Pages

Tuesday, May 17, 2016

പഞ്ചരത്‌നങ്ങള്‍ കന്നിവോട്ട് ചെയ്തു

പഞ്ചരത്നങ്ങള്കന്നിവോട്ട് ചെയ്തു

വഴക്കാട് പഞ്ചരത്നം വീട്ടിലെ പഞ്ചരത്നങ്ങള്അമ്പരപ്പോടും ആഹ്ലാദത്തോടും ജനാധിപത്യത്തിന്റെ കടമ നിര്വഹിക്കാന്കൊഞ്ചിറ സ്കൂളില്ഒരുമിച്ചെത്തി. ഉത്ര, ഉത്രജ, ഉത്രജന്‍, ഉത്തര, ഉത്തമ എന്നീ സഹോദരങ്ങള്രാവിലെ 9.30 ഓടെ നെടുമങ്ങാട് നിയോജകമണ്ഡത്തിലെ വെമ്പായം കൊഞ്ചിറ യു.പി. എസിലെ ബൂത്തിലാണ് തങ്ങളുടെ കന്നിവോട്ട് ചെയ്തത്.
ഒരു പ്രസവത്തിലുള്ള ജനനം കൊണ്ടുതന്നെ വാര്‍ത്തയായ പഞ്ചരത്‌നങ്ങളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും മലയാളികള്‍ കൗതുകത്തോടെയാണ് കണ്ടത്. തദ്ദേശതിരഞ്ഞെടുപ്പു സമയത്ത് മെഡിക്കല്‍ വിദ്യാര്‍ഥികളായ ഉത്രജയും ഉത്തമയും എറണാകുളത്തായിരുന്നു. ഒരുമിച്ചു വോട്ട്‌ചെയ്യാന്‍ പോകണമെന്ന കൂട്ടായ തീരുമാനമെടുത്തതിനാല്‍ മറ്റുള്ളവരും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ചില്ല.

അമ്മ രമാ ദേവിക്കൊപ്പമാണ് ഇവര്‍ കൊഞ്ചിറ സ്‌കൂളിലെത്തിയത്. ജനാധിപത്യാവകാശം വിനിയോഗിക്കാനായതില്‍ സന്തോഷമുണ്ടെന്ന് എല്ലാവരും ഒരേസ്വരത്തില്‍ പറഞ്ഞു. വോട്ടിടുന്നതിനു മുന്‍പ് അമ്മയുടെ അഭിപ്രായവും ഇവര്‍ ചോദിച്ചിരുന്നു. എല്ലാവരും ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തി ആര്‍ക്ക് വോട്ടിടണമെന്ന് തീരുമാനിച്ചു. വീട്ടില്‍ നിന്നും പുറപ്പെടും മുമ്പ് തന്നെ തങ്ങളുടെ അഞ്ചുവോട്ടും ഒരേ സ്ഥാനാര്‍ഥിക്കായിരിക്കുമെന്ന് ഉറപ്പിച്ചിരുന്നതായി പഞ്ചരത്‌നങ്ങള്‍ പറഞ്ഞു.ചെറുപ്പംമുതലേ കൂട്ടായ അഭിപ്രായത്തിനുശേഷമാണ് ഇവര്‍ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. 1995 നവംബര്‍ 18ലെ ഉത്രം നാളില്‍ ജനിച്ച പഞ്ചരത്‌നങ്ങള്‍ക്ക് ഇപ്പോള്‍ വയസ്സ് ഇരുപതായി. എന്നിട്ടും ഈ പതിവിന് യാതൊരുമാറ്റവും സംഭവിച്ചിട്ടില്ല. എല്‍.കെ.ജി. മുതല്‍ പ്ലസ് ടു വരെ ഒരേ സ്‌കൂളില്‍ ഒരേ ക്ലാസിലായിരുന്നു അഞ്ചുപേരുടെയും പഠനം. പിന്നീട് ഉപരിപഠനമായപ്പോള്‍ പലവഴികളിലായി. നിലവില്‍ ഉത്ര ഫാഷന്‍ ഡിസൈനിങ്ങും ഉത്തര ജേണലിസവും ഉത്രജന്‍ ബി.ബി.എ.യും പഠിക്കുന്നു.

Prof. John Kurakar


No comments: