജ്യങ്ങൾ ഇന്ത്യയുടെ ഭാഗമായിരുന്നു. ഏതാണ്ട് 25-30 ദശലക്ഷം വർഷം മുമ്പ് മാവ് ഭൂമുഖത്തെത്തിയിട്ടുണ്ട്. ഫോസിലുകളുടെ ശാസ്ത്രീയ പരീക്ഷണങ്ങളിൽ നിന്നാണ് ഈ ഭാഗങ്ങളിൽ ഇവ പ്രത്യക്ഷപ്പെട്ട ചരിത്രം ഉരുത്തിരിഞ്ഞുവന്നത്. ഇതിന്റെ ആദ്യത്തെ പേര് ‘അമ്രഫലം’ എന്നാണ്. ആദ്യകാല വേദഗ്രന്ഥങ്ങളിൽ രസല എന്നും സഹകര എന്നും മാവിനെ പറയുന്നുണ്ട്.
ബൃഹദാരണ്യകോപനിഷത്തും ചില പുരാണങ്ങളും മാവ് മുറിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുപോലുമുണ്ട്. പുരാതന ഇന്ത്യയിൽ രാജസദസുകളിൽ പണ്ഡിതന്മാരെ ആദരിച്ചിരുന്നത് മാങ്ങയുടെ പേരിലാണ്. അമ്രപാലി, അത്തരമൊരു പേരാണ്. അതുപോലെതന്നെ പ്രണയത്തിന്റെ ദേവനെ മൻമദനെന്നാണ് പറഞ്ഞിരുന്നത്. മാമ്പൂക്കളെ നന്ദരാജാക്കന്മാർ ദൈവത്തിന്റെ അമ്പുകളായാണ് കണക്കാക്കിയിരുന്നത്. അലക്സാണ്ടർ ചക്രവർത്തി ഇന്ത്യയെ കീഴടക്കാൻ നടത്തിയ യുദ്ധത്തിനു ശേഷം ഗ്രീസിലേയ്ക്ക് മടങ്ങിപ്പോകുമ്പോൾ ഇവിടെ നിന്നും കൊണ്ടുപോയ വിലപിടിപ്പുള്ള വസ്തുക്കളിൽ പലജാതി മാങ്ങകളുമുണ്ടായിരുന്നതായി ചരിത്രരേഖകൾ ചൂണ്ടിക്കാണിക്കുന്നു. മെഗസ്ത്തനീസ്, ഹുയാങ്ങ്-സാൻ പോലുള്ള സഞ്ചാരികളുടെ രേഖകളിൽ ഇന്ത്യയിലെ രാജാക്കന്മാർ മാവിനെ പരിപാലിച്ചതിനെപ്പറ്റി വിശദമാക്കുന്നുണ്ട്. മൗര്യകാലത്ത് നടപ്പാതയ്ക്കരികിൽ വിവിധതരം മാവുകൾ വെച്ചുപിടിപ്പിക്കുകയും ഇത് സമൃദ്ധിയുടെ അടയാളമായി കരുതുകയും ചെയ്തിരുന്നു. മാങ്ങയുടെ രുചിയെ വാഴ്ത്തുന്ന ധാരാളം സാഹിത്യകൃതികളും ഇക്കാലത്ത് എഴുതപ്പെടുകയുണ്ടായി.
മധ്യകാല ഇന്ത്യയിൽ അലാവുദീൻ കിൽജിയാണ് മാവിനെ ഏറ്റവുമധികം പരിപോഷിപ്പിച്ച ഭരണാധികാരി. തന്റെ സിവമ കോട്ടയിൽ മാമ്പഴ വിരുന്നുകൾ തുടർച്ചയായി ഒരുക്കുക അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിനോദങ്ങളിൽ ഒന്നായിരുന്നു. മുഗൾ ഭരണകാലവും മാങ്ങയുടെ സുവർണകാലം തന്നെ. ബാബർ ആദ്യം മേവാറിലെ രാജാവായ റാണസംഗയെ എതിരിടാൻ തയ്യാറായിരുന്നില്ല. എന്നാൽ ദൗലത്ഖാൻ ലോധി മാങ്ങ നൽകിയാണ് ബാബറെ ഇന്ത്യയിലെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിൽ നിന്നും കാബൂളിലേയ്ക്ക് പലായനം ചെയ്യുമ്പോൾ പോലും ഹുമയൂൺ രാജാവ് മാങ്ങ കൂടെക്കൊണ്ടുപോകാൻ മറന്നില്ല. ഇവ വഴി നീളെ വിതരണം ചെയ്യാൻ നല്ലൊരു ശൃംഖല തന്നെ ഹുമയൂൺ ഉണ്ടാക്കിയിരുന്നു.
ഈ രുചി മുഗൾ രാജാക്കന്മാർക്കും അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു. പിന്നീട് അക്ബർ ചക്രവർത്തിയുടെ കാലത്ത് മാവിൽ ആദ്യമായി പരീക്ഷണങ്ങൾ നടന്നു. ധർഭാംഗയിലെ വിസ്തൃതമായ ലഖിബാഗിൽ അക്ബർ നൂറുകണക്കിന് വൈവിധ്യമേറിയ മാവുകൾ നട്ട് നല്ലൊരു തോട്ടംതന്നെ സൃഷ്ടിച്ചു. ഒട്ടുമാവുകളുടെ ഉത്ഭവം ഇവിടെയാണ് ആദ്യമായി നടന്നത്. കേസർ, തോത്തപുരി, രത്തൗൾ പോലുള്ള മാങ്ങകൾ ഇതിൽ പെടും. ഷാജഹാൻ ചക്രവർത്തിയും മകൻ ഔറംഗസീബും തമ്മിലുണ്ടായ ശത്രുതയ്ക്ക് കൈവശം വെച്ച മാവിൻ തോട്ടങ്ങൾ കൂടി കാരണമായിട്ടുണ്ടത്രേ. കിരീടാവകാശത്തിനായി പേർഷ്യയിലെ ഷാ അബ്ബാസ് നടത്തുന്ന പോരാട്ടത്തിന് പിന്തുണ അറിയിക്കാൻ ദൂതൻ വശം ഔറംഗസീബ് മധുര മാങ്ങകളാണ് കൊടുത്തുവിട്ടത്. നൂർജഹാൻ തന്റെ ചരിത്രപ്രസിദ്ധമായ വൈനുകൾ നിർമ്മിച്ചിരുന്നത് വിവിധങ്ങളായ മാങ്ങകളുടെ സത്തും പനിനീരും ചേർത്തായിരുന്നു. ഹുമയൂണിന്റെ മേൽ ഷേർഷാ വിജയം നേടിയപ്പോൾ വിതരണം ചെയ്ത മധുരം മാമ്പഴച്ചാറായിരുന്നു. മറാത്തയിലെ പെഷ്വാ രഘുനാഥ് 10 ദശലക്ഷം മാവുകൾ നട്ടുകൊണ്ടാണ് തന്റെ അപ്രമാദിത്തം പ്രഖ്യാപിച്ചത്. നാടോടിക്കഥകളിലൂടെയാണ് മാമ്പഴ രാജാവായി അൽഫോൻസാ മാമ്പഴം ഉദയം ചെയ്യുന്നത്.
ബുദ്ധമതവുമായി മാവിനുള്ള ബന്ധം പവിത്രവും ദൃഢവുമായിരുന്നു. ബുദ്ധരാജാക്കന്മാർ തങ്ങളുടെ നയതന്ത്ര കാര്യങ്ങൾക്ക് മാവുകൾ കൈമാറ്റം ചെയ്യുമായിരുന്നു. ഉപഹാരങ്ങളായും മാവുകളാണ് വ്യാപകമായി ബുദ്ധമതക്കാർ ഉപയോഗിച്ചിരുന്നത്. അതുകൊണ്ടുതന്നെ ബുദ്ധനും മാവുമായി ബന്ധപ്പെടുത്തി ധാരാളം ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. പോകുന്നിടത്തെല്ലാം മാവിൻ തൈകൾ കൊണ്ടുപോവുക ബുദ്ധ സന്യാസികളുടെ ശീലമായിരുന്നു. തെക്കേ ഇന്ത്യയിൽ മാവുകൾ എത്തപ്പെട്ടതോടെ തമിഴ്നാട്ടിൽ ആകായിയായി അത് മാറി. പിന്നീടത് മാങ്കായിയും മലയാളത്തിൽ മാങ്ങയും ഇംഗ്ലീഷിൽ മാൻഗോയുമായി രൂപം പ്രാപിച്ചു. പടിഞ്ഞാറൻ രാജ്യങ്ങളിൽ മാവ് പരിചിതമായിട്ട് 400 വർഷമേ ആയിട്ടുള്ളു. ബ്രിട്ടീഷുകാർ ഇന്ത്യയെ ഭരിക്കാൻ തുടങ്ങിയതോടെ മാവിനുള്ള ഇത്തരം പ്രാധാന്യം കാലക്രമേണ ഇല്ലാതായി. എങ്കിലും ഇന്നും മാവും മാമ്പഴരുചിയും തലയുയർത്തി തന്നെയാണ് നിൽക്കുന്നത്. ശാന്തിനികേതനിലെ മാന്തോട്ടം പ്രസിദ്ധമാണ് .രവീന്ദ്രനാഥ ടാഗോറിനെ കാണാൻ വന്നിരുന്ന വിദേശികളായിരുന്ന മഹാന്മാരെ ശാന്തിനികേതനിലെ മാന്തോട്ടത്തിലേക്ക് ക്ഷണിക്കുമായിരുന്നു . ടാഗോർ, വൈലോപ്പിള്ളി ശ്രീധരമേനോൻ, മിർസ അസമുള്ളഖാൻ തുടങ്ങി നിരവധി കവികളും സാഹിത്യകാരും തങ്ങളുടെ രചനകളിൽ കൂടി മാമ്പഴത്തിന്റെ അപ്രമാദിത്വവും രുചിയും അനുവാചകരിലേയ്ക്ക് പകർന്നു നൽകി. മാമ്പഴക്കാലം മനസിലെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളും അനുഭവങ്ങളും തന്നെയാണിന്നും

No comments:
Post a Comment