Pages

Sunday, June 12, 2016

അബദ്ധത്തില്‍ അതിര്‍ത്ഥി ലംഘിച്ചു

അബദ്ധത്തില്അതിര്ത്ഥി ലംഘിച്ചു; മൂന്നു പാക്കിസ്താനി കുട്ടികള്ക്ക് സമ്മാനങ്ങള്നല്കി ഇന്ത്യന്സൈന്യം തിരിച്ചയച്ചു

പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലെ അജ്‌നലയില്‍ മൂന്ന് കുട്ടികള്‍ അതിര്‍ത്ഥി കടന്നെത്തുകയായിരുന്നു. ബന്ധുവിനെ കാണുന്നതിന് ബൈക്കില്‍ പോകുമ്പോഴാണ് അവര്‍ അബദ്ധത്തില്‍ ഇന്ത്യന്‍ അതിര്‍ത്ഥി കടന്നെത്തിയത്. ആമിര്‍(15),നോമിന്‍ അലി(14),അര്‍ഷാദ്(12) എന്നിവരാണ് കുട്ടികള്‍. കുട്ടികളെ ബിഎസ്എഫ് പിടികൂടി ചോദ്യം ചെയ്‌തെങ്കിലും നിരപരാധിത്വം ബോധ്യപ്പെട്ട സാഹചര്യത്തില്‍ പാക് സൈന്യത്തിന് കൈമാറുകയായിരുന്നു. കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കിയാണ് തിരിച്ചയച്ചത്.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഊഷ്മളത പകരുന്ന സംഭവമെന്നാണ് ഇതിനെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

Prof. John Kurakar


No comments: