രാഷ്ട്രീയക്കാർ പരസ്പരമുള്ള പഴിചാരലുകൾ അവസാനിപ്പിക്കുക
ജിഷവധത്തെ തുടർന്ന്
രാഷ്ട്രീയക്കാർ പരസ്പരം ചാരൽ തുടരുകയാണ്
.നിർത്തുക, ഈ പഴിചാരൽ
? നമ്മുടെ പൊതുസമൂഹം സ്ത്രീകളോടും ദളിതരോടും
ഇത്രകാലമായിട്ടും ചെയ്തുകൊണ്ടിരിക്കുന്ന അവഗണന മറനീക്കി
എത്തിയെന്നുമാത്രം .ഇപ്പോഴും ജാതി
എന്ന ദുർഭൂതത്തെ നമുക്ക്
ഉന്മൂലനം ചെയ്യാൻ കഴിഞ്ഞിട്ടില്ല.പിന്നെയെങ്ങനെ
അടിത്തട്ടിലെ നിലവിളികൾ ‘നാം’ കേൾക്കും?ഏതൊരു സമൂഹത്തിന്റെയും പുരോഗതി
തിരിച്ചറിയാൻ സ്ത്രീകളുടെ പുരോഗതിയെ മാനദണ്ഡമായി കാണണം
..നൂറുശതമാനം സാക്ഷരതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കേരളത്തിൽ കഴിഞ്ഞവർഷംമാത്രം 60,617 കേസാണ് സ്ത്രീകൾക്കും
പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളുടെപേരിൽ രജിസ്റ്റർചെയ്യപ്പെട്ടത്.പല ബലാത്സംഗക്കേസുകളുടെയും
വിചാരണ വർഷങ്ങൾ പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല
എന്ന യാഥാർത്ഥ്യം കൂടി
നാം അറിയണം .. 2015-ൽ
1,077 ബലാത്സംഗക്കേസുകളാണ് കേരളത്തിലുണ്ടായത്. എന്തുസാക്ഷരതയാണ് കേരളത്തിൽ ?
സ്‌ത്രീകളുടെ
സ്ഥാനം ഭാരതത്തിൽ എവിടെ നിൽക്കുന്നു
. .നമ്മുടെ പാർലമെന്റിലേക്കുനോക്കുക, നിയമസഭകളിലേക്കുനോക്കുക, രാഷ്ട്രീയപ്പാർട്ടികളുടെ നേതൃനിരകളിലേക്കു നോക്കുക..ഭരണഘടനയിലെ തുല്യാവകാശം
ഇന്നും കടലാസിൽ മാത്രം ..ജനസംഖ്യയിൽ
പാതിയിലേറെയുള്ള സ്ത്രീകളിൽ നേതൃത്വ
നിരയിൽ വിരലിൽ എണ്ണാവുന്നവർ മാത്രം
.ദളിതരെ നാമിന്നും കോളനികളിൽ തളച്ചിട്ടിരിക്കയാണ്..ഭാരതത്തിൽ നടപ്പിലുള്ള ജാതിവ്യവസ്ഥ
നിയമവിരുദ്ധമെങ്കിലും ഇത് സമൂഹത്തിന്‍റെ അടിത്തട്ടുവരെ
വേരുറച്ചെതെന്നുള്ളതാണു സത്യം. . എക്കാലവും ദളിതരുടെ വ്യക്തിത്വത്തെ
അവഹേളിക്കുന്ന അവസ്ഥയാണു ഭാരതഭൂമിയിൽ നാം
കാണുന്നത് . ഈ സാമൂഹിക
വ്യവസ്ഥയില്‍നിന്നും രക്ഷപ്പെടുന്നതിനായി
ക്രിസ്തുമതത്തിൽ ചേർന്നവരുടെ സ്ഥിതിയും മെച്ചമല്ല . ഹരിയാനയില്‍
ദളിത് കുട്ടികളെ ജീവനോടെ പെട്രോള്‍
ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവം നാം
മറന്നിട്ടില്ല . ദളിതരുടെ ഉന്നമനത്തിനു വേണ്ടി
ആത്മാർത്മായ നടപടികളാണ് വേണ്ടത് .പരസ്പരമുള്ള
പഴിചാരലുകൾ രാഷ്ട്രീക്കാർ
അവസാനിപ്പിക്കുക .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment