Pages

Friday, June 10, 2016

AYURVEDA AND YOGA

ആയുർവേദവും യോഗയും
Yoga is a physical, mental, and spiritual practice or discipline which originated in India. There is a broad variety of schools, practices, and goals in Hinduism, Buddhism, and Jainism. Among the most well-known types of yoga are Hatha yoga and Rāja yoga.The origins of yoga have been speculated to date back to pre-Vedic Indian traditions, is mentioned in the Rigveda, but most likely developed around the sixth and fifth centuries BCE, in ancient India's ascetic and śramaṇa movements .The chronology of earliest texts describing yoga-practices is unclear, varyingly credited to Hindu Upanishadu  and Buddhist Pāli Canon,probably of third century BCE or later. The Yoga Sutras of Patanjali date from the first half of the 1st millennium CE, but only gained prominence in the West in the 20th century. Hatha yoga texts emerged around the 11th century with origins in tantra.
Yoga gurus from India later introduced yoga to the west, following the success of Swami Vivekananda in the late 19th and early 20th century. In the 1980s, yoga became popular as a system of physical exercise across the Western world.Yoga in Indian traditions, however, is more than physical exercise, it has a meditative and spiritual core.One of the six major orthodox schools of Hinduism is also called Yoga, which has its own epistemology and metaphysics, and is closely related to Hindu Samkhya philosophy.
Many studies have tried to determine the effectiveness of yoga as a complementary intervention for cancer, schizophrenia, asthma, and heart disease.The results of these studies have been mixed and inconclusive, with cancer studies suggesting none to unclear effectiveness, and others suggesting yoga may reduce risk factors and aid in a patient's psychological healing process

മനസ്സിനെയും ശരീരത്തെയും ബന്ധപ്പെടുത്തിയിട്ടുള്ള ചികിത്സാരീതികളിൽ ഏറ്റവും മെച്ചപ്പെട്ടതും ശക്തവുമായതാണ് ആയുർവേദം.ആയുർവേദം ജീവൻറെ ശാസ്ത്രമാണ്!!ആളുകളെ ഊർജ്ജസ്വലരും ആരോഗ്യവാന്മാരും ആക്കുന്നതിനോടൊപ്പംതന്നെ, ഈ ശാസ്ത്രം ഒരു വ്യക്തിയുടെ പൂർണ സാധ്യതകൾ തിരിച്ചറിയുവാനും സഹായിക്കുന്നു. വ്യക്തിയുടെ ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ പൂർണമായും പ്രകൃതിയോട് സമരസപ്പെടുത്തിക്കൊണ്ട്, ആരോഗ്യ പരിപാലനത്തിന് വേണ്ടി ഈ ശാസ്ത്രം പ്രകൃതിയിൽ അടങ്ങിയ തത്വങ്ങൾ ഉപയോഗിക്കുന്നു. ആയുർവ്വേദം നിങ്ങളുടെ യോഗപരിശീലനം മെച്ചപ്പെടുത്തുന്നു എന്നതാണ് മറ്റൊരു കാര്യം. കുറേക്കൂടി മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി വിപുലമായ ആയുർവേദ നിർദേശങ്ങൾ ഈ വിഭാഗത്തിൽ ഉണ്ട്.
ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്.മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌. ഈ പശ്ചാത്തലത്തിൽ, ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ ഒരു വശത്തു നടക്കുമ്പോൾ തന്നെ, സർവ്വ പ്രശ്‌നങ്ങൾക്കുമുള്ള ഒറ്റമൂലിയെന്ന നിലയിൽ യോഗയെ ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾ വേറൊരു ഭാഗത്ത്‌ ഊർജ്ജിതമാണ്‌.
ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്.പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം. പക്ഷേ ഋതുവായിരിക്കുന്ന അവസരങ്ങളിലും ഗർഭാവസ്ഥയിലും സ്ത്രീകൾ യോഗാഭ്യാസം ചെയ്യാൻ പാടില്ല.
വെറും 20 മിനിറ്റ് യോഗ ചെയ്താൽ മതി, തലച്ചോറിന്റെ പ്രവർത്തനം ഞൊടിയിടകൊണ്ടു മെച്ചപ്പെടുത്താമെന്ന് ഇലിനോയി സർവകലാശാലയിലെ ഇന്ത്യൻ ഗവേഷക നേഹ ഗോഥെ. ഹഠയോഗയും ഏറോബിക്സ് വ്യായാമവും ചെയ്യുന്ന മുപ്പതു ചെറുപ്പക്കാരികളിൽ താരതമ്യ പഠനം നടത്തിയാണ് നേഹയും സംഘവും യോഗയുടെ പ്രയോജനങ്ങൾ നേരിട്ടറിഞ്ഞത്. 20 മിനിറ്റ് യോഗ ചെയ്താൽപോലും ‌വ്യക്തിയുടെ ഓർമശക്തിയും വികാരനിയന്ത്രണവും മെച്ചപ്പെ‍ടും. ഇക്കാര്യത്തിൽ..എറോബിക്സ് യോഗയോടു തോൽക്കുമെന്നാണു നേഹ പറയുന്നത്....യോഗ ചെയ്തതു കഴിഞ്ഞപ്പോൾ വളരെ പോസിറ്റീവായ മാറ്റങ്ങൾ കാണാൻ കഴി‍ഞ്ഞു. യോഗ ജീവിത്തിന് ഒരു മാർഗദർശിയാണ്. .ശാരീരിക ചലനങ്ങളും അംഗവിന്യാസങ്ങളും മാത്രമല്ല ശ്വാസത്തെയും ചിന്തകളെയും നിയന്ത്രിക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. സന്ധികളോ പേശികളോ ചലിപ്പിക്കാതെ ഒരു മസിലിനു മാത്രം ദൃഢത നൽകുക, വിവിധ മസിലുകൾക്ക് അയവു വരുത്തുക, ശ്വാസം നിയന്ത്രിക്കുക തുടങ്ങിയ യോഗാമുറകളിൽ അരംഭിച്ച് ധ്യാന സ്ഥിതി, ദീർഘ ശ്വസനം എന്നിവയോട‌ യോഗസെക്ഷൻ അവസാനിച്ചു. അതേ സമയം തന്നെ എയറോബിക് വ്യായാമങ്ങളായ നടത്തം അല്ലെങ്കിൽ ഡ്രെഡ് മില്ലിൽ 20 മിനിറ്റ് ജോഗിങ് എന്നിവയും ഉണ്ടായിരുന്നു. ഹൃദയമിടിപ്പിന്റെ നിരക്ക് 60 മുതൽ 70 വരെ നിയന്ത്രിച്ചുകൊണ്ട് ഒരോ വ്യായമത്തിനും സമയക്രമവും നിശ്ചയിച്ചിരുന്നു..
രോഗങ്ങള്‍ ആധുനിക മനുഷ്യന്റെ പിന്നാലെത്തന്നെയുണ്ട്. ഈ സാഹചര്യത്തിലാണ് രോഗപ്രതിരോധത്തിന്റെ പ്രസക്തി ഏറുന്നത്. ശരീരവും മനസ്സും സുസ്ഥിതി പ്രാപിക്കുകയാണ് രോഗ പ്രതിരോധത്തിനും നിവാരണത്തിനും വേണ്ട പ്രാഥമികമായ കാര്യം. ഇവിടെയാണ് യോഗയുടെ പ്രാധാന്യം. ഹിരണ്യഗര്‍ഭന്‍ കണ്ടെത്തുകയും പതഞ്ജലി മഹര്‍ഷി ശാസ്ത്രീയവത്കരിക്കുകയും ചെയ്ത യോഗമുറകളില്‍ രോഗമുക്തിക്ക് ഏറെ പ്രധാന്യമുണ്ട്. 'രോഗങ്ങള്‍ക്കനുസരിച്ച് യോഗ' എന്നതിന് ഇപ്പോള്‍ ശാസ്ത്രീയ പരിശീലകര്‍ ഏറെ പ്രാമുഖ്യം നല്‍കുന്നു. രോഗനിര്‍ണയം പ്രധാനം.
പ്രാപഞ്ചിക ഉണ്മയിൽ വ്യക്തിഗതമായ ഉണ്മയുടെ ലയനം എന്ന അർത്ഥമാണ് സംസ്കൃതത്തിലെ “യുജ്"എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ച ‘യോഗ’യ്ക്കുള്ളത്. 5000 വർഷം പഴക്കമുള്ള ഒരു ഭാരതീയ ജ്ഞാനമാണത്.ജ്ഞാനയോഗം അഥവാ തത്വജ്ഞാനം, ഭക്തിയോഗം അഥവാ ഭാതിയുടെ ആനന്ദം, കർമയോഗം അഥവാ ആനന്ദകരമായ പ്രവൃത്തി, രാജയോഗം അഥവാ മനോനിയന്ത്രണം  എന്നിങ്ങനെ ജീവിതരീതിയുടെ സമ്പൂർണ സത്തയാണ് യോഗശാസ്ത്രത്തിൽ ഉൾപ്പെടുന്നത്. രാജയോഗത്തെ വീണ്ടും എട്ടായി വിഭജിച്ചിരിക്കുന്നു. രാജയോഗത്തിന്റെ ഹൃദയഭാഗത്താണ് ഈ വ്യതസ്ത സമീപനങ്ങളുടെ സന്തുലനവും ഏകോപനവും സാധ്യമാക്കുന്ന യോഗാസന പരിശീലനത്തിന്റെ സ്ഥാനം.ശരീരത്തെയും മനസ്സിനെയും ഒരു സന്തുലിതാവസ്ഥയിൽ എത്തിക്കാൻ, ലളിതമോ സങ്കീർണമോ ആയ യോഗാസനമുറകളും, ശ്വസന പ്രക്രിയകളും ഇവിടെ സമ്മേളിക്കുന്നു.

പതഞ്ജലി യോഗസൂത്രം എന്ന പുരാതന ഗ്രന്ഥത്തിന്റെ വ്യാഖ്യാനമാണ് ഈ വിഭാഗത്തിൽ  ഉള്ളത്. യോഗ, അതിന്റെ ഉത്ഭവം, ലക്ഷ്യം എന്നിവയിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്. യോഗസൂത്രങ്ങളുടെ തത്വങ്ങളും പരിശീലനങ്ങളും ആളുകൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഈ വ്യാഖ്യാനത്തിന്റെ ഉദ്ദേശ്യം. ഓരോ സൂത്രത്തിനും ശ്രീ ശ്രീ രവിശങ്കർ നൽകുന്ന വിശദീകരണം, യോഗിക് ജീവിതരീതി കൊണ്ടുണ്ടാകുന്ന പരമമായ ഗുണഫലങ്ങൾ സിദ്ധിക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങളെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
നമുക്ക് ഒരു കഥയില്‍ നിന്ന് തുടങ്ങാം. മഹത്തരവും ഏറ്റവും ഫലപ്രദവുമായ രീതിയില്‍ ജ്ഞാനം എത്തിക്കാനുള്ള മാര്‍ഗ്ഗം.പണ്ട് പണ്ട് ഒരിക്കല്‍ മുനിമാരും ഋഷിമാരുമെല്ലാം മഹാവിഷ്ണുവിനെ സമീപിച്ചു. ധന്വന്തരിയായി അവതരിച്ച അദ്ദേഹം ആയുര്‍വ്വേദം വഴി രോഗം മാറ്റാനുള്ള വഴികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ആളുകള്‍ രോഗികളായി തീരുന്നു എന്ന പരാതി പറയാനാണ് അവര്‍ എത്തിയത്.ചില സമയത്ത് ശാരീരിക രോഗങ്ങളെ മാത്രമല്ല, മാനസികവും വൈകാരികവുമായ രോഗങ്ങളെയും നേരിടേണ്ടി വരും. കോപം, കാമാസക്തി, അത്യാര്‍ത്ഥി, അസൂയ- എങ്ങനെയാണ് ഈ മാലിന്യങ്ങളില്‍ നിന്ന് മുക്തരാകുക..
എന്താണതിനുള്ള പ്രമാണ സൂത്രം?വിഷ്ണു സര്‍പ്പമെത്തയില്‍ ശയിക്കുകയായിരുന്നു. ആയിരം തലയുള്ള ആദിശേഷനാണ് ആ സര്‍പ്പം. തന്നെ സമീപിച്ച ഋഷിമാര്‍ക്ക് അദ്ദേഹം, അവബോധത്തിന്റെ പ്രതീകമായ ആതിശേഷനെ നല്‍കി. അദ്ദേഹമാണ് ഭൂമിയില്‍ പതഞ്ജലിയായി ജന്മമെടുത്തത്.
യോഗ സ്ഥിരമായി ചെയ്യുന്നത് ദഹന പ്രക്രിയയ്ക്ക് സഹായിക്കും.
യോഗ നമ്മുടെ ശരീരത്തിലെ വിഷത്തെ പുറത്തുവിടുകയും പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയുന്നു.
ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു. കൂടാതെ മുഖക്കുരു, അകാല വാര്‍ദ്ധക്യം എന്നിങ്ങനെ നമ്മുടെ ശരീരത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് യോഗമൂലം പരിഹാരമുണ്ടാകുന്നു.
യോഗ മാനസിക പിരുമുറുക്കം കുറയുന്നതിന് സഹായിക്കുന്നു.
യോഗ മസിലിന് നല്ല അയവും നമ്മുടെ കരുത്ത്, സ്റ്റാമിന എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
നിരന്തരം യോഗ ചെയ്യുന്നതു മൂലം ബ്ലഡ് പ്രഷര്‍ കുറയുന്നു.
യോഗ ചെയുന്നതുനമ്മുടെ ശരീരത്തിലെ കൊളസ്‌ടോള്‍ ലെവല്‍ കുറയുന്നതിന് സഹായിക്കുന്നു.
ശ്വസനേന്ദ്രിയങ്ങളെ സംബദ്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകും.
ദിവസവും യോഗ ചെയുന്നത് മനസിനെ നിയന്ത്രിക്കുന്നതിനു സഹായിക്കും
യോഗ സ്വഭാവരൂപീകരണത്തിനും ഒരു പ്രധാനപങ്ക് വഹിക്കുന്നു.

Prof. John Kurakar



No comments: