Pages

Friday, May 20, 2016

PINARAYI VIJAYAN TO BE NEXT CHIEF MINISTER OF KERALA

PINARAYI VIJAYAN TO BE NEXT CHIEF MINISTER OF KERALA
ശ്രി .പിണറായി വിജയൻ  തന്നെ മുഖ്യമന്ത്രി


CPM polit bureau member Pinarayi Vijayan will be the next chief minister of Kerala.The decision to nominate 72-year-old Vijayan was taken at the state secretariat which met at AKG Bhavan, the CPM headquarters, here on Friday morning, party sources said.A formal announcement is expected by 4pm on Friday after the state committee most likely ratifies the decision.
93-year-old CPI(M) veteran V S Achutanandan, who was also in the race for the post, was called to the state secretariat and informed about the decision. He soon left for his Cantontment house.The CPM secretariat and party's Kerala committee met here on Friday in the presence of general secretary Sitaram Yechury to decide the chief ministerial candidate after LDF romped home in the assembly polls.The state secretariat unanimously decided to make Vijayan the next CM and report it to the state committee. It will ratify the decision, party sources said.
കനൽവഴികൾ താണ്ടി കാർക്കശ്യവും കരുത്തും നിശ്ചയദാർഢ്യമുള്ള  കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് ഗ്രാമത്തിൽ നിന്നും വന്ന ശ്രി . പിണറായി വിജയനാണ്  കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി.. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പിണറായിയെ മുഖ്യമന്ത്രിയാക്കാന് തീരുമാനിച്ചത്. ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്ന്ന നേതാവ് പ്രകാശ് കാരാട്ടും സെക്രട്ടേറിയറ്റ് യോഗത്തില് പങ്കെടുത്തു. പിണറായി തന്നെയാണ് മുഖ്യമന്ത്രി എന്ന തീരുമാനം സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് വിളിച്ചുവരുത്തി വി.എസ്സിനെ അറിയിച്ചു.തിരഞ്ഞെടുപ്പില് മത്സരിച്ച ഏക പൊളിറ്റ് ബ്യൂറോ അംഗവും പിണറായി വിജയന് മാത്രമായിരുന്നു. 

സി.പി.എമ്മിന്റെ സംഘടനാരീതി അനുസരിച്ച് പി.ബി അംഗമാണ് സാധാരണ മുഖ്യമന്ത്രിപദത്തിലേക്ക് വരുക. ഇത്തവണ ആ പതിവ് പിണറായിലേക്ക് എത്തി. ചടയന് ഗോവിന്ദന്റെ നിര്യാണത്തെ തുടര്ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട പിണറായി നീണ്ട പതിനഞ്ച് വര്ഷത്തിന് ശേഷമാണ് ഇത്തവണ പാർലമെൻറി  രംഗത്തേക്ക്  തിരിച്ചെത്തിയത്. കണ്ണൂര് ജില്ലയിലെ ധര്മ്മടം മണ്ഡലത്തില് നിന്ന് 36,905 വോട്ടിന്റെ വന്ഭൂരിപക്ഷത്തിലാണ് പിണറായി ഇത്തവണ വിജയിച്ചത്. പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നുമുള്ള ആക്രമണങ്ങളെ ഒരുപോലെ പ്രതിരോധിച്ചാണ് പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്കെത്തുന്നത്. കർക്കശക്കാരനെന്നു എല്ലാവരും പറയുമ്പോഴും തന്റെ ശരികളാണ് ശരികളെന്ന നിലപാടും ആത്മവിശ്വാസവുമാണ് പിണറായി വിജയനെന്ന വ്യക്തിയെ മുന്നോട്ടു നയിച്ചത്. മികച്ച വൈദ്യുത മന്ത്രി, നേതൃഗുണമുള്ള പാർട്ടി സെക്രട്ടറി തുടങ്ങിയ വിശേഷണങ്ങൾ വിജയന് സ്വന്തമാണ്ചെത്തു തൊഴിലാളി മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായ വിജയന്റെ പ്രാഥമിക വിദ്യാഭ്യാസം ചേരിക്കൽ ബേസിക് എൽപി സ്കൂളിലും ആർസി അമല ബേസിക് യുപി സ്കൂളിലുമായിരുന്നു. ഗാന്ധിയൻ തത്വങ്ങളെ അടിസ്ഥാനമാക്കിയ ബേസിക് സ്കൂളുകൾ അന്നേ വിജയനിലെ കമ്യൂണിസ്റ്റിനെ രൂപപ്പെടുത്തിയിരിക്കണം. 1961ൽ പെരളശ്ശേരി ഹൈസ്കൂളിൽ നിന്നു പതിനൊന്നാം ക്ലാസ് മികച്ച നിലയിൽ പാസായെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടു കാരണം കോളജിൽ ചേരാൻ കഴിഞ്ഞില്ല. ഒരു വർഷത്തിനു ശേഷമാണു ബ്രണ്ണൻ കോളജിൽ ചേർന്നത്. അക്കൊല്ലം നെയ്ത്തു ജോലി ചെയ്ത് കോളജ് പഠനത്തിനു പണമുണ്ടാക്കി

തന്റെ നിലപാട് ശരിയോ തെറ്റോ ആകട്ടെ, തനിക്കൊരു നിലപാട് ഉണ്ട് എന്നതും എടുത്ത നിലപാടില് ഉറച്ചു നില്ക്കുന്നു എന്നതുമാണ് പിണറായിയുടെ വ്യക്തിത്വം.. പ്രവര്ത്തനത്തിലും വാക്കിലും വിട്ടുവീഴ്ചയില്ലാത്ത നേതാവ്, വിവാദങ്ങളോട് സമരസപ്പെടാത്ത ഉറച്ചനിലപാടുകളുള്ള വ്യക്തിത്വം, പിണറായി വിജയന് എന്ന പേരിന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്ട്ടിക്ക് മറുചോദ്യമില്ല, മറുവാക്കില്ല. വിവാദങ്ങളിലും പ്രതിസന്ധിയിലും വിഭാഗിയതയിലും ആടിയുലഞ്ഞ സമയത്ത് നിലപാടുകളില് ഉറച്ച് നിന്ന് പാര്ട്ടിയെ പിളര്പ്പില് നിന്ന് തടഞ്ഞ നേതൃത്വമായിരുന്നു പിണറായി വിജയന്റേത്. ഇത്തവണ തിരഞ്ഞെടുപ്പിന് മുന്പ് വ്യക്തമായ നേതൃത്വത്തെ പ്രഖ്യാപിച്ചിരുന്നില്ല എങ്കിലും പിണറായി എന്ന സൂര്യനെ ചുറ്റിപ്പറ്റിത്തന്നെയാണ് ഇത്തവണ ഇടത് പക്ഷം തിരഞ്ഞടുപ്പിനെ നേരിട്ടത്. അതുകൊണ്ട് തന്നെ പിണറായി തന്നെ അധികാരത്തിലെത്തണം എന്നാണ് കടുത്ത പാര്ട്ടി അനുഭാവികളും ആഗ്രഹിച്ചത്.
വിദ്യാര്ത്ഥി യുവജന സംഘടനാ പ്രവര്ത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തിയ വിജയന്  അതുകൊണ്ട് തന്നെ വിട്ടുവീഴ്ചയില്ലാത്ത നേതാവ് തന്നെയാണ്. കേരളത്തില് ഇത്രയധികം മാധ്യമ വിചാരണകള്ക്ക് വിധേയനാക്കപ്പെട്ട, രാഷ്ട്രീയ എതിരാളികളാല് വേട്ടയാടപ്പെട്ട മറ്റൊരു കമ്മ്യൂണിസ്റ്റ്കാരനുണ്ടായിട്ടില്ല എന്ന് വേണമെങ്കില് പറയാം. ഒരു നേതാവിന്റെ കൗശലങ്ങളും എതിരാളിയോടുപോലും സന്ധിചെയ്യുന്ന രാഷ്ട്രീയ പ്രായോഗികതകളും വശമില്ലാത്തത് കൊണ്ടാവും ഇത്രയധികം എതിര്പ്പുകളെ പിണറായിക്ക് നേരിടേണ്ടിവന്നത്.
തന്റെ നിലപാട് ശരിയോ തെറ്റോ ആകട്ടെ, തനിക്കൊരു നിലപാട് ഉണ്ട് എന്നതും എടുത്ത നിലപാടില് ഉറച്ചു നില്ക്കുന്നു എന്നതുമാണ് പിണറായിയുടെ വ്യക്തിത്വം. അതുകൊണ്ട്് തന്നെ എസ്.എന്.സി. ലാവ്ലിന്, വെടിയുണ്ട വിവാദം, മകന്റെ ബര്മിങ്ഹാമിലെ പഠനം, പിണറായിയുടെ വീട് തുടങ്ങി നിരവധി വിവാദങ്ങള് വേട്ടയാടിയപ്പോഴും കനപ്പിച്ച മുഖവുമായി ഇതൊന്നും ശ്രദ്ധിക്കാതെ പിണറായി പാര്ട്ടിയുടെ അടിത്തറ ശക്തമാക്കുന്നതില് മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു. നിലപാടുകളില് ഉറച്ചു നിന്നതുകൊണ്ടാണ് അധികാരത്തില് നിന്ന് ഇടതിന് പുറത്ത് പോകേണ്ടി വന്നപ്പോഴും സംഘടന കരുത്തുറ്റതായി നിന്നത്. പാര്ട്ടി നിലപാടുകളിലെ കാര്ക്കശ്യമാകാം സാധാരണഗതിയില് പിണറായി കാണുന്നത് ചിരിക്കാത്ത മുഖഭാവവുമായായിരിക്കും.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇടത് പക്ഷത്തിനെ വലിയ തോല്വിയില് നിന്ന് കരകയറ്റിയത് പിണറായി വിജയന് എന്ന കര്ക്കശനായ നേതാവ് സി.പി.എമ്മിന് ഉണ്ടായിരുന്നതുകൊണ്ടാണ്. എണ്ണയിട്ട യന്ത്രം പോലെ പാര്ട്ടി സംവിധാനത്തെ പിണറായി ചലിപ്പിച്ചിച്ചില്ലായിരുന്നു എങ്കില് വലിയ തോല്വി ഇടതിന് നേരിടേണ്ടതായി വരുമായിരുന്നു. അതേ പാര്ട്ടി സംവിധാനത്തെ പതിനാലാം നിയമസഭയിലേക്ക് ഒരുക്കാനായി സി.പി.എമ്മിന് മറ്റാരെയും ഏല്പ്പിക്കാനുണ്ടായിരുന്നില്ല. പിണറായി അല്ലാതെ. വി.എസ്സും മത്സരിച്ചെങ്കിലും പിണറായി മുഖ്യമന്ത്രിയാകും എന്ന് തന്നെ ഏവരും പ്രതീക്ഷിച്ചിരുന്നു.അടിയന്തരാവസ്ഥക്കാലത്തു പതിനെട്ടുമാസം കണ്ണൂര് സെന്ട്രല്ജയിലില് രാഷ്ട്രീയ തടവുകാരനായിരുന്ന പിണറായിക്ക് വീറും വാശിയും പൊരുതാനുള്ള കരുത്തും കിട്ടിയത് കുട്ടിക്കാലത്ത് തന്നെ പോറ്റി വളര്ത്തിയ, നെയ്ത്ത് തൊഴിലാളിയായ ജ്യേഷ്ഠന് കുമാരന്റെ ഹൃദയത്തില് നിന്നും പ്രവൃത്തിയില് നിന്നുമാണ്. 1967ല് സ്റ്റുഡന്റ്സ് ഫെഡറേഷന് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ കാലത്ത് കലുഷിതമായ തലശ്ശേരിയില് സി.പി.ഐ (എം) മണ്ഡലം സെക്രട്ടറിയാവാന് നിയോഗിക്കപ്പെട്ടത് വെറും ഇരുപത്തിമൂന്നാം വയസ്സില്. 1970ല് ഇരുപത്താറാം വയസ്സില് നിയമസഭാംഗമായ പിണറായി വിജയന് അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയില് മൂന്നാം മുറ ഉള്പ്പടെയുള്ള മര്ദ്ദനങ്ങള്ക്ക് വിധേയനാക്കപ്പെട്ടു.
പിണറായി വിജയൻ പത്തനാപുരം

 
ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ
ക്രൂരമര്ദ്ദനത്തിന്റെ ബാക്കിപത്രമായ ചോരപുരണ്ട ഷര്ട്ട് ഉയര്ത്തിപ്പിടിച്ചാണ് പിണറായി പിന്നീട് നിയമസഭാ സമ്മേളനത്തില് പ്രസംഗിച്ചത്. ആഭ്യന്തരമന്ത്രി കെ കരുണാകരനെ പ്രതിക്കൂട്ടില് നിര്ത്തിയ ആ പ്രസംഗം നിയമസഭാ രേഖകളിലെ തിളങ്ങുന്ന അധ്യായമാണ്. നിയമസഭാ സാമാജികനെന്ന നിലയിലും മികച്ച പ്രവര്ത്തനമാണ് കാഴ്ചവെച്ചത്. ഇരുപത്തിനാലാം വയസ്സില് സി.പി.എം കണ്ണൂര് ജില്ലാ കമ്മിറ്റിയിലും ഇരുപത്തെട്ടാം വയസ്സില് ജില്ലാ സെക്രട്ടറിയേറ്റിലുമെത്തിയ പിണറായി 1970ലും 1977ലും 1991ലും 1996ലുമായി നാലുതവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1996ല് കേരളത്തിന്റെ സഹകരണ - വൈദ്യുതി മന്ത്രിയായ കാലത്താണ് വിവാദമായ ലാവലിന് വിഷയം ഉയര്ന്ന് വന്നത്. പിന്നീട് അധികാര രാഷ്ട്രീയത്തില് നിന്ന് അകന്ന് നിന്ന് പിണറായി പാര്ട്ടി സംവിധാനത്തിന്റെ വ്യാപനത്തില് ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാലിന്ന് വിവാദങ്ങളുടെ അഗ്നിയില് നിന്ന് ഫിനിക്സ് പക്ഷിയേപ്പോലെ പറന്നുയരുന്ന പിണറായിയേയാണ് നമുക്ക് കാണാനാകുന്നത്. പിണറായി പാര്ട്ടി സെക്രട്ടറിയായിരുന്നില്ലെങ്കില് പാര്ട്ടി പിളരുമായിരുന്നെന്നു വിശ്വസിക്കുന്ന പാര്ട്ടിക്കാര് ഏറെയുണ്ട്. മറ്റൊന്നുംകൊണ്ടല്ല, ആള്ക്കൂട്ടത്തില് കടന്ന് അവരുടെ നേതാവായല്ല പിണറായി വന്നത് എന്നതുകൊണ്ട് തന്നെ. ആള്ക്കൂട്ടത്തിന്റെ മന:ശാസ്ത്രം ഉള്ക്കൊണ്ടോ, ജനപ്രിയതയുടെ സൂത്രവാക്യങ്ങളിലൂടെയോ അല്ല, മറിച്ച് നിലപാടുകളില് ഉറച്ചു നിന്ന് പൊരുതാമെന്നുള്ള ആത്മവിശ്വാസത്തോടെയാണ് ജനഹൃദയങ്ങളിലേക്ക് പിണറായി എന്ന പേര് എഴുതി ചേര്ത്തത്. അത് ഇന്നോ ഇന്നലെയോ ഉണ്ടാക്കിയെടുത്തതല്ല. മറിച്ച് കാലങ്ങളായുള്ള പ്രവര്ത്തനത്തിന്റെ ഫലമായുണ്ടായതാണ്.

കേരളത്തിന്റെ മാറ്റത്തിനായി നിരവധി കര്മ്മപദ്ധതികള് നിശ്ചയിച്ചുറച്ചിച്ചാണ് പിണറായി ഇത്തവണ തിരഞ്ഞെടുപ്പ് ഗോദായിലിറങ്ങിയത്. എല്.ഡി.എഫ്് പ്രകടന പത്രികയില് സമൂലം ഒരു പിണറായി ടച്ച് കാണാം. വൈദ്യുതി, ഭക്ഷണം, പാര്പ്പിടം, തൊഴില്, വികസനം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങളില് പിണറായിയുടെ നിലപാടുകള് തീരുമാനിച്ചുറപ്പിച്ചവയാണ്. പിണറായി വിജയന്റേത് ഒരു പുഞ്ചിരി പോലും വിടരാത്ത മുഖമെന്നാണ് എതിരാളികള് ആരോപിക്കുന്നത്. പുഞ്ചിരിയല്ല കേരളത്തെ മുന്നോട്ട് നയിക്കാനും ഉറച്ച തീരുമാനമെടുക്കാനുമുള്ള ആര്ജവമാണ് ഒരു മുഖ്യമന്ത്രി വേണ്ടത്. അതാണ് പിണറായിയുടെ കൈമുതല്.  എല്.ഡി.എഫ് മുന്നോട്ടുവച്ച എല്ലാം ശരിയാകുന്ന നല്ല നാളേക്കായി. കേരളം കാത്തിരിക്കയാണ് .

Prof. John Kurakar

No comments: