Pages

Wednesday, June 22, 2016

20 SATELITES IN 26 MINUTES ISRO MAKES SPACE HISTORY

20 SATELITES IN 26 MINUTES ISRO

 MAKES SPACE HISTORY

ചരിത്രംകുറിച്ച് ഐഎസ്ആര്‍ഒ: ഒറ്റവിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചു

In one go, Indian Space Research Organisation (ISRO) on Wednesday launched 20 satellites. They include two student satellites from Indian universities and 17 of four foreign countries.A PSLV C-34 rocket lifted off at 9.25 a.m. from the Second Launch Pad in the Satish Dhawan Space Centre, and 16 minutes later placed a Cartosat-2 Series satellite about 505 km above the Earth's orbit. In the next 10 minutes, the remaining satellites were placed in the intended orbits.Soon after the launch, ISRO chairman A.S. Kiran Kumar said, "With this mission, we have launched the current generation Earth observation satellite along with 17 satellites from foreign countries." Satish Dhawan Space Centre Director P. Kunhikrishnan said it was a "major milestone" for ISRO to launch 20 satellites in a single mission.
Prime Minister Narendra Modi congratulated the space agency, describing the launch as an “monumental” accomplishment.“20 satellites in a go! @isro continues to break new barriers. Hearty congratulations to our scientists on the monumental accomplishment’, he said on Twitter.The 725.5 kg Cartosat-2 would be used for Earth observation. According to ISRO, the imagery sent by the satellite will be useful for cartographic applications, urban and rural applications, coastal land use and regulation and utility management like road networking.It may be recalled that ISRO, in 2008, launched 10 satellites in a single rocket. On April 28, 2008, PSLV-C9 launched a Remote Sensing satellite CARTOSAT-2A along with Indian Mini Satellite (IMS-1) and eight nanosatellites.In 2014, Russia launched 37 satellites in a single mission.
റ്റവിക്ഷേപണത്തിലൂടെ 1288 കിലോഗ്രാം ഭാരം വരുന്ന 20 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ച്‌ കൊണ്ട്‌ ഐഎസ്ആര്‍ഒ അപൂര്‍ണ്ണ നേട്ടം കൈവരിച്ചു. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും 727.5 കിലോഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ് ഉപഗ്രഹങ്ങളും മറ്റ് 19 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വിസി 34 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ച് ഉയര്‍ന്നത്. പിഎസ്എല്‍വിയുടെ 36-ാമത്തെ ദൗത്യമാണിത്.അമേരിക്ക, കാനഡ, ജര്‍മ്മനി, ഇന്‍ഡോനേഷ്യ എന്നി രാജ്യങ്ങളുടെയും രണ്ട് ഭാരതീയ സര്‍വ്വകലാശാലകളുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി സി.34കുതിച്ചുയര്‍ന്നത്. ആദ്യം കാര്‍ട്ടോസാറ്റും തുടര്‍ന്ന് രണ്ട് സര്‍വ്വകലാശാല ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. മൂന്നാമതായി ഇന്‍ഡോനേഷ്യയുടെ ലോപാന്‍, ജര്‍മ്മനിയുടെ ബിറോസ് എന്നീ ഉപഗ്രഹങ്ങള്‍ നാലാമതായി കാനഡയുടെഎം. 3 എം., സ്‌കൈസാറ്റ് ഉപഗ്രഹങ്ങളുംതുടങ്ങിയ 13 ഉപഗ്രഹങ്ങളുമാണ് ഭ്രമണപഥത്തിലെത്തിച്ചത്.
ഒരേ വിക്ഷേപണ വാഹനം ഉപയോഗിച്ച്‌ വിഭിന്നങ്ങളായ ഉപഗ്രഹങ്ങളില്‍ വ്യത്യസ്ഥ ഭ്രമണപഥങ്ങളില്‍എത്തിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണമാണ് നടന്നത്. കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒരു റോക്കറ്റ് ഉപയോഗിച്ച്‌ വിക്ഷേപിക്കുമ്പോള്‍ ചിലവില്‍ ഗണ്യമായ കുറവ് ഉണ്ടാകും. ഭൗമനിരീക്ഷണത്തിന് സഹായിക്കുന്ന ഭാരതത്തിന്റെ കാര്‍ട്ടോസാറ്റ് 2 ബിയാണ്‌ വിക്ഷേപിച്ചവയില്‍ പ്രമുഖ ഉപഗ്രഹം. ഗൂഗിള്‍ കമ്പിയുടെ ടെറാബെല്ലയുടെ സ്‌കൈസാറ്റ് 2-1 എന്ന ഉപഗ്രഹമാണ് മറ്റൊന്ന്. ഭൗമ ചിത്രങ്ങള്‍ എടുക്കുകയാണ് 110 കിലോഗ്രാം വരുന്ന ഈ ഉപകരണത്തിന്റെ ലക്ഷ്യം. ഭൗമ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഡോവ് ഉപഗ്രഹങ്ങളാണ് അമേരിക്കയുടെയായി വിക്ഷേപിച്ചത്. മൂന്ന്‌ യൂണിറ്റ് ക്യൂബ്‌സാറ്റുകളടങ്ങുന്ന 12 ഉപഗ്രഹങ്ങളാണിത്.
കാനഡയില്‍ നിര്‍മ്മിച്ച ഭൗമ നിരീക്ഷണത്തിനും ഹരിത ഗൃഹവാതകത്തിന്റെ സാന്ദ്രത നിരീക്ഷിക്കുന്നതിനും വേണ്ടിയുള്ള ജി.എച്ച്.ജി. സാറ്റ്, കാനഡയുടെതന്നെ മാരിടൈം മോണിറ്ററിംഗ്ആന്റ്‌ മെസേജിംഗ്‌ മൈക്രോസാറ്റലൈറ്റ് എന്ന എം.3എം. സാറ്റ്, ജര്‍മ്മനിയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ബെര്‍ലിന്‍ ഇന്‍ഫ്രാറെഡ്ഓപ്റ്റിക്കല്‍സിസ്റ്റം അഥവാ ബിറോസ്, പ്രകൃതിവിഭവങ്ങളുടെയും പരിസ്ഥിതിയുടെയും നിരീക്ഷണത്തിനുള്ള ഇന്‍ഡോനേഷ്യയുടെ ലാപ്പാന്‍ എ.3 തുടങ്ങിയവയാണ് മറ്റ് ഉപഗ്രഹങ്ങള്‍. ചെന്നൈയിലെ സത്യഭാമസര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച 1.5 കിലോഗ്രാം ഭാരമുള്ള സത്യഭാമസാറ്റ്, പൂനൈ കോളേജ്ഓഫ്എഞ്ചിനീയറിംഗിലെവിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച സ്വായം എന്നീ ഉപകരണങ്ങളും പിഎസ്എല്‍വി നിശ്ചിത ഭ്രമണപഥത്തിലെത്തിച്ചു.ഇത് ആദ്യമായിട്ടാണ് ഇത്രയും അധികം ഉപകരണങ്ങള്‍ ഭാരതം ഒറ്റത്തവണ ബഹിരാകാശത്ത് എത്തിക്കുന്നത്. ഇന്നത്തെ വിക്ഷേപണത്തോടെ പിഎസ്എല്‍വി മുഖേന വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെഎണ്ണം 113 ആയി. ഇവയില്‍ 39 എണ്ണം ഭരതം നിര്‍മ്മിച്ചതും 74 എണ്ണംവിദേശ നിര്‍മ്മിതവുമാണ്.
Prof. John Kurakar


No comments: