Pages

Wednesday, May 18, 2016

PUNE-BASED SOFTWARE ENGINEER, YOUNGEST SINGLE MAN ADITYA TIWARI ADOPTS A CHILD

PUNE-BASED SOFTWARE ENGINEER, YOUNGEST SINGLE MAN ADITYA TIWARI ADOPTS A CHILD
മാതാപിതാക്കള് ഉപേക്ഷിച്ച ഓട്ടിസം ബാധിച്ച പിഞ്ചുകുഞ്ഞിന്അച്ഛനും അമ്മയുമായി ആദിത്യ എന്ന യുവ എഞ്ചിനീയര്

Pune-based software engineer Aditya Tiwari has never experienced love at first sight would be wrong. But it’s not your stereotypical love story either.“I fell in love when Binney first held my finger and wouldn’t let go,” says Tiwari, a 28-year-old employee of Barclays, who recently became the youngest single man in India to adopt a child.Now one year, nine months old, the child was abandoned by his parents from Bhopal because he suffers from Down’s syndrome and has a hole in his heart. Tiwari first spotted Binney at an orphanage of the Missionaries of Charity in Indore. “I had gone to gift a few things to the children there on my father’s birthday in September 2014. There were a lot of kids there but Binney caught my eye because he was lying on a cot, away from all the revelry. When I went to play with him, he stuck to me and I felt an instant affection. At that time, though, I hadn’t given a thought to adopting him,” says Tiwari, who was born and brought up in Indore.
A month later, Tiwari visited the orphanage again. Binney’s face had been haunting him for many days. He found that while many other children had been adopted, no family was willing to take Binney. “I decided that Binney would be my son. I had always wanted to adopt a child since I read about Sushmita Sen’s single parent adoption. So, I thought why not?” he says.
But the road ahead was strewn with obstacles. First, his parents objected, asking him to get married first. Then the orphanage authorities told him they could not let an unmarried man adopt — the Missionaries of Charity are against single-parent adoptions. For many months, Tiwari kept visiting the orphanage, trying to convince the sisters. By December, the child had been moved to another Bhopal orphanage run by the Missionaries of Charity.
In March, Tiwari was told that the child was now in Delhi. “A week later, I found out that Binney was still in Bhopal and they were planning to put him up for foreign adoption. I contacted the women and child welfare (WCD) department and sent some 100 mails to Maneka Gandhi. I complained to Prime Minister’s Office too. Gandhi spoke to me over the phone and said she was asking the Central Adoption Resource Authority (CARA) to work with the Bhopal Child Welfare Committee and resolve this matter. After my complaint, Binney was ordered to be moved to Matruchaya, another adoption agency in Bhopal,” said Tiwari. Even there, he found officials bewildered by his insistence on adopting a child when he was single, and a man.
But it was in August that the tide turned. Till then the CARA guidelines demanded that one had to be 30 years of age to adopt a child. It was revised last year to 25 years. Tiwari was now eligible to adopt Binney. “I finished all formalities within 15 days and by month end, Manekaji visited the orphanage to see Binney, where she instructed that he should be handed over to me immediately. But alas, the authorities at Matruchaya remained reluctant. They first tried to convince me to adopt another child, then scared my parents by saying no girl would marry me and when all failed, kept delaying the adoption process. Once again, I petitioned the PMO and WCD. The central government sent a notice to the state government and finally due to mounting pressure, in December 2015, I got a mail asking me to take Binney home between January 1 to 8,” he says.
The worst behind him now, Tiwari is home with his son, who has a new name (Avnish Tiwari), and parents who now can’t get enough of their new grandson.The exacting routine of an infant’s life is slowly starting to kick in — from making formula to changing diapers to regular feeds and evening playtime, besides attending to a continuous stream of relatives. “I took him to a pediatrician who said we might not require an immediate surgery for the hole in his heart. As far as Down’s syndrome goes, I have read up about it it and consulted doctors. I know my son’s mental growth will be slow but unlike his biological parents, I won’t give up. The doctor says if Binney is around children, it will be better for him. Thankfully, there is a daycare in the office building, where I plan to keep him. I also get adoption leave for 150 days. But so far, there hasn’t been a need. He has fit right into my schedule,” he says.

ആദിത്യ തിവാരി എന്ന 28 കാരനായ യുവാവ് ഒരേസമയം അച്ഛനും അമ്മയുമാണ്, ജന്മനാ കുഞ്ഞിന് വൈകല്യമാണെന്നറിഞ്ഞപ്പോള് മാതാപിതാക്കള് കുഞ്ഞിനെ  ഉപേക്ഷിക്കുകയായിരുന്നു, എന്നാല് അവന് ആവോളം സ്നേഹവും കരുതലും നല്കാന് ആദിത്യ എത്തി, ഒരു നിയോഗം പോലെ, അവിയുടെ അച്ഛനു അമ്മയുമായി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ, ആദ്യ സിംഗിള് പാരെന്റ് ആയിമാറിയിരിക്കുകയാണ് ആദിത്യ തിവാരി.ഇന്ഡോര് സ്വദേശിയായ ആദിത്യ തിവാരി എഞ്ചിനീയരാണ്. ഇന്ന് ആദിത്യ ജീവിക്കുന്നത് തന്നെ കുഞ്ഞു അവിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാനാണ്. ഈ യുവാവിന്റെ എല്ലാമെല്ലാമാണ് അവി. യാതൊരു കുറവും വരുത്താതെ, അവിയെ പോന്നു പോലെ നോക്കുന്നുണ്ട് ആദിത്യയും അമ്മയും അച്ഛനും അടങ്ങുന്ന കുടുംബം. ഇക്കഴിഞ്ഞ ജനുവരിയിലാണ് അവി ആദിത്യയുടെ സ്വന്തമാകുന്നത്.
ആദിത്യ അവിയെ കാണുന്നത് വാര്ത്തയിലൂടെയാണ്. മാതാപിതാക്കള് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ കഥ ഭോപ്പാലില് വാര്ത്തയായി. ഹൃദയത്തിന് ദ്വാരവുമായി ജനിച്ച കുഞ്ഞിന് ഡൗണ് സിന്ഡ്രോം കൂടി ഉണ്ട് എന്ന് മനസിലായപ്പോള്, അവിയുടെ യഥാര്ഥ അച്ഛനും അമ്മയും കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെയാണ് ആദിത്യ കുഞ്ഞിനെ കുറിച്ച് ആദ്യമായി അറിയുന്നത്.
2014 സെപ്റ്റംബറില് തന്റെ അച്ഛന്റെ പിറന്നാള് ദിനത്തില് മധുരം പങ്കുവയ്ക്കാനായി ഇന്ഡോറിലെ ഒരു അനാഥാലയത്തില് ചെന്നപ്പോഴാണ് ആദിത്യ ആദ്യമായി അവിയെ കാണുന്നത്. അനാഥാലയത്തിലെ അധികൃതര് പറഞ്ഞ കാര്യങ്ങളിലൂടെ ആദിത്യ കുഞ്ഞിനെ കൂടുതലായി അറിഞ്ഞു. വീണ്ടും വീണ്ടും ആ കുഞ്ഞിന്റെ ഓമനത്തമുള്ള മുഖം ആദിയെ അസ്വസ്ഥനാക്കാന് തുടങ്ങി. അനാഥാലയത്തില് കുഞ്ഞിന്റെ സ്പോന്സര് കുപ്പായം അണിഞ്ഞു കഴിയുന്നതിലും നല്ലത്, കുഞ്ഞിനെ തന്റെ ജീവിതത്തിലേക്ക് കൂട്ടുന്നതാണ് എന്ന് ആദിത്യക്ക് തോന്നി. കാരണം, ഡൌണ് സിന്ഡ്രോമിനോപ്പം ഹൃദയത്തിന് ദ്വാരം കൂടിയുള്ളതിനാല്, കുട്ടിക്ക് പ്രത്യേക പരിചരണം ആവശ്യമായിരുന്നു. എന്നാല്, വിവാഹിതനല്ലാത്ത ഒരു വ്യക്തിക്ക് കുഞ്ഞിനെ എളുപ്പത്തില് ദത്തെടുക്കാന് മാത്രം സുതാര്യമല്ലായിരുന്നു ഇന്ത്യയിലെ നിയമങ്ങള്.
അന്ന് ആറു മാസം പ്രായമുള്ള ബിന്നിയെ (അവിയുടെ പഴയ പേര്) ദത്തെടുക്കാന് ആദിത്യ ശ്രമങ്ങള് ആരംഭിക്കുന്നത്. ജനിതക വൈകല്യങ്ങള്ക്കു പുറമേ ഹൃദയത്തിന് ദ്വാരം കൂടിയുള്ള കുട്ടിയെ ദത്തെടുക്കുന്നതിന് ആദ്യം തടസമായത് ആദിത്യയുടെ പ്രായം തന്നെയാണ്. ഒടുവില് 30 വയസില് താഴെയുള്ള അവിവാഹിതര്ക്ക് കുട്ടികളെ ദത്തു നല്കാന് ഇന്ത്യയിലെ നിയമം അനുവദിക്കുന്നില്ല. എന്നാല്, കഴിഞ്ഞ ഓഗസ്റ്റില് പ്രായപരിധി 25 വയസായി കുറച്ചതിനെ തുടര്ന്നാണ് ആദിത്യ അവിയെ സ്വന്തമാക്കാനുള്ള നടപടികളിലേക്ക് കാര്യമായി കടന്നത്. കുട്ടികള്ക്കു വേണ്ടി പ്രവര്ത്തിക്കുന്ന ഭോപ്പാല് ആസ്ഥാനമായ മട്രാച്ഛായ എന്ന ശിശു സംരക്ഷണ കേന്ദ്രത്തില് നിന്നാണ് ബിന്നിയെ ദത്തെടുത്തത്. കൈക്കുഞ്ഞിനെ രക്ഷിക്കാനുള്ള മകന്റെ ശ്രമങ്ങള്ക്ക് പൂര്ണ്ണ പിന്തുണയുമായി ആദിത്യയുടെ അച്ഛനും അമ്മയുമുണ്ടായിരുന്നു. എന്നിട്ടും സമൂഹത്തിന്റെ പല തലങ്ങളില് നിന്നും ആദിത്യക്ക് വിമര്ശനങ്ങള് നേരിടേണ്ടി വന്നു. എന്നാല് അത് കൊണ്ടൊന്നും പിന്തിരിയാന് ആദിത്യ ഒരുക്കമായിരുന്നില്ല.
ഒടുവില് കഴിഞ്ഞ ഓഗസ്റ്റ് 27 ന് മട്രാച്ഛായ സന്ദര്ശിച്ച കേന്ദ്രമന്ത്രി മേനക ഗാന്ധി കാര്യങ്ങള് അറിഞ്ഞ് പ്രശ്നത്തില് ഇടപെട്ടു. നടപടികള് ലഘൂകരിച്ച്, ഇക്കഴിഞ്ഞ ജനുവരിയില് ആദിത്യ ബിന്നിയെ സ്വന്തമാക്കി. അതിനുശേഷം, അവനിഷ് എന്ന പേരും നല്കി തിവാരി കുടുംബത്തിലെ അംഗമാക്കി.
ഇന്ന് ആദിത്യയും അവിയും സന്തുഷ്ടരാണ്. ഒരു രീതിയില് പറഞ്ഞാല് ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ അച്ഛനും മകനും ഇവരാണെന്ന് പറയാം. രക്തബന്ധത്തിനും അപ്പുറത്താണ് സ്നേഹബന്ധമെന്ന് തെളിയിക്കുകയാണ് ഇരുവരും.
അവി ജീവിതത്തിലേക്ക് വന്നതോടെ കൂടുതല് ഉത്തരവാദിത്വങ്ങളും കൂടുതല് സന്തോഷവും വന്നു എന്നാണ് ആദിത്യ പറയുന്നു. കുഞ്ഞിനെ ദത്തെടുത്ത ശേഷ ലഭിച്ച 150 ദിവസത്തെ അഡോപ്ഷന് ലീവ് കുഞ്ഞ് ആവിക്കൊപ്പം ശരിക്കും ആസ്വദിക്കുന്നുണ്ട് ആദിത്യ. ലീവ് തീര്ന്ന് ജോലിയില് പ്രവേശിക്കേണ്ടി വരുമ്പോഴും അവിയുടെ കാര്യത്തില് ആദിത്യക്ക് വലിയ ആവലാതികള് ഒന്നുമില്ല. കാരണം, അവി ഇതിനോടകം തന്റെ വീടിന്റെ ഭാഗമായി കഴിഞ്ഞു. ആദിത്യയുടെ മാതാപിതാക്കളുമായി അവി നന്നായി ഇണങ്ങിക്കഴിഞ്ഞു. ഇപ്പോള് സമപ്രായത്തിലുള്ള ഏതൊരു കുട്ടിയേയും പോലെ അവി തന്റെ ജീവിതത്തിലേക്ക് കടന്നു കഴിഞ്ഞു. അവിയുടെ ചികിത്സ ഒരു വശത്തുകൂടി നല്ലരീതിയില് പോകുന്നു.ഓട്ടിസത്തിന്റെ പേരില് മകനെ ഉപേക്ഷിച്ച അച്ഛനമ്മമാര് അറിയുക, അവന് ഹാപ്പിയാണ് സ്നേഹിക്കാനറിയുന്ന ആദിത്യ എന്ന അച്ഛനൊപ്പം.

Prof. John Kurakar



No comments: