Pages

Tuesday, May 17, 2016

MANMOHAN SINGH (മൻമോഹൻ സിംഗ് .)

മൻമോഹൻ സിംഗ് .
കുറവുകളുണ്ടായിരുന്നു. കുറവുകളില്ലാത്ത ഒരു ഭരണാധികാരി ഇന്ത്യയിൽ എന്നല്ല, ലോകത്ത് തന്നെ ഉണ്ടോ .എങ്കിലും, തൻറെ 10 വർഷത്തെ ഭരണ കാലത്തിനിടെ ഒരിക്കൽ പോലും സിംഗ് രാജ്യത്തെ ജനതയെ പരിഹസിച്ചിട്ടില്ല.
അവരുടെആത്മാഭിമാനത്തെചോദ്യംചെയ്തിട്ടില്ല.വിവരാവകാശ നിയമം മുതൽ ഭൂമി ഏറ്റെടുക്കൽ നിയമം വരെയുള്ള ഗുണകരമായ നിരവധി വിപ്ലവകരമായ തീരുമാനങ്ങൾ രാജ്യത്ത് നടപ്പിലാക്കിയപ്പോൾ പോലും ഒരിക്കൽ പോലും അഹങ്കാരം നിറഞ്ഞ ഒരു വാക്ക് പോലും അദ്ദേഹത്തിൽ നിന്ന് രാജ്യ നിവാസികൾ കേട്ടിട്ടില്ല.
10 വർഷത്തിനിടെ ഒരിക്കൽ പോലും വമ്പത്തരവും വങ്കത്തരവും അദ്ദേഹത്തിൽ നിന്നും ജനതക്ക് സഹിക്കേണ്ടി വന്നില്ല.സ്വയം മേനി പറഞ്ഞ് രാജ്യാന്തര ഉലാത്തലുകൾ നടത്തിയില്ല. ചെന്ന് കയറിയ ഒരു രാജ്യത്ത് നിന്നും അദ്ദേഹത്തിൻറെ പേരിൽ ഒരു ട്രോള്ലും ഇറങ്ങിയില്ല.അദ്ദേഹം തിരഞ്ഞെടുത്ത ജനാധിപത്യ സർക്കാരുകളെ മറിച്ചിടാൻ സമയം ചിലവഴിച്ചില്ല.രാജ്യ കാര്യങ്ങളിൽ ശ്രദ്ധിക്കാതെ ചെറു തിരഞ്ഞെടുപ്പുകളിൽ ടെന്റ്റ് കെട്ടി രാപ്പാർത്തില്ല.
സാമ്പത്തിക മാന്ദ്യത്തിൽ ലോകം ഉലഞ്ഞപ്പോൾ അങ്ങിനെയൊന്ന് കേൾക്കുക പോലും ചെയ്യാതെ അദ്ദേഹം രാജ്യത്തെ രക്ഷിച്ചു നിർത്തുന്നത് കണ്ട് വമ്പൻ സാമ്പത്തിക രാജ്യങ്ങൾ പോലും ആശ്ചര്യം പൂണ്ടിട്ടുണ്ട്. അതിൻറെ പേരിലും ഒരിക്കൽ പോലും "ഞാൻ .. ഞാൻ" എന്ന് പറഞ്ഞട്ടില്ല.തികഞ്ഞ മതവിശ്വാസിയായിരുന്നുസിംഗ് . പക്ഷേ, ആ വിശ്വാസം തൻറെ ജനതക്ക് ഒരിക്കൽ പോലും ആരോചകമാവാതെ അദ്ദേഹം ശ്രദ്ധിച്ചു.അദ്ദേഹം വിനയാന്വിതനായിരുന്നു ...ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും അഹങ്കാരം കാണിച്ചില്ല എന്നത് തന്നെയാണ് ആദ്ദേഹത്തെ പലപ്പോഴും അപ്രസക്തനാക്കിയത്. കാരണം ആൾക്കൂട്ടങ്ങളുടെ ആരവങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിൽ നിലനിൽപ്പിന് പ്രധാനം എന്ന് ഒന്നുകിൽ അദ്ദേഹം തിരിച്ചറിയാതെ പോയി.. അല്ലെങ്കിൽ തിരിച്ചറിവുണ്ടായിട്ടും അദ്ദേഹം അത് വേണ്ടെന്ന് വെച്ചു.
Prof. John Kurakar

No comments: