Pages

Monday, May 23, 2016

സി.പി.എം മന്ത്രിമാരും വകുപ്പുകളും

സി.പി.എം മന്ത്രിമാരും
വകുപ്പുകളും


എല്.ഡി.എഫ് മന്ത്രിസഭ ബുധനാഴ്ച അധികാരമേല്ക്കാനിരിക്കേ സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില് ധാരണയായതായി സൂചന. ആഭ്യന്തരവും വിജിലന്സും മുഖ്യമന്ത്രി തന്നെ വഹിക്കും. വി.എസ് മന്ത്രിസഭയില് ധനകാര്യം കൈകാര്യം ചെയ്തിരുന്ന ഡോ.തോമസ് ഐസക് തന്നെയായിരിക്കും ഈ സര്ക്കാരിലും വകുപ്പ് കൈാര്യം ചെയ്യുക. ജി.സുധാകരന് (പൊതുമരാമത്ത്), കടകംപള്ളി സുരേന്ദ്രന് (വൈദ്യൂതി), എ.കെ ബാലന് (തദ്ദേശസ്വയംഭരണം, പട്ടികവര്ഗക്ഷേമം), സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), ജെ.മേഴ്സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം), കെ.കെ ശൈലജ (ആരോഗ്യം), കെ.ടി ജലീല് (ടൂറിസം), എ.സി മൊയ്തീന് (സഹകരണം), ടി.പി രാമകൃഷ്ണന്(തൊഴില്, എക്സൈസ്), ഇ.പി ജയരാജന്(വ്യവസായം) എന്നിവരുടെ വകുപ്പുകളിലാണ് ഏകദേശ ധാരണയായിരിക്കുന്നത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്നു ചേരുന്ന സംസ്ഥാന സമിതിയിലുണ്ടാകും. പി.ശ്രീരാമകൃഷ്ണന് തന്നെ സ്പീക്കറാകുമെന്ന് ഉറപ്പായിട്ടുണ്ട്.

Prof. John Kurakar

No comments: