Pages

Monday, May 16, 2016

എക്സിറ്റ് പോൾ

എക്സിറ്റ് പോൾ

കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന. ഇവിടെ ഇടതു മുന്നണി നേട്ടമുണ്ടാക്കുമെന്ന് എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലമനുസരിച്ച് കേരളത്തിൽ ഇടതുപക്ഷം 88 മുതൽ 101 വരെ സീറ്റു നേടും. എൽഡിഎഫ് 74–82 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് സീ വോട്ടർ സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് 78 സീറ്റ് ലഭിക്കുമെന്ന് ഇന്ത്യ ടിവി പുറത്തുവിട്ട എക്സിറ്റ് പോളും പറയുന്നു. ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും നൽകുന്ന സൂചന. നഗരങ്ങളിലും ഗ്രാമങ്ങളിലും എൽഡിഎഫ് വ്യക്തമായ മേധാവിത്തം നേടും. ... യുഡിഎഫിൽ കോൺഗ്രസിനേക്കാൾ സീറ്റു നേടി മുസ്‌ലിം ലീഗ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന കൗതുകകരമായ പ്രവചനവും എക്സിറ്റ് പോളുകളിലുണ്ട്. മുസ്‌ലിം ലീഗ് 18 സീറ്റ് വരെ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് 17 സീറ്റിൽ ഒതുങ്ങും. കേരള കോൺഗ്രസ് (എം) മൂന്നു സീറ്റിലൊതുങ്ങുമെന്നും ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നു.

Prof. John Kurakar

No comments: