Pages

Monday, May 2, 2016

REIKI TREATMENT (റെയ്‌കി ചികിത്സയും സാധനയും)

റെയ്കി ചികിത്സയും

 സാധനയും


Reiki is a therapy often described as palm healing or hands-on-body healing in which a practitioner places hands lightly on or over a patient's body to facilitate the patient's process of healing. Reiki combines the Japanese and Chinese word-characters of "rei" (spiritual or supernatural) and "ki" (vital energy).

കൃഷ്ണപ്രിയജയന്

രോഗം എന്നാല്‍ വേദനയുണ്ടാക്കുന്നതെന്നര്‍ത്ഥം. ഇത്‌ ശാരീരികമോ, മാനസികമോ ആകാം. എല്ലാത്തിനും കാരണം മനസ്സാണ്‌.സ്‌ഥൂലശരീരം സൂക്ഷ്‌മശരീരത്തോടും കാരണശരീരത്തോടും ചേര്‍ന്നിരിക്കുന്നു. ശരീരത്തില്‍ രോഗം പ്രത്യക്ഷപ്പെടുന്നതിന്‌ മുമ്പേ അത്‌ സൂക്ഷ്‌മശരീരത്തില്‍ കാണപ്പെടുന്നു.പ്രപഞ്ചസൃഷ്‌ടിക്ക്‌ കാരണമായിരിക്കുന്ന ശക്‌തിചൈതന്യമാണ്‌ റെയ്‌കി. ഭാരതീയ തന്ത്രശാസ്‌ത്രത്തില്‍ ഇതിനെ ആദിപരാശക്‌തിയെന്നും ഉപനിഷത്തുകള്‍ പ്രാപഞ്ചിക പ്രാണനെന്നും പറയുന്നു.ആദ്യസ്‌പന്ദം അഥവാ മൂലപ്രകൃതിയില്‍ ത്രി ഗുണങ്ങളുടെ വ്യത്യാസംകൊണ്ട്‌ സൃഷ്‌ടി ഉണ്ടാകുകയും ചെയ്‌തു. സചേതനവും അചേതനവുമായ എല്ലാം ഇതില്‍ നിന്നുണ്ടായതാണ്‌. എല്ലാ ജീവനും ത്രിഗുണാത്മകമാണ്‌.
ദേവതകളും രതിഗുണങ്ങളെക്കൊണ്ട്‌ ഉണ്ടായതാണ്‌. സത്ത്വഗുണംമാത്രമായിരിക്കുന്ന (ഏകഗുണി)താണ്‌ ഈശ്വരന്‍. ബ്രഹ്‌മം അഥവാ ശിവം നിര്‍ഗുണവും. അതിനാല്‍ ചരാചരങ്ങളും ദേവതകളും റെയ്‌കിയെ സ്വീകരിക്കുന്നു.റെയ്‌കി മനുഷ്യന്റെ ഭൗതിക കാര്യങ്ങള്‍ക്കും (ഉദാ: രോഗം, ജീവിതപുരോഗതി) തന്റെ നിസ്‌പന്ദതലം അഥവാ ബ്രഹ്‌മബോധത്തേയും അറിയാന്‍ സഹായിക്കുന്ന ബുദ്ധതന്ത്രവിദ്യയാണ്‌. ഇത്‌ ആര്‍ക്കും പഠിച്ച്‌ പരിശീലിക്കാവുന്നതാണ്‌.
രോഗം എന്നാല്‍ വേദനയുണ്ടാക്കുന്നതെന്നര്‍ത്ഥം. ഇത്‌ ശാരീരികമോ, മാനസികമോ ആകാം. എല്ലാത്തിനും കാരണം മനസ്സാണ്‌. സ്‌ഥൂലശരീരം സൂക്ഷ്‌മശരീരത്തോടും കാരണശരീരത്തോടും ചേര്‍ന്നിരിക്കുന്നു.ശരീരത്തില്‍ രോഗം പ്രത്യക്ഷപ്പെടുന്നതിന്‌ മുമ്പേ അത്‌ സൂക്ഷ്‌മശരീരത്തില്‍ കാണപ്പെടുന്നു. ജഡമായ ശരീരത്തില്‍ പ്രാണന്‍ അഞ്ചു വിധത്തില്‍ പ്രവര്‍ത്തിച്ച്‌ ശരീരധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നു.
കോപം, സങ്കടം കുശുമ്പ്‌, വെറുപ്പ്‌, ആസക്‌തി തുടങ്ങിയ മനോവികാരങ്ങള്‍ നിഷേധസ്‌പന്ദങ്ങള്‍ ഉണ്ടാക്കി പ്രാണസഞ്ചാരത്തിന്‌ രോധം ഉണ്ടാക്കുന്നു.മനോദോഷങ്ങളാണ്‌ രോഗകാരണങ്ങള്‍. ഇത്‌ സൂക്ഷ്‌മശരീരത്തിലെ ഊര്‍ജ്‌ജകേന്ദ്രങ്ങളാകുന്ന ചക്രങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ക്രമേണ ഓറയെയും നശിപ്പിക്കുന്നു.സ്വന്തം സുഖത്തിനായി ചെയ്യുന്ന മഹാപരാധങ്ങള്‍ സമൂഹത്തേക്കാളേറെ അവനവന്റെ സൂക്ഷ്‌മശരീരത്തെയും ബാധിക്കുന്നു.സത്ത്വഗുണമായിരിക്കുന്ന 'ഈശ്വരന്‍' ഓരോ വ്യക്‌തിയുടേയും സത്ത്വഗുണത്തില്‍ ഇരിക്കുന്നതിനാല്‍ എല്ലാം അറിയുകയും സ്വകര്‍മ്മഫലം ഓരോരുത്തരും ഇതിനാല്‍ അനുഭവിക്കേണ്ടിവരികയും ചെയ്യുന്നു.
പല മഹാരോഗങ്ങളുടേയും കാരണം പൂര്‍വ്വജന്മകര്‍മ്മങ്ങളും (ഉദാ: കാന്‍സര്‍, കടുത്തപ്രമേഹം) പരദേവത, പിതൃ, സര്‍പ്പം, സ്‌ത്രീ ശാപതാപങ്ങള്‍ എന്നിവയും നിഷേധശക്‌തിയുള്ള സ്‌ഥലത്തെ താമസവുമാണ്‌.
ഇതിന്‌ പുറമേയാണ്‌ പുതിയകാലത്തിന്റെ ഭക്ഷണശീലങ്ങളും വിഷവസ്‌തുക്കളുടെ ഉപയോഗവും. ജനിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ തന്നെ മഹാരോഗങ്ങളുമായി വരുന്നത്‌ കാണുന്നുണ്ടല്ലോ.
സ്‌ഥൂലശരീരത്തെ മാത്രം ചികിത്സിക്കുന്ന റിപ്പോര്‍ട്ടുകളും സ്‌കാനിംഗുമൊന്നും ഇത്തരം വിഷയങ്ങളെ കാണുന്നില്ല. അതിനാല്‍ ആധുനിക ചികിത്സ മാറ്റിയെന്ന്‌ പറയുന്ന രോഗങ്ങള്‍ മറ്റ്‌ ശരീരഭാഗങ്ങളെ ബാധിക്കുന്നതും കാണാന്‍ കഴിയും.ശരീരം സ്വയമേവ ശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നതിന്‌ ശ്രദ്ധിക്കാതെ പെട്ടെന്ന്‌ അത്തരം ശുദ്ധീകരണങ്ങളെ നിര്‍ത്തുമ്പോള്‍ അതിനുള്ള കാരണങ്ങള്‍ മറ്റൊരു വ്യാധിയെ ഉണ്ടാക്കും. സമയമെടുത്താണ്‌ സ്‌ഥൂലശരീരത്തില്‍ രോഗം പ്രത്യക്ഷപ്പെടുന്നത്‌.അതിനാല്‍ ചികിത്സയും സമയമെടുത്തേക്കാം. ചികിത്സ ഫലിക്കുന്നത്‌ രോഗിയുടെ മനസ്സും സാഹചര്യങ്ങളും അനുകൂലമാകുമ്പോഴാണ്‌. റെയ്‌കി കാരണങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള സ്വയംബോധമുള്ള ശക്‌തിയാണ്‌.
അതിനാല്‍ രോഗകാരണത്തേയും രോഗത്തേയും മാറ്റി ശരീരത്തെ ശുദ്ധീകരിക്കാന്‍ കഴിയും. അതിനാല്‍ റെയ്‌കി സാധകര്‍ പഞ്ചശീല ഉപാസന പ്രത്യേകമായി അനുഷ്‌ഠിക്കേണ്ടതാണ്‌.
ജീവിതപുരോഗതിക്കുള്ള കാര്യങ്ങളും സങ്കല്‌പംകൊണ്ട്‌ ഊര്‍ജ്‌ജം ഉപയോഗിച്ച്‌ നടപ്പില്‍ വരുത്താന്‍ കഴിയും. ഒരു വ്യക്‌തിയുടെ ഭൗതികോന്നതിക്ക്‌ സ്വന്തം ഊര്‍ജ്‌ജനിലയും, സഹായമാകേണ്ട ഊര്‍ജ്‌ജങ്ങളും (പരദേവത, കുടുംബ നാഗങ്ങള്‍ മുതലായവ) ശുദ്ധമായി അനുഗ്രഹസ്‌ഥാനത്തു വേണം.
ഇത്‌ ശരിയാകാതെ ഒന്നിനും ഫലം വരില്ല. ദേവതയ്‌ക്ക് നിവേദ്യാദികള്‍ ചെയ്യുമ്പോള്‍ അതിലെ പഞ്ചപ്രാണന്മാരെയാണ്‌ മുദ്രകളെക്കൊണ്ട്‌ നല്‍കുന്നത്‌. ഒരു റെയ്‌കി സാധകന്‌ ബാഹ്യപൂജകളില്ലാതെ തന്നെ ഈ ഊര്‍ജ്‌ജത്തെ നല്‍കി ദേവതാ പ്രസാദം ഉണ്ടാക്കാന്‍ കഴിയും.
പ്രകൃതിപോലും സാധകനെ ബഹുമാനിക്കുന്നു. സ്‌നേഹവും കാരുണ്യവും ഉള്ള റെയ്‌കി സാധകന്റെ ഉപാസനകൊണ്ട്‌ ആ പരിസരവും ഊര്‍ജ്‌ജദായകവും പാവനവുമാകുന്നു. മനുഷ്യര്‍ക്ക്‌ മാത്രമല്ല മൃഗങ്ങള്‍ക്കും വൃക്ഷലതാദികള്‍ക്കും റെയ്‌കി നല്‍കാവുന്നതാണ്‌.
കൃഷിയുടെ ഉല്‌പാദന വര്‍ദ്ധനവിനും ഇതുപയോഗിക്കാവുന്നതാണ്‌. അത്രയും സമഗ്രമായ ഒരു ശാസ്‌ത്രമാണിത്‌. രോഗം മാറ്റാന്‍ അതിലധികം അനുകൂല ഊര്‍ജ്‌ജം ഉണ്ടായിരിക്കുകയും, അതിന്റെ നിഷേധങ്ങള്‍ ചികിത്സകനെ ബാധിക്കാതിരിക്കാനുള്ള പ്ര?ട്ടക്ഷനും അറിഞ്ഞിരിക്കേണ്ടതാണ്‌.
അതിനാല്‍ കേവല നാലഞ്ചു മണിക്കൂറിലെ റെയ്‌കി ക്ലാസ്സുകള്‍ പര്യാപ്‌തമല്ല. നല്ല ഉപാസനയും പഠന പാഠന നൈപുണ്യവും ചികിത്സാ വൈദഗ്‌ധ്യവുമുള്ള ഗുരുവില്‍നിന്നും ഇതഭ്യസിക്കേണ്ടതാണ്‌. 2 ദിവസം 'പ്രഥമ പദവിക്ക്‌' പര്യാപ്‌തമായിരിക്കും.
ഈ വിദ്യ ദേശകാലഭേദമില്ലാത്തതും ശുദ്ധാശുദ്ധ വിവര്‍ജ്‌ജ്യവുമാണ്‌. ശുദ്ധം വേണ്ടത്‌ മനസ്സിനാണ്‌. ഉയര്‍ന്ന ദീക്ഷയിലൂടെ ഊര്‍ജ്‌ജനില കൈവന്ന ഒരു 'പ്രഥമ പദവി' ദീക്ഷിതനുപോലും വിദൂര ചികിത്സ ചെയ്യാന്‍ (രോഗി അടുത്തില്ലാതെ) കഴിയും.

ഉപരി വിദ്യകളിലേക്ക്‌ (IInd, master) പ്രവേശിക്കാന്‍ ഗുരുവിന്റേയും പരമ്പരയുടേയും ശ്രദ്ധയും അനുമതിയും വേണ്ടുന്ന ഉപാസനയും ആവശ്യമാണ്‌. വരും നൂറ്റാണ്ടിന്റെ പോലും ചികിത്സയായി പാര്‍ശ്വഫലമില്ലാത്ത ഈ 'റെയ്‌കി ചികിത്സ' വരുമെന്നതില്‍ സംശയമില്ല.

Reiki is a Japanese technique for stress reduction and relaxation that also promotes healing. It is administered by "laying on hands" and is based on the idea that an unseen "life force energy" flows through us and is what causes us to be alive. If one's "life force energy" is low, then we are more likely to get sick or feel stress, and if it is high, we are more capable of being happy and healthy.

Prof. John Kurakar

No comments: