Pages

Monday, May 23, 2016

കേരളം കാലത്തിൻറെ കുളമ്പടി ശബ്ദം കേൾക്കാതെ പോകരുത് .

കേരളം കാലത്തിൻറെ കുളമ്പടി ശബ്ദം കേൾക്കാതെ പോകരുത് .

കേരളത്തിൽ പുതിയ സര്ക്കാര്മെയ്  25  ന് അധികാരമേല്ക്കുന്നതിന്റെ ഉണര്വും പ്രതീക്ഷകളും അലയടിക്കുകയാണ് .പുത്തന്സര്ക്കാരില്പൊതുസമൂഹത്തിന് വളരെ  പ്രതീക്ഷകളാണ് . അഞ്ചുവര്ഷം വട്ടമെത്തുമ്പോള്ഭരണമാറ്റമെന്നതു കടലാസില്മാത്രമാകരുത്‌. ഒരോ പൗരനും വേറിട്ട അനുഭവം കൂടിയാകണം അത്‌. കഴിഞ്ഞ സര്ക്കാരിന്റെ തുടര്ച്ചപോലെ മുന്നോട്ടു പോകുന്നതിനായിരുന്നില്ല ഇത്രവലിയ ഭൂരിപക്ഷത്തോടെ ഇടതുസര്ക്കാരിനെ അധികാരമേല്പ്പിച്ചതെന്നു വ്യക്തം. അടിസ്ഥാന നയസമീപനങ്ങളില്പൊളിച്ചെഴുത്തുണ്ടാകണം. മാറ്റം ജനങ്ങള്അനുഭവിച്ചറിയുകയും വേണം.രാജ്യവും ഒപ്പം സംസ്ഥാനവും വലിയ വികസനങ്ങളാണു ചര്ച്ച ചെയ്യുന്നത്‌. 

പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനനയമാണു നാടിന്അനുയോജ്യമെന്നു തിരിച്ചറിഞ്ഞുകഴിഞ്ഞു. ഭൂസംരക്ഷണവും ഭൂവിനിയോഗവും ജലസംരക്ഷണവും മാലിന്യനിര്മാര്ജനവും എല്ലാം അര്ഥവത്തായവിധത്തില്നടപ്പാക്കേണ്ടതുണ്ട്‌. സര്ക്കാരിന്റെ ഭൂമി കൈയേറി കൈവശം വച്ചിരിക്കുന്നവരില്നിന്ന്അവ പിടിച്ചെടുക്കണംഭൂമിയില്ലാത്ത ലക്ഷങ്ങള്ഇന്നാട്ടിലുണ്ട്‌. അവര്ഒരുതുണ്ട്ഭൂമി സര്ക്കാരില്നിന്നു പ്രതീക്ഷിക്കുന്നുണ്ട്‌.വികസന പദ്ധതികള്നടപ്പാക്കുന്നതില്കേരളം  അസാമാന്യ വേഗത കൈവരിക്കേണ്ടിയിരിക്കുന്നു. പൊതുവിതരണ സമ്പ്രദായം മെച്ചപെടുത്തണം .സംസ്ഥാനത്തിന്റെ സമ്പദ്ഘടന ആശങ്കാജനകമാംവിധം ശോഷിച്ചിരിക്കുകയാണ്‌. നികുതിവരുമാനം ഉദ്ദേശിച്ചത്ര ഉയരാതെ പോകുന്നു. വരുമാനത്തേക്കാള്ഏറെ ചെലവും സര്ക്കാരിനു ലഭിക്കുന്ന നികുതിപ്പണം ശമ്പളവും പെന്ഷനും മാത്രം നല്കാന്പോലും തികയില്ലാത്ത സ്ഥിതിയിലുമാണ്‌. മികച്ച ധനമാനേജ്മെന്റ്നടപ്പാക്കി സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ കരുത്തുറ്റതാക്കേണ്ടത്പ്രഥമ പരിഗണന അര്ഹിക്കുന്നു.

തകര്ന്നടിഞ്ഞ കാര്ഷിക മേഖലയില്പ്രതീക്ഷയുടെ നാമ്പുകള്കിളിര്ക്കുകയാണ്‌. കര്ഷകരുടെ കാര്ഷിക കടങ്ങള്എഴുതിത്തള്ളാനുള്ള സമ്മര്ദം സര്ക്കാര്നേരിടേണ്ടിവരും.റബ്ബർ കർഷകരുടെ ദുരിതം കാണാതെ പോകരുത് . കാര്ഷിക ഉല്പ്പന്നങ്ങള്ക്കു മതിയായ വിപണിവില ലഭ്യമാക്കുകയും ആഭ്യന്തര ഉല്പ്പാദനം കൂട്ടുകയും ചെയ്യണം. അതിനുവേണ്ടി ദീര്ഘവീക്ഷണത്തോടെയുള്ള നയങ്ങള്രൂപീകരിക്കുകയും വേണം. അവശത അനുഭവിക്കുന്നവരും സാധാരണക്കാരുമായവര്ക്കു ചികിത്സാസഹായം എത്തിക്കുന്നതിനും ശക്തമായ പദ്ധതികള്വേണം. സമഗ്ര ആരോഗ്യചികിത്സാ ഇന്ഷുറന്സ്എല്ലാവരിലേക്കും എത്തിക്കണം. സ്ത്രീ സുരക്ഷയ്ക്കും പ്രാധാന്യം നല്കണം. പോലീസ്സംവിധാനം മെച്ചപെടുത്തണം .എല്‍.ഡി.എഫ്‌. വരും എല്ലാ ശരിയാകുമെന്ന മുദ്രാവാക്യം അര്ഥവത്താക്കാനുള്ള ആര്ജവവും ആത്മാര്ഥതയും  പുതിയ സർക്കാരിൽ നിന്നു കേരള സമൂഹം പ്രതീക്ഷിക്കുന്നു .

പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: