Pages

Tuesday, May 17, 2016

WORLD’S MOST DANGEROUS GARDEN IN ENGLAND

WORLD’S MOST DANGEROUS GARDEN IN ENGLAND
ഇംഗ്ലണ്ടിലെ വിഷചെടികൾ നിറഞ്ഞ ഉദ്യാനം

The Alnwick Garden is one of north England's most beautiful attractions, where acres of colorful plants invite visitors to wander through rows of fragrant roses, manicured topiaries and cascading fountains. But within Alnwick's boundaries, kept behind black iron gates, is a place where visitors are explicitly told not to stop and smell the flowers: the Poison Garden, home to 100 infamous killers. In 1995, Jane Percy became the Duchess of Northumberland, a county in northeastern England that stretches to the border with Scotland, after her husband's brother died unexpectedly. With the title came the Alnwick Castle, the traditional seat of the Duke of Northumberland (it also served as the setting for Hogwarts in the first two Harry Potter films). After the family took up residence in the castle, Percy's husband asked her to do something with the gardens, which at the time were a disused commercial forestry boasting nothing more than rows and rows of Christmas trees.

"I think he thought, 'That will keep her quiet, she’ll just plant a few roses and that’ll be it,'" the duchess says. But Percy did more than plant a few roses. In 1996, she hired Jacques Wirtz, a landscape architect who has worked with the Tuileries in Paris and the gardens of the French president's residence, to help reimagine the Alnwick Garden. Today, the gardens encompass 14 acres and attract over 600,000 visitors each year, making them one of North England's most popular tourist attractions."I realized I could do something really great if I had the right team,"says the duchess. But she knew she needed more than a good team—she needed something to set her project apart from the other gardens that dot the English countryside. "If you’re building something, especially a visitor attraction, it needs to be something really unique," she says. "One of the things I hate in this day and age is the standardization of everything. I thought, 'Let’s try and do something really different.'"
ഇംഗ്ലണ്ടിലെ നോര്ത്തമ്പര്ലാന്ഡില് ഒരു ഉദ്യാനമുണ്ട്. വിവിധ ചെടികളും പൂക്കളുമൊക്കെയായി കാഴ്ചയില് സാധാരണ പൂന്തോട്ടമാണെങ്കിലും ചില പ്രത്യേകതകള് ഇതിനുണ്ട്. നമ്മൾ ഭയപ്പെടേണ്ട ചില പ്രത്യേകതകള്. അത് കൊണ്ട് തന്നെ ഈ ഉദ്യാനത്തിലെ ചെടികള് പലതും കൂടിനുള്ളില് അടക്കപ്പെട്ട നിലയിലാണ്. കാരണം വേറൊന്നുമല്ല. ഈ ഉദ്യാനത്തിന് ആളുകളെ കൊല്ലാനുള്ള ശേഷിയുണ്ട്.
പ്രഭ്വിയായ ജേന് പെഴ്സിയാണ് ഈ ഉദ്യാനത്തിന്റെ നിര്മ്മാണത്തിന് പിന്നില്. പ്രഭ്വിയുടെ കൊട്ടാരമായ ആല്ന്വികിന്റെ വളപ്പിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.  1995ലാണ് ഈ ഉദ്യാനം സ്ഥാപിക്കപ്പെട്ടത്. തന്റെ കൊട്ടാരത്തിനു മാറ്റു കൂട്ടാന് ഒരു ഉദ്യാനം വേണമെന്ന ജേന് പേഴ്സിൻറെ ആഗ്രഹമാണ് പൂന്തോട്ടം എന്ന ആശയത്തിലേക്ക് നയിച്ചത്. പച്ച മരുന്നുകള് കൊണ്ട് നിറഞ്ഞ ഒരു ഉദ്യാനമായിരുന്നു പ്രഭ്വി മനസ്സില് കണ്ടത്. എന്നാല് ഇറ്റലിയിലെ ഒരു പ്രഭുകുടുംബത്തലേക്കുള്ള സന്ദര്ശനം ഈ പദ്ധതിയെ അട്ടി മറിച്ചു. അവര് വളര്ത്തുന്ന ചില വിഷച്ചെടികള് കണ്ടതോടെ ജേന് പെഴ്സി തന്റെ ഉദ്യാവും വിഷച്ചെടികൾ നിറഞ്ഞതാവണം എന്നു തീരുമാനിച്ചു.

തുടര്ച്ചയായി ശ്വസിച്ചാല്, ഒരിലയോ കായോ കഴിച്ചാല് മരണം വരെ സംഭവിക്കാവുന്നതാണ് ഇന്ന് ഉദ്യാനത്തിലുള്ള ചെടികളെല്ലാം. അത് കൊണ്ട് തന്നെ സന്ദര്ശകരെ ശക്തമായ മുന്നറിയിപ്പ് നല്കിയാണ് അകത്തേക്ക് വിടുന്നത്. അതീവ അപകടകാരികളായ സസ്യങ്ങളെ കൂട്ടിനകത്താണ് സൂക്ഷിക്കുന്നത്. വിഷച്ചെടികള് മാത്രമല്ല കഞ്ചാവും കറുപ്പും ഉള്പ്പടെയുള്ള മയക്ക് മരുന്നുകളും ഈ തോട്ടത്തിലുണ്ട്. വരുന്ന സന്ദര്ശകരില് പലരും മുന്നറിയിപ്പുകള് അവഗണിച്ച് ചെടികളുമായി അടുത്ത് ഇടപഴകാറുണ്ട്. ഇത്തരം ശ്രമങ്ങളാണ് ഉദ്യാനത്തോട് ചേര്ന്ന് പുതിയ ഡിസ്പന്സറി ആരംഭിക്കാൻ കാരണം. ഉദ്യാനത്തിന്റെ ഓര്മ്മക്കായി ഇലയും മറ്റും കൊണ്ടു പോകുന്നവര്ക്കും അക്കിടി പറ്റിയിട്ടുണ്ട്. അടച്ചിട്ട എസി വണ്ടിയില്... യാത്ര ചെയ്തവര് യാത്രക്കിടെ മയങ്ങിപ്പോയ കഥകള് പലതാണ്. എന്തായാലും ഈ അപൂർവ ഉദ്യാനം ഒരു സംഭവം തന്നെയാണ... പക്ഷേ ജീവൻ കയ്യിലെടുത്തു വേണം ഈ പൂന്തോട്ടം കാണേണ്ടത് എന്നു മാത്രം.

Prof. John Kurakar

No comments: