Pages

Monday, June 27, 2016

കാവാലം നാരായണ പണിക്കർ വിശ്വവേദിയിലെ മലയാളക്കൊടി

കാവാലം നാരായണ പണിക്കർ
വിശ്വവേദിയിലെ മലയാളക്കൊടി
അലക്സ് വള്ളികുന്നം
മലയാള നാടകത്തിലെ തനത് സംസ്കാരത്തിന്റെ കുലപതി, ഭാരതീയ രംഗവേദിയില്കേരളത്തിന്റെ അഭിമാനം, ലോകഅരങ്ങില്ഭാരതത്തിന്റെ കൊടിയടയാളം. മലയാള സമൂഹത്തിന്റെയാകെ ആദരമാര്ജിച്ച ഗുരുവര്യന്‍, കവിയും ഗാനരചയിതാവും സോപാന സംഗീത പണ്ഡിതനും ഗവേഷകനുമൊക്കെയായി അടയാളമിട്ടു. കാലദേശങ്ങളുമായി കണ്ണിചേര്ന്ന ജീവിതത്തിന്റെ ആത്മാംശം കണ്ടെത്തുന്ന രചനകള്‍. പ്രകൃതിയും മനുഷ്യനുമായി ബന്ധപ്പെട്ട വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ആഴം തേടുന്ന ദൃശ്യഭാഷകൊണ്ടതിന് പൊലിമ പകര്ന്നു. അത്തരമൊരു ആവിഷ്ക്കരണമാണ് കാവാലം നാരായണ പണിക്കരെ നാടകവേദിയില്അനന്യനാക്കിയത്.
നാടക പ്രവര്ത്തകനെന്നനിലയില് സംഭാവനകള്ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. സംസ്കൃതം, ഇംഗ്ളീഷ് ക്ളാസിക്കുകളടക്കം മലയാളം, ഇംഗ്ളീഷ്, സംസ്കൃതം, ഹിന്ദി ഭാഷകളിലായി മുപ്പത്തിയഞ്ചിലേറെ നാടകങ്ങള്ചിട്ടപ്പെടുത്തി. ഷേക്സ്പിയറുടെ ദി ടെമ്പസ്റ്റ്, മിഡ്സമ്മര്നൈറ്റ് ഡ്രീം, സാര്ത്രിന്റെ ട്രോജന്വുമണ്‍, ബോധായനന്റെ ഭഗവദജ്ജുകം, ഭാസന്റെ മധ്യമ വ്യായോഗം, കര്ണഭാരം, ഊരുഭംഗം, സ്വപ്നവാസവദത്തം, പ്രതിമാ നാടകം, ദൂതവാക്യം, ദൂതഘടോല്കചം, കാളിദാസ ശാകുന്തളം, വിക്രമോര്വശീയം, ഭവഭൂതിയുടെ ഉത്തരരാമചരിതം, ടാഗോറിന്റെ രാജ, നതീര്പൂജ, മഹേന്ദ്ര വിക്രമന്റെ മത്തവിലാസം തുടങ്ങിയ അവതരണങ്ങള്ചരിത്രംരചിച്ചു. ഇന്ത്യന്ശാസ്ത്രീയ അടിത്തറയുള്ള വിസ്മയകരമായ പ്രകടനം ലോകത്താകെ ആവിഷ്കൃതമായപ്പോള്അദ്ദേഹം  സര്വാത്മനാ സ്വീകരിക്കപ്പെട്ടു. ജപ്പാന്‍, കൊറിയ, റഷ്യ, ബംഗ്ളാദേശ്, ഇറ്റലി, പോളണ്ട്, സിംഗപ്പൂര്‍, ഗ്രീസ്, അമേരിക്ക, ആസ്ട്രിയ തുടങ്ങിയ അന്താരാഷ്ട്ര മേളകളില്സാന്നിധ്യമറിയിച്ച് കാവാലം തീര്ത്ത വിസ്മയങ്ങള്എടുത്തുപറയേണ്ടതാണ്വിദ്യാഭ്യാസാനന്തരം വക്കീലായി ജീവിതം ആരംഭിച്ചെങ്കിലും കുട്ടനാട്ടുകാരന്റെ ഉള്ളില്തിങ്ങിയ ഗ്രാമീണാനുഭവങ്ങളും കാര്ഷക ജീവിത വിശേഷങ്ങളും നാടോടി പഴമകളും ഐതിഹ്യങ്ങളും എഴുത്തുകാരനാക്കി. ദൈവത്താര്‍, സാക്ഷി, അവനവന്കടമ്പ, തിരുവാഴിത്താന്‍, ഒറ്റയാന്‍, കരിങ്കുട്ടി, കാലനെത്തീനി, കൈക്കുറ്റപ്പാട്, പുറനാടി, കോയ്മ, കല്ലുരുട്ടി, തെയ്യത്തെയ്യം, കലിവേഷം, സൂര്യത്താനം, അരണി, തിരുമുടി, ജാബാലസത്യകാമന്‍, ഓമനത്തിങ്കള്‍, പശുഗായത്രി, അഗ്നിവര്ണന്റെ കാലുകള്‍, മാറാട്ടം, ഭൂതം, ആരമ്പന്‍, അംഭംഭട രാഭണാ, അപ്രയ്ക്കന്‍, പഴയവൃത്തം, ഒറ്റമുലച്ചി, മായ, തിരുമുടി, മരലോകം, കുമ്മാട്ടി, കുഞ്ഞിച്ചിറകുകള്എന്നീ രചനകള്നിര്വഹിക്കുകയും തനത് നാടകവേദിയുടെ ശാഖയ്ക്ക് അടിത്തറയിടുകയുംചെയ്തു.

1975ല്അവനവന്കടമ്പ രചിക്കുകയും അരവിന്ദന്റെ സംവിധാനത്തില്തിരുവരങ്ങ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്അരങ്ങേറുകയും ചെയ്തതോടെയാണ് ജൈത്രയാത്രയുടെ കേളികൊട്ട്്. അതിനുംമുമ്പേ നാടകകാരന്എന്ന നിലയില്രംഗത്ത് പ്രവേശിച്ചിരുന്നുവെന്നതും നേര്. ആക്ഷേപഹാസ്യത്തിന്റെ ഉള്ളൊഴുക്കുണ്ടെങ്കിലും നാടോടിയും ഭാരതീയവുമായ തനിമയുടെ സൂക്ഷ്മ താളലയ സമന്വയത്താല്ചിട്ടപ്പെടുത്തിയ രചനകളില്മികച്ചുനില്ക്കുന്നതാണ് അവനവന്കടമ്പ. തുടക്കംമുതലേ പാട്ടിന്റെയും ആട്ടത്തിന്റെയും സമൃദ്ധമായ ലയവിന്യാസവും പരസ്പരം കുറ്റപ്പെടുത്തുന്നതും കളിയാക്കുന്നതുമായ സംഭാഷണങ്ങളുടെ അകമ്പടിയും ചേരുമ്പോഴത്തെ പൂര്ണത.വാലടിക്കാവിലെ ഉത്സവത്തിന് പോകാനുള്ള വഴി അന്വേഷിക്കുന്ന കഥാരംഭം. ദേശത്തുടയോന്റെയും തസ്കര രാജാവ് എരട്ടക്കണ്ണന്പക്കിയുടെയും സംഘര്ഷഭരിത ജീവിത സന്ദര്ഭങ്ങള്‍. യാഥാര്ഥ്യങ്ങളുടെയും സമകാലിക രാഷ്ട്രീയസാമൂഹിക സദാചാരങ്ങളുടെയും അന്തഃസത്ത വെളിവാക്കുന്ന ചിത്രീകരണമായി നാടകം. ആരവങ്ങളും ആര്പ്പുവിളികളും വായ്ത്താരികളും വായ്പ്പാട്ടുകളും ഇടകലരുന്ന വായ്മൊഴികളും ചേര്ന്ന് താളചലന സമ്മിശ്രമായ കഥയാട്ടം അസാധാരണമായ കീര്ത്തി നേടി. വ്യത്യസ്തങ്ങളായ ഈരടികളുടെ സമൃദ്ധിയും ചെണ്ട, ഇടക്ക, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയും കര്ട്ടന്റെയും സ്റ്റേജിന്റെയും പിന്‍–മുന്മറകളില്ലാതെ തുറസ്സായ മൈതാനത്ത് പ്രേക്ഷകരുടെ മുന്നില്മരക്കൊമ്പുകളിലുറപ്പിച്ച വെളിച്ച സംവിധാനമുള്പ്പെടെ പുതുമ നിലനിര്ത്തിയ നാടകമാണ് അരവിന്ദന്റെ സംവിധാനത്തിലാണെങ്കില്ക്കൂടി കാവലത്തിന്റെ മാസ്റ്റര്പീസ്.അഹന്തയില്ലായ്മയുടെയും ഐക്യത്തിന്റെയും മുന്നിലേ മുന്നേറ്റത്തിന്റെ പാത തുറക്കപ്പെടൂ എന്ന പാഠമാണ് കാവ്യനാടകം നല്കുന്നത്.കടമ്പയുടെ സാര്വകാലികമായ നവീനതയും അതാണ്.

ധന്യമായ അനുഭൂതി പകരുന്ന കാവാലം രചനകളില്ഒരുപടി ഉയര്ന്നുനില്ക്കുന്നതാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്അവതരിപ്പിക്കപ്പെട്ട കര്ണഭാരം. മഹാഭാരതകഥയിലെ ഇതിഹാസമാനമുള്ള നിരവധി കഥാപാത്രങ്ങളില്അത്യുന്നതിയില്നില്ക്കുന്ന കര്ണന്റെ ആന്തരിക സംഘര്ഷങ്ങളുടെ പരകോടിയാണ്  ഭാസന്സന്ദര്ഭമാക്കിയത്. വിദേശങ്ങളിലടക്കം നിരവധി വേദികളില്കെ കലാധരന്കര്ണനായി അഭിനയിച്ച അത് കീര്ത്തികേട്ടു. മോഹന്ലാല്ദില്ലി അടക്കമുള്ള  പ്രധാന ഫെസ്റ്റിവലുകളില്സംസ്കൃതഭാഷയില്അവതരിപ്പിച്ച് ശ്രദ്ധനേടി. ഇതേക്കുറിച്ച് ലാല്ഇങ്ങനെ പറഞ്ഞു, "നമ്മള്ചെയ്തതാണോ എന്ന് വിശ്വസിക്കാന്കഴിയാത്ത അപൂര്വം കാര്യങ്ങളേ ജീവിതത്തിലുണ്ടാകൂ. എന്നെ സംബന്ധിച്ച് അതിലൊന്നാണ് 'കര്ണഭാരം'. പിടിവിട്ടാല്വീണുപോകുന്ന ട്രപ്പീസുകാരനെപോലെ ഒന്നര മണിക്കൂര്‍. എട്ട് ദിവസത്തെ അത്ഭുതവും മാസ്മരികവുമായ ശിക്ഷണത്തിലൂടെ ഞാന്പോലുമറിയാതെ അത് സാക്ഷാത്ക്കരിക്കപ്പെട്ടു. കാവാലം എന്ന സംവിധായകന്ഒരു നടനെ തന്റെ സംവിധാന വൈഭവത്തിലൂടെ രൂപപ്പെടുത്തുകയായിരുന്നു.''
ഒറ്റയാന്‍, സാക്ഷി, തെയ്യത്തെയ്യം തുടങ്ങിവ കാവാലത്തിന്റെ  തന്നെ സംവിധാന മികവാല്പുകള്പെറ്റവ. കാട്ടിലകപ്പെട്ട ചാക്യാര്ബുദ്ധിയുടെയും കലാവൈഭവത്തിന്റെയും വിരുതുകൊണ്ട് കാട്ടാളരെ മാനുഷികമായി വശീകരിച്ച് വരുതിയിലാക്കി രക്ഷപ്പെടുന്ന കഥയാണ് ഒറ്റയാന്‍. കര്ഷകത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും ആചാരാനുഷ്ഠാനത്തിന്റെ അടിവേര് അന്വേഷിച്ച് ഐതിഹ്യ പൊരുള്വ്യക്തമാക്കുന്നതാണ് തെയ്യത്തെയ്യം.സുന്ദരമായ കാവ്യാനുഭവത്തിലൂടെ പ്രായോഗികമായ കഥയുടെ അന്തര്ധാര അനുഭവിപ്പിക്കുന്ന ആഖ്യാനമാണ് സാക്ഷിയില്‍.

പത്മഭൂഷണ്‍, കേന്ദ്രകേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പുകളും അവാര്ഡുകളും, സാഹിത്യ അക്കാദമി പുരസ്കാരം, സംസ്ഥാന ചലച്ചിത്ര ഗാനരചനാ അവാര്ഡ്, ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ട് അവാര്ഡ്, മധ്യപ്രദേശ് സര്ക്കാരിന്റെ കാളിദാസ് സമ്മാന്‍, നന്ദികാര്നാഷണല്അവാര്ഡ്, ഫോഡ് ഫൌണ്ടേഷന്ഫെലോഷിപ്പ്, കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ എമറേറ്റ്സ് അവാര്ഡ് തുടങ്ങിയ അംഗീകാരങ്ങള്‍.കവിതകളും ചലച്ചിത്രഗാനങ്ങളും നാടന്കലാ പ്രബന്ധങ്ങളും അടങ്ങുന്ന വിപുലമായ രചനാപ്രപഞ്ചം. ഒരു പുരുഷായുസില്നല്കാവുന്നത്രയും സമ്മാനിച്ച തനത് സംസ്കാരത്തിന്റെ കളിയാശാന്വരുംതലമുറയ്ക്കുള്ള വഴിവിളക്കാണ്. അപൂര് ശോഭയോടെ പ്രകാശിക്കുന്ന കെടാവിളക്ക്.


സംസ്കൃതനാടകമായ ശാകുന്തളം ഉടന്വീണ്ടും അരങ്ങേറുന്നു. അതിന്റെ തിരക്കേറിയ ചിട്ടപ്പെടുത്തല്പൂര്ണമാക്കി. പ്രശസ്ത നടി മഞ്ജുവാര്യര്ശകുന്തളയാകുന്നു. എല്ലാ ശാരീരിക അസ്വസ്ഥതകളും മറന്ന് ഒരു വിട്ടുവീഴ്ചക്കും വിധേയമാക്കാതെ ഏറ്റവും സംതൃപ്തമായ അവതരണത്തിന് ഭാഷയും സംഗീതവും പൂര്ണതികവോടെ അഭിനേതാക്കളെയെല്ലാം പരിശീലിച്ചുറപ്പിച്ചു കാവാലം.സാഹിത്യഅക്കാദമിയുടെ വിശിഷ്ടാംഗത്വം കഴിഞ്ഞ മാസം ചെയര്മാന്പെരുമ്പടവം ശ്രീധരന്വീട്ടിലെത്തി സമര്പ്പിച്ചു. വൈകിയെങ്കിലും അഭിമാനകരമായ മറ്റൊരു പൊന്തൂവല്‍.

Prof. John Kurakar

No comments: