Pages

Monday, May 2, 2016

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രവും ഉണ്ണിയപ്പവും

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രവും ഉണ്ണിയപ്പവും

അമ്പലപ്പുഴ പാല്പായസം പോലെ പ്രസിദ്ധമാണ് കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പവും. ഒരെണ്ണം തിന്നാല് വീണ്ടും വേണമെന്നു തോന്നും. പ്രത്യേകരുചിക്കൂട്ടില് തയ്യാറാക്കി പഞ്ചസാര മേമ്പൊടി തൂവിയെത്തുന്ന ഉണ്ണിയപ്പത്തിലെ ഗണപതികടാക്ഷവും വിശ്വാസികള്ക്ക് ഇരട്ടിരുചിയേകുന്നു.പെരുന്തച്ചനാല് പ്രതിഷ്ഠിക്കപ്പെട്ട ഗണപതി ക്ഷേത്രത്തില് ആദ്യമര്പ്പിച്ച നൈവേദ്യം ഉണ്ണിയപ്പമായിരുന്നത്രെ. അതിന്റെ തുടര്ച്ചയാണ് ഇപ്പോഴും തുടരുന്നതെന്നാണ് വിശ്വാസം. കൊട്ടാരക്കരയിലും പരിസരങ്ങളിലും മിക്ക വീടുകളിലും  ജാതിമത വ്യത്യാസം കൂടാതെ  വിശേഷദിവസങ്ങളിൽ   ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവാണ് ഉണ്ണിയപ്പം.
. കുട്ടികളില്ലാത്ത ദുഖം പേറി നടന്ന കൊട്ടാരക്കര തമ്പുരാന് ഒരു മകനുണ്ടായാല് ഉണ്ണിഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടാമെന്ന് പെരുന്തച്ചന് വാക്കുകൊടുത്തു. ഉണ്ണി പിറന്നപ്പോള് ഉണ്ണിയപ്പം എത്ര വാര്ത്തിട്ടും ഗണപതിയെ മൂടാന് തികയാതായി. ദുഖിതനായ തമ്പുരാന് ഉദയം മുതല് അസ്തമയം വരെ ഉണ്ണിയപ്പം ഉണ്ടാക്കി ഗണപതിക്ക് നൈവേദ്യമൊരുക്കാമെന്ന് മനമുരുകി പ്രാര്ഥിച്ചു. അന്നു മുതലാണ് ഉദയാസ്തമയപൂജ തുടങ്ങിയത്. ദിവസങ്ങളില് വഴിപാട് നടത്തുന്നവര്ക്കു മാത്രമാണ് ഉണ്ണിയപ്പം. 40,000 രൂപയാണ് ഉദയാസ്തമയപൂജയ്ക്ക്. 2026 വരെ എല്ലാ ഉദയാസ്തമയ പൂജകളും ബുക്ക് ചെയ്തിരിക്കുകയാണ്.കൊട്ടാരക്കര തമ്പുരാൻ എല്ലാ മതവിഭാഗങ്ങളെയും സമഭാവനയോടെയാണ് കണ്ടത് .ക്രിസ്ത്യാനിയായ  ശ്രി.മാത്തനായിരുന്നു കൊട്ടാരത്തിൽ ദീർഘനാൾ കാര്യക്കാരൻ (മാനേജർ )പദവി വഹിച്ചിരുന്നത് .ക്രിസ്ത്യാനികൾക്കും മുസ്ലീം വിശ്വാസികൾക്കും  ക്ഷേത്രത്തിനു സമീപത്തു തന്നെ പള്ളികൾ സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്തു .മത സഹിഷ്ണതയുടെ നിറകുടമായിരുന്നു കൊട്ടാരക്കര തമ്പുരാൻ .

പ്രൊഫ്‌. ജോൺ കുരാക്കാർ



No comments: